മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

October 23rd, 2011

nurses strike-epathram

മുംബൈ: മുബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആസ്പത്രിയില്‍ നടത്തിവന്ന മലയാളി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ഉള്ളവരുടെ ഇടപെടലിനൊപ്പം ആശുപത്രി അധികൃതരുമായി പി.ടി തോമസ് എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തു തീര്‍പ്പാ‍യത്. സഹപ്രവര്‍ത്തകയായ മലയാളി നഴ്സിന്റെ ആത്മഹത്യയെ തുടര്‍ന്നായിരുന്നു സമരം ആരംഭിച്ചത്. മൂന്നുദിവസമായി സമരം നടത്തിവരുന്ന നഴ്സുമാര്‍ക്ക് നേരെ പോലീസ് ബലപ്രയോഗം നടത്തുകയുണ്ടായി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒത്തു തീര്‍പ്പിനു ശേഷം ആസ്പത്രിയില്‍ നിന്നും  നൂറ്റിത്തൊണ്ണൂറോളം നേഴ്സുമാര്‍ രാജിവെച്ച് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 50,000 രൂപ നല്‍കിയാല്‍ മാത്രമേ രാജിവെക്കുന്ന നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ വിട്ടു നല്‍കൂ എന്ന മാനേജ്മെന്റിനെ തീരുമാനം ചര്‍ച്ചകളെ തുടര്‍ന്ന് പിന്‍‌വലിച്ചു. സര്‍ട്ടിഫിക്കേറ്റുകള്‍ നിരുപാധികം തിരിച്ചു നല്‍കുന്നതോടൊപ്പം രണ്ടു വര്‍ഷത്തോളം ജോലി ചെയ്തവര്‍ക്ക് ആസ്പത്രി നഴ്സിങ്ങ് സൂപ്രണ്ടിന്റെ ഒപ്പോടുകൂടിയ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കേറ്റും നല്‍കും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്.എം.എസ്. പരിധിക്ക് എതിരെ പൊതു താല്പര്യ ഹരജി

October 21st, 2011

sms-message-epathram

നാഗ്പൂര്‍ : പ്രതിദിനം ഒരു മൊബൈല്‍ നമ്പരില്‍ നിന്നും വെറും 100 എസ്. എം. എസ്. സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ എന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹരജിയിന്മേല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനും, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും, പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കും നോട്ടീസ്‌ അയച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുദീപ്‌ ജെയ്സ്വാള്‍ ആണ് എസ്. എം. എസ്. സന്ദേശ പരിധിക്കെതിരെ ഹരജി നല്‍കിയത്. ഇത്തരം പരിധി കല്‍പ്പിക്കുന്നത് തന്റെ മൌലിക അവകാശത്തിന്റെ ധ്വംസനമാണ് എന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ആരെയും ശല്യപ്പെടുത്താതെ ഏറ്റവും ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്താനുള്ള ആദായകരമായ ഉപാധിയാണ് എസ്. എം. എസ്. സങ്കേതം എന്നും, പ്രതിദിനം 100 സന്ദേശങ്ങള്‍ എന്ന പരിധി പ്രായോഗികമല്ല എന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു

October 20th, 2011

koodankulam nuclear plant-epathram

ന്യുഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്‌തമായിരിക്കേ പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു. 15 അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.

പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി ഈ മാസം 11 ന്‌ അയച്ചുവെന്ന്‌ പറയുന്ന കത്ത്‌ തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ജയലളിത തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്ന് ജയലളിത വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധ്യമ വിചാരണ തെറ്റെന്ന് നിയമ മന്ത്രി

October 16th, 2011

salman-khurshid-epathram

ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി കേസിന്റെ വാദം സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന വിധം ശരിയല്ല എന്ന് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറയുന്നു. ടി. വി. സ്റ്റുഡിയോകളില്‍ ടെലിവിഷന്‍ അവതാരകര്‍ ജഡ്ജി ചമഞ്ഞു വിഷയത്തില്‍ വിധി പുറപ്പെടുവിക്കുന്ന രീതി തെറ്റാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരാളെ രണ്ടു പേര്‍ വിചാരണ ചെയ്യുന്നത് ശരിയല്ല. എന്തെങ്കിലും നടന്നതിനു ശേഷം മാത്രമേ അതെ പറ്റി അഭിപ്രായം പുറപ്പെടുവിക്കാന്‍ പാടുള്ളൂ. അല്ലാതെ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന മട്ടിലുള്ള മാധ്യമങ്ങളുടെ രീതി ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യെദ്യൂരപ്പയെ ആശുപത്രിയിലേക്ക്‌ മാറ്റി

October 16th, 2011

yeddyurappa-epathram

ബാംഗ്ലൂര്‍ : അറസ്റ്റിലായ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയെ നെഞ്ചു വേദനയുണ്ട് എന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക്‌ മാറ്റി. ജയദേവ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് അദ്ദേഹം. ഇന്ന് പുലര്‍ച്ചെയാണ് യെദ്യൂരപ്പ കഠിനമായ നെഞ്ചുവേദന ഉണ്ടെന്നു പരാതിപ്പെട്ടത്‌. തുടര്‍ന്ന് രണ്ടു മൂന്നു തവണ ചര്‍ദ്ദിക്കുകയും ചെയ്തു. ഉടനെ തന്നെ ജയില്‍ അധികൃതര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്ന കുറ്റത്തിനാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22 വരെ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ്‌ ചെയ്തിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വനത്തില്‍ ഒളിച്ചിരിക്കുന്നത് ഭീരുക്കളായ വാടക ഗുണ്ടകള്‍ എന്ന് മമതാ ബാനര്‍ജി
Next »Next Page » മാധ്യമ വിചാരണ തെറ്റെന്ന് നിയമ മന്ത്രി »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine