വനത്തില്‍ ഒളിച്ചിരിക്കുന്നത് ഭീരുക്കളായ വാടക ഗുണ്ടകള്‍ എന്ന് മമതാ ബാനര്‍ജി

October 16th, 2011

mamata-banerjee-epathram

കോല്‍ക്കത്ത : ആദര്‍ശങ്ങളോ പ്രത്യയശാസ്ത്രങ്ങളോ ഇല്ലാത്ത വെറും വാടക കൊലയാളികളാണ് വനത്തില്‍ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസ്താവിച്ചു. ഇവര്‍ കാട്ടുകൊള്ളക്കാരും വാടക ഗുണ്ടകളുമാണ്. വനത്തില്‍ ഒളിച്ചിരിക്കുന്ന വെറും ഭീരുക്കളായ ഗുണ്ടകളാണ് ഇവര്‍. മാവോയിസ്റ്റുകളുടെ പേരെടുത്തു പറയാതെ ഇവര്‍ക്കെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രി ഇവര്‍ക്ക്‌ “ഇസ”ങ്ങലില്ല എന്ന് പരിഹസിച്ചു. മാര്‍ക്സിസമോ മാവോയിസമോ കോണ്ഗ്രസ് രാഷ്ട്രീയമോ മറ്റ് ദേശീയതയോ ഇവര്‍ക്കില്ല. രാത്രിയുടെ മറവില്‍ കൂട്ടത്തോടെ മോട്ടോര്‍ സൈക്കിളില്‍ വന്നു കൊല ചെയ്തു തിരികെ പോകുന്ന ഇവര്‍ക്ക് ഉള്ളത് വെറും കൊലപാതക രാഷ്ട്രീയമാണ് എന്നും മമത പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഇവര്‍ തന്നെ വധിക്കട്ടെ എന്നും മമത വെല്ലുവിളിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി പ്രിട്ടോറിയയിലേക്ക്

October 16th, 2011

Manmohan-Singh-epathram

ന്യൂഡല്‍ഹി : പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച പ്രിട്ടോറിയ സന്ദര്‍ശിക്കും. ദുഷ്ക്കരമായ സാമ്പത്തിക സുരക്ഷാ പരിതസ്ഥിതികളെ പറ്റി നടക്കുന്ന ഇന്ത്യാ – ബ്രസീല്‍ – ദക്ഷിണ ആഫ്രിക്കാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി പ്രിട്ടോറിയയില്‍ എത്തുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസ്സഫ്‌, ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ്‌ സൂമ എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ വെളിച്ചത്തില്‍ തങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യും. ആസന്നമായ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന സാഹചര്യത്തില്‍ ഈ ലോക നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക്‌ ഏറെ പ്രാധാന്യം കൈവരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണം നല്‍കി വാര്‍ത്ത കൊടുത്ത ബി.ജെ.പി. വെട്ടിലായി

October 15th, 2011

lk-advani-epathram

ന്യൂഡല്‍ഹി : എല്‍. കെ. അദ്വാനി നടത്തുന്ന ജന ചേതന യാത്രയുടെ വാര്‍ത്ത മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കുവാനായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പണം നല്‍കിയ വാര്‍ത്ത പുറത്തായതോടെ ബി. ജെ. പി. വെട്ടിലായി. മദ്ധ്യപ്രദേശില്‍ നടന്ന ഒരു പത്ര സമ്മേളനത്തിലാണ് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ അടങ്ങിയ കവറുകള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്തത്. വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന് പത്ര സമ്മേളനം സംഘടിപ്പിച്ച ബി. ജെ. പി. മാദ്ധ്യമ വിഭാഗം നേതാവ്‌ ശ്യാം ഗുപ്തയെ പാര്‍ട്ടി സസ്പെന്‍ഡ്‌ ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷ്ണ പൂനിയ ഒളിമ്പിക്സിലേക്ക്

October 15th, 2011

krishna-poonia-epathram

പോര്‍ട്ട്‌ലാന്‍ഡ്‌ : അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന അന്താരാഷ്‌ട്ര മല്‍സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെ ഇന്ത്യന്‍ ഡിസ്ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള യോഗ്യത നേടി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുവാനുള്ള യോഗ്യതാ ദൂരം 59.5 മീറ്റര്‍ ആണെന്നിരിക്കെ 61.12 മീറ്റര്‍ ആണ് കൃഷ്ണ കൈവരിച്ച ദൂരം. കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍ കാല്‍ മുട്ടിന് പരിക്കേറ്റ ശേഷം ആദ്യമായാണ്‌ ഇത്രയും ദൂരം കൃഷ്ണയ്ക്ക് രേഖപ്പെടുത്താന്‍ കഴിയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈറല്‍ പനി : യു.പി. യില്‍ വീണ്ടും മരണങ്ങള്‍

October 14th, 2011

encephalitis-uttarpradesh-epathram

ഗോരഖ്പൂര്‍ : യു.പി. യില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനിയില്‍ വീണ്ടും 6 പേര്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 438 ആയി. 261 പേര്‍ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമായി ചികില്‍സയില്‍ കഴിയുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിക്കുന്നു.

ഇത് വരെ മൂവായിരത്തോളം പേരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചു പ്രവേശിപ്പിച്ചിട്ടുണ്ട്. വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മായാവതി സര്‍ക്കാര്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനായി ആശുപത്രികളില്‍ പുതിയ വാര്‍ഡുകള്‍ പണിയാനായി 18 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇത് നോയിഡയില്‍ പണി കഴിക്കുന്ന അംബേദ്കര്‍ പാര്‍ക്കിന് അനുവദിച്ച 600 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം 5 പാര്‍ക്കുകള്‍ക്കായി 2500 കോടി രൂപയാണ് സംസ്ഥാനത്ത് ഉടനീളം മായാവതി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അംബാലയില്‍ കാറില്‍ സ്‌ഫോടക ശേഖരം പിടികൂടി
Next »Next Page » കൃഷ്ണ പൂനിയ ഒളിമ്പിക്സിലേക്ക് »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine