അംബാലയില്‍ കാറില്‍ സ്‌ഫോടക ശേഖരം പിടികൂടി

October 13th, 2011

ambala car explosives-epathram

അംബാല: പഞ്ചാബിലെ അംബാല കന്റോണ്‍മെന്റ്‌ റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി. അഞ്ചു കിലോ ആര്‍ഡിഎക്‌സ്, അഞ്ച്‌ ഡിറ്റണേറ്ററുകള്‍ രണ്ടു മൈനുകള്‍ എന്നിവയടങ്ങുന്ന സ്‌ഫോടക ശേഖരം ഇന്നലെ രാത്രിയാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. ഒരു ഇന്‍ഡിക കാറിന്റെ ഡിക്കിയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമസ്‌ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ജമ്മു കാശ്‌മീര്‍ വിലാസം രേഖപ്പെടുത്തിയ ഒരു മിഠായി കവറും കാറില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

തീവ്രവാദി ആക്രമണം ലക്ഷ്യമാക്കി സ്‌ഥാപിച്ചതാണ്‌ സ്‌ഫോടക വസ്‌തുക്കളെന്ന്‌ കരുതുന്നു. വിശദമായ പരിശോധനയ്‌ക്കായി സ്‌ഫോടക വസ്‌തുക്കള്‍ ഫോറന്‍സിക്‌ വിഭാഗത്തിന്‌ കൈമാറി. ഡല്‍ഹിയില്‍ നിന്നും ദേശീയ സുരക്ഷാ ഗാര്‍ഡും സ്‌ഥലത്തെത്തിയിട്ടുണ്ട്‌. മറ്റെവിടെയെങ്കിലും സ്‌ഫോടനം നടത്തുന്നതിന്‌ എത്തിച്ചതാകാം ഇവയെന്ന നിഗമനത്തിലാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്യം വെട്ടിപ്പ്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം

October 12th, 2011

satyam-computers-epathram

ന്യൂഡല്‍ഹി : 617 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ്‌ നടത്തി പിടിയിലായ സത്യം കമ്പ്യൂട്ടേഴ്സ് ഉദ്യോഗസ്ഥരായ 5 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തെളിവുകള്‍ നശിപ്പിക്കില്ല എന്ന ഉറപ്പിന്മേലാണ് ജാമ്യം. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ജാമ്യം റദ്ദ്‌ ചെയ്യും എന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് സത്യം കമ്പ്യൂട്ടേഴ്സിനെ രാജ്യത്തെ മുന്‍ നിര കമ്പനികളില്‍ ഒന്നാക്കി മാറ്റിയ രാമലിംഗ രാജു, പക്ഷെ അതേ കമ്പനിയുടെ തകര്‍ച്ചയ്ക്കും കാരണ ക്കാരനായി. കണക്കുകളില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി. ബി. ഐ. യുടെ പിടിയില്‍ ആകുകയായിരുന്നു. ഓഹരി വിപണിയിലെ മുന്‍ നിര ഓഹരി യായിരുന്ന സത്യം കമ്പ്യൂട്ടേഴ്സിന്റെ വില കമ്പനിക്കുണ്ടായ ദുഷ്പേരിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു ഒറ്റയക്കത്തില്‍ എത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മേഘ ട്രോപിക്‌സ് ഭ്രമണപഥത്തില്‍‍‍‍

October 12th, 2011

megha_tropiques-epathram

ശ്രീഹരിക്കോട്ട: ഉഷ്‌ണമേഖലാ രാജ്യങ്ങളിലെ കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‌ കുതിപ്പ്‌ നല്‍കുന്ന ഇന്ത്യ-ഫ്രഞ്ച്‌ സംയുക്‌ത സംരംഭമായ മേഘാ  ട്രോപിക്‌സ് വിജയകരമായി വിക്ഷേപിച്ചു. കാലാവസ്‌ഥ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കുന്നതിനൊപ്പം മഴമേഘങ്ങളുടെ സഞ്ചാരം, മഴയുടെ ഗതി, ആഗോള താപനം മഴയെ ബാധിക്കുന്നത്‌ തുടങ്ങിയവയും പഠിക്കുവാന്‍ സാധിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നുമാണ്‌ മേഘ ട്രോപിക്‌സും വഹിച്ച് പി.എസ്.എല്‍.വി സി-18 ലക്ഷ്യസ്ഥാനത്തെത്തിയത്. മേഘാ ട്രോപിക്‌സിനൊപ്പം മറ്റ്‌ മൂന്നു ചെറു ഉപഗ്രഹങ്ങളും വഹിച്ചാണ്‌ പി.എസ്‌.എല്‍.വി സി-18 ഭ്രമണപഘത്തിലേക്ക്‌ കുതിച്ചത്‌. ഭ്രമണപഘത്തില്‍ 867 കീലോമീറ്റര്‍ അകലെയാണ്‌ മേഘാ ട്രോപിക്‌സ് സ്‌ഥാനം പിടിച്ചിരിക്കുന്നത്‌. 1000 കിലോഗ്രാമാണ്‌ മേഘയുടെ ഭാരം.

1993 മുതല്‍ ഐ.എസ്‌.ആര്‍.ഒ വിക്ഷേപിക്കുന്ന 50ാമത്‌ ഉപഗ്രഹം എന്ന പ്രത്യേകതയും മേഘാ ട്രോപിക്‌സിനുണ്ട്‌. ഇവയില്‍ 48 എണ്ണവും ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ പി.എസ്‌.എല്‍.വിക്ക്‌ കഴിഞ്ഞു .തിങ്കളാഴ്‌ച രാവിലെ 9 മണിയോടെ ആരംഭിച്ച 50 മണിക്കൂര്‍ നീണ്ട കൗണ്ട്‌ ഡൗണിന്‌ ശേഷമാണ്‌ നാല്‌ ഉപഗ്രഹങ്ങളും വഹിച്ച്‌ പി.എസ്‌.എല്‍.വി സി-18 ഭ്രമണപഥത്തിലേക്ക്‌ കുതിച്ചത്‌.  കാലാവസ്‌ഥ വ്യതിയാന പഠനത്തില്‍ ഇന്ത്യയുടെ ആദ്യസംരംഭമാണ്‌ മേഘാ ട്രോപിക്‌സ്. ഈ മേഖലയില്‍ ഉപഗ്രഹം വിക്ഷേപിച്ച രണ്ടാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്കായി.

- ലിജി അരുണ്‍

വായിക്കുക: , ,

Comments Off on മേഘ ട്രോപിക്‌സ് ഭ്രമണപഥത്തില്‍‍‍‍

കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. എതിര്‍ക്കില്ല

October 10th, 2011

Kanimozhi-epathram

ന്യൂഡല്‍ഹി : 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡി. എം. കെ. രാജ്യസഭാംഗം കനിമൊഴിയുടെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ട എന്ന് സി. ബി. ഐ. തീരുമാനിച്ചതായി സൂചന. കനിമൊഴിക്കൊപ്പം അറസ്റ്റിലായ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനി, റിലയന്‍സ്‌ ഉദ്യോഗസ്ഥന്‍ സുരേന്ദ്ര പിപ്പാറ എന്നിവരുടെ ജാമ്യവും സി. ബി. ഐ. എതിര്‍ക്കില്ല. കഴിഞ്ഞ അഞ്ചു മാസത്തോളം ഇവര്‍ തടവിലാണ്. കനിമോഴിക്ക് സ്ത്രീ എന്ന പരിഗണന നല്കിയാവും സി. ബി. ഐ. ജാമ്യാപേക്ഷ എതിര്‍ക്കാത്തത്. എന്നാല്‍ മറ്റു കൂട്ടുപ്രതികളുടെ ആരോഗ്യ നില കണക്കിലെടുത്താണ് അവരുടെ ജാമ്യാപേക്ഷ സി. ബി. ഐ. എതിര്‍ക്കാത്തത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത് സിംഗ് വിട പറഞ്ഞു

October 10th, 2011

jagjit-singh-epathram

മുംബൈ : വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് (70) അന്തരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹിന്ദി, ഉറുദു, നേപ്പാളി, പഞ്ചാബി, ബംഗാളി, സിന്ധി തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും പിന്നണി പാടിയിട്ടുള്ള ജഗ്ജിത് സിംഗിന്റെ എണ്‍പതിലധികം ആല്‍‌ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2003-ല്‍ സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ജഗജിത് സിംഗിന്റെ ഗസല്‍

രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ 1941 ഫെബ്രുവരി 8 നാണ് ജഗ്ജിത് സിംഗ് ജനിച്ചത്. പണ്ഡിറ്റ് ഛഗ്‌ന്‍ലാല്‍ ശര്‍മ, ഉസ്താദ് ജമാലാല്‍ ഖാന്‍, പ്രൊഫസര്‍ സൂരജ് ഭാന്‍ തുടങ്ങിയ പ്രശസ്തരായ ഗുരുക്കളുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 1970 കളില്‍ ഗസല്‍ ഗായകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായി. തന്റെ ആലാപന ശൈലിയിലൂടെ ഗസലിന്റെ മാസ്മര ലോകത്തേക്ക് ആസ്വാകരെ കൂട്ടിക്കൊണ്ടു പോകുവാന്‍ അനിതര സാധാരണമായ കഴിവാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലെ കഠിനമായ സാഹിത്യാംശം നിറഞ്ഞ വാക്കുകളില്‍ നിന്നും വ്യത്യസ്ഥമായി ലളിതമായ പദങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗസലിനെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്.

1981ല്‍ പുറത്തിറങ്ങിയ പ്രേംഗീത്, 1982ല്‍ ഇറങ്ങിയ അര്ഥ്, സാഥ് സാഥ് എന്നീ സിനിമകളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ സാധാരണ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌. പ്രേംഗീത് എന്ന സിനിമയിലെ മേരാ ഗീത് അമര്‍ കര്‍ ദോ എന്ന ഗാനം ഒരു കാലഘട്ടത്തില്‍ ക്യാമ്പസുകളില്‍ തത്തിക്കളിച്ചിരുന്നു.

ഭാര്യ ചിത്ര സിം‌ഗും അറിയപ്പെടുന്ന ഗായികയാണ്. ഇരുവരും ചേര്‍ന്ന് നിരവധി ഗസലുകളും ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »


« Previous Page« Previous « ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു
Next »Next Page » കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. എതിര്‍ക്കില്ല »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine