രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

October 29th, 2011

Rajiv-gandhi-murder
ചെന്നൈ: രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നും ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എം. രവീന്ദ്രന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസാരെ സംഘത്തില്‍ ഇപ്പോള്‍ മാറ്റമില്ല

October 29th, 2011

arvind-khejriwal-epathram
ഗാസിയാബാദ് : ടീം ഹസാരെയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഇപ്പോള്‍  സംഘത്തെ പുനഃസംഘടിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി  സംഘത്തിലെ പ്രധാനി അരവിന്ദ് കെജ് രിവാള്‍ . അഞ്ചു മണിക്കൂര്‍ നീണ്ട ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തില്‍ ഒരു തരത്തിലും  ഭിന്നതയില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും, സംഘങ്ങള്‍ക്കെതിരായ ആരോപണം ചെറുക്കുംമെന്നും അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. ഹസാരെ സംഘത്തെ അധികാരമുപയോഗിച്ചു തകര്‍ക്കാനാണു കേന്ദ്രസര്‍ക്കാറിന്റെ  ശ്രമം. എന്നാല്‍ ജനപക്ഷത്തു നില്‍ക്കുന്ന  സംഘം ഇതിനെ അതിജീവിക്കും. പാര്‍ലമെന്‍റീന്‍റെ ശീതകാല സമ്മേളനത്തില്‍ ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരേ ശക്തമായ ക്യാംപെയ്ന്‍ സംഘടിപ്പിക്കും. ജന്‍ലോക്പാല്‍ ബില്‍ വിഷയം വ്യതിചലിപ്പിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ല. കശ്മീര്‍ വിഷയത്തില്‍ പ്രശാന്ത് ഭൂഷണിന്‍റേതു വ്യക്തിപരമായ അഭിപ്രായമാണ്. സമരത്തിനു ലഭിച്ച പണം തന്‍റെ ട്രസ്റ്റിന്‍റെ അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കോര്‍ കമ്മിറ്റിയാണു തീരുമാനിച്ചതെന്നും കെജ്ജ് രിവാള്‍ അറിയിച്ചു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹസാരെ മൗനവ്രതത്തില്‍ തന്നെ, കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കില്ല

October 28th, 2011

ANNA_Hazare-epathram

ന്യൂഡല്‍ഹി: വിവാദങ്ങള്‍ വേട്ടയാടുന്ന ‘ടീം അണ്ണ’യുടെ കോര്‍ കമ്മിറ്റി യോഗം നാളെ ചേരും എന്നാല്‍ അണ്ണാ ഹസാരെ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കാനും മൗനവ്രതം തുടരാനും തീരുമാനിച്ചു.ടീം അണ്ണയെ ചൂഴ്‌ന്നു നില്‍ക്കുന്ന വിവാദങ്ങള്‍ പരിഹരിക്കുന്നതിന്‌ കാര്യമായ മാര്‍ഗങ്ങളൊന്നും തെളിഞ്ഞു വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ്‌ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്ന്‌ അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്നാണു സൂചന. ഹസാരെ യോഗത്തില്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ വിവാദ വിഷയങ്ങളില്‍ കോര്‍ കമ്മിറ്റി തീരുമാനമെടുക്കില്ലെന്നും പ്രശ്‌നം സാവകാശം പരിഹരിക്കാമെന്നുമാണ്‌ അദ്ദേഹം കരുതുന്നതെന്നും അനുയായികള്‍ വ്യക്‌തമാക്കി. പ്രശാന്ത്‌ ഭൂഷന്‍ കാശ്‌മീരില്‍ ഹിത പരിശോധന വേണമെന്നാവശ്യപ്പെട്ടു നടത്തിയ വിവാദ പ്രസ്‌താവന, അരവിന്ദ്‌ കെജ്രിവാളിനെതിരേ ടീമിലെ പഴയ അനുയായി സ്വാമി അഗ്നിവേശ്‌ നടത്തിയ പണം തിരിമറി ആരോപണം, കിരണ്‍ ബേദി ഉള്‍പ്പെട്ട വിമാന ടിക്കറ്റ്‌ വിവാദം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ ഹസാരെ ടീമിനെ അലട്ടുനനത്‌.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് വിടേണ്ടിവരും

October 28th, 2011

ന്യൂദല്‍ഹി : രണ്ടു പാര്‍ട്ടികളില്‍ അംഗത്വമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റുമായ ഇ. അഹമ്മദിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ നോട്ടിസ് നല്‍കി. ഏറെ കാലമായി തുടരുന്ന പാര്‍ട്ടി രജിസ്ട്രേഷന്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍) ദേശീയ പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ഇ. അഹമ്മദ് നിര്‍ബന്ധിതനാകുന്നു. ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. അങ്ങനെയുളളവരുടെ തെരഞ്ഞെടുപ്പ് അസാധുവാകുമെന്നും പറയുന്നു. തെരഞ്ഞെടുപ്പു കമ്മിഷനില്‍ രണ്ടു പാര്‍ട്ടികളായാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് (ഐ. യു. എം. എല്‍) എന്നും ‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) എന്ന പേരില്‍ ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേരിലാണ് ഇ. അഹമ്മദ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭാ രേഖകളില്‍ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ എം.എല്‍.കെ.എസ്.സിയുടെ എം.പിമാരാണ്. ഇതാണ് ഇ അഹമ്മദിന് വിനയായി വന്നിരിക്കുന്നത്.
ഒരാള്‍ക്ക് ഒരേ സമയം കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്നാട് ഘടകത്തിലെ എം.ജി. ദാവൂദ് മിയാന്‍ ഖാനും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നടപടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്‍റെ ഭാഗമായി എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയെ കാണണമെന്ന അഹമ്മദിന്‍റെ വിശദീകരണം കമീഷന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്, മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) എന്നിവ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ തന്നെയാണെന്ന പരാതിക്കാരുടെ വാദം കമീഷന്‍ ശരിവെക്കുകയായിരുന്നു. രണ്ടു പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നു തെളിഞ്ഞാല്‍ അഹമ്മദിനു കേന്ദ്രമന്ത്രിസ്ഥാനവും പാര്‍ലമെന്‍റ് അംഗത്വവും നഷ്ടമാകും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യവില കുതിക്കുന്നു, ജനം വലയുന്നു

October 27th, 2011

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവില വീണ്ടും കുതിച്ചുയരുകയാണ്. മുന്‍വര്‍ഷവുമായി താതമ്യം ചെയ്യുമ്പോള്‍ പച്ചക്കറികളുടെ വില 25 ശതമാനത്തോളമാണ് വര്‍ധിച്ചത്. പഴങ്ങള്‍ക്ക് 11.96 ശതമാനവും പാലിന് 10.85 ശതമാനവും മുട്ട, ഇറച്ചി, മീന്‍ എന്നിവയുടെ വിലയില്‍ 12.82 ശതമാനവും വില വര്‍ധനയുണ്ടായി. പയര്‍ വര്‍ഗങ്ങള്‍ക്ക് 9.06 ശതമാനവും ധാന്യങ്ങള്‍ക്ക് 4.62 ശതമാനവും വില വര്‍ധന മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായി. ഒക്ടോബര്‍ ആദ്യ ആഴ്ച്ചയുടെ അവസാനം 10.60 ശതമാനമായിരുന്നു എങ്കില്‍ രണ്ടാമത്തെ ആഴ്ചയില്‍ 11.43 ശതമാനമെന്ന നിലയിലാണ് മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിലപ്പെരുപ്പം. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ ഉയരാന്‍ കാരണമായത്. സവോളയുടെ വിലയില്‍ മാത്രമാണ് കാര്യമായ കുറവ് രേഖപ്പെടുത്തിയത് 18.93 ശതമാനം. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഭക്ഷ്യവിലപെരുപ്പം ഈ നിലയില്‍ തുടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പോഷകാഹാരക്കുറവ് മൂലം വന്‍ തോതില്‍ ശിശു മരണം
Next »Next Page » കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗ് വിടേണ്ടിവരും »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine