കൊല്‍ക്കത്ത: മുപ്പത് വര്‍ഷത്തെ സി. പി. എമ്മിന്റെ അപ്രമാദിത്വം അവസാനിപ്പിച്ചു കൊണ്ട് ബംഗാളില്‍ സി. പി. എം. തോറ്റമ്പിയത് പാര്‍ട്ടിയെ ഏറെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കും. ജ്യോതിബസു സ്വീകരിച്ചു വന്നിരുന്ന നയങ്ങളില്‍ നിന്നും പാടെ വ്യതിചലിക്കുകയും മുതലാളിത്ത നയങ്ങള്‍ ക്കൊപ്പം ഏറെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു മുന്നോട്ട് പോയതിന്റെ പരിണിത ഫലമാണ് സി. പി. എമ്മിന്‍റെ കനത്ത പരാജയം. നന്ദിഗ്രാം സംഭവം പാര്‍ട്ടിയെ കാര്യമായി തന്നെ ബാധിച്ചു. കൂടാതെ സോമനാഥ് ചാറ്റര്‍ജിയെ പോലുള്ള നേതാക്കളെ പാര്‍ട്ടി അകറ്റിയതും തോല്‍വിയുടെ വേഗത വര്‍ദ്ധിപ്പിച്ചു. ഒപ്പം അവസരത്തെ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ മമത കാണിച്ച രാഷ്ട്രീയ വിവേകം സി. പി. എമ്മിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. വലിയ വെല്ലുവിളി നേരിടുമെന്ന് പാര്‍ട്ടി തന്നെ പ്രതീക്ഷിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം തോല്‍ക്കുന്ന അവസ്ഥ പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ല. ഇത് പോളിറ്റ്ബ്യൂറോയില്‍ ചൂടേറിയ തര്‍ക്ക നും കാരണമാകും. പരാജയം അംഗീകരിക്കുന്നു എന്നും മാറി ചിന്തിക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചത് പരാജയ കാരണമായി എന്നും സി. പി. എം. മുതിര്‍ന്ന നേതാവ് സീതാറാം യച്ചൂരി പറഞ്ഞു.