ന്യൂഡല്‍ഹി : ഗാന്ധിജി യുടെ ലൈംഗികത സംബന്ധിച്ച വിവാദത്തിന് തിരി കൊളുത്തിയ അമേരിക്കന്‍ എഴുത്തുകാരന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കില്ല എന്ന് കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി വ്യക്തമാക്കി. പുസ്തകത്തില്‍ രാഷ്ട്ര പിതാവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ല എന്ന് എഴുത്തുകാരനായ ജോസഫ് ലെലിവെല്‍ഡ് തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.
ഗാന്ധിജിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ഹെര്‍മന്‍ കാലെന്‍ ബാഷിനോടൊപ്പം
ലെലിവെല്‍ഡിന്റെ Great Soul: Mahatma Gandhi and his Struggle with India എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചകളിലാണ് ഗാന്ധിജിയുടെ ലൈംഗികതയുടെ വിഷയം വിവാദമായത്. ഈ അവസരം മുതലെടുത്ത് ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡി പുസ്തകം ഗുജറാത്തില്‍ നിരോധിച്ചതോടെ ഈ വിഷയം ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.