തൃശ്ശൂര്‍ : വര്‍ഗീയ സംഘടനയായ എന്‍. ഡി. എഫിനെ ചിറകിനടിയില്‍ സംരക്ഷി ക്കുകയാണു മുസ്ലിം ലീഗെന്നു സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുസ്ലിം സമുദായത്തിലെ ബഹു ഭൂരിപക്ഷവും മതേതരമായി ചിന്തിക്കു ന്നവരാണ്. മത വിശ്വാസ ത്തിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തുന്ന എന്‍. ഡി. എഫിനെ സംരക്ഷിക്കുന്ന ലീഗുമായി കൂട്ടു കൂടുന്ന കോണ്‍ഗ്രസിന്റെ മതേതര നിലപാടു കാപട്യമാണ്. സി. ഐ. ടി. യു. സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ചു സംഘടിപ്പിച്ച വര്‍ഗീയതയും ഭീകര വാദവും ഉയര്‍ത്തുന്ന വെല്ലു വിളികള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ചെറിയ നേട്ടങ്ങള്‍ക്കു വേണ്ടി വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനു, മതേതര കാഴ്ചപ്പാട് അവകാശ പ്പെടാനാകില്ല. ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ പോരാടുന്നതില്‍ മുസ്ലിം സമുദായം നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധി ക്കാനാകില്ല. മുസ്ലിം സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന്റെ വര്‍ഗീയ നിലപാട് ആ സമുദായ ത്തെയാകെ വര്‍ഗീയ വാദികളും തീവ്ര വാദികളുമായി ചിത്രീകരി ക്കാനിടയാക്കി.
രാജ്യത്തെ ദുര്‍ബല പ്പെടുത്താന് ഒരുങ്ങി യിരിക്കുന്ന ചില മത ശക്തികള്‍ ഇത്തരം ചെറിയ സംഘങ്ങളെ പ്രയോജന പ്പെടുത്തുകയാണ്. തീവ്ര വാദത്തില്‍ ഏര്‍പ്പെടുന്ന സമുദായത്തിലെ ന്യൂനപക്ഷ ത്തെക്കുറിച്ചു പറയുമ്പോള്‍ കോണ്‍ഗ്രസിനു നൂറു നാക്കാണ്. ആര്. എസ്. എസിനെ പ്രീണിപ്പിക്കാന്‍ നടത്തുന്ന കോണ്‍ഗ്രസിന്റെ ഈ നാവാണ് ഒരു സമുദായ ത്തെയാകെ തീവ്ര വാദികളായി ചിത്രീകരിക്കുന്നത്.
താത്കാലിക നേട്ടങ്ങള്‍ക്കായി ഇടതു പക്ഷം വര്‍ഗീയ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടിയിട്ടില്ല. മുസ്ലിം സമുദായത്തിന്റെ രക്ഷ മതേതര ഇടതു പക്ഷ പ്രസ്ഥാനങ്ങളോടു ചേര്‍ന്നു നിന്നാല്‍ മാത്രമേ സാധ്യമാ കൂവെന്നും പിണറായി പറഞ്ഞു. ന്യൂന പക്ഷ വര്‍ഗീയതയും, ഭൂരിപക്ഷ വര്‍ഗീയതയും ഒരേ പോലെ ആപത്കര മാണെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാടെന്നും പിണറായി വ്യക്തമാക്കി. എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നൈനാന് കോശി, എം. പി. മാരായ എ. വിജയ രാഘവന്, പി. ആര്. രാജന്, പി. കെ. ബിജു, കോര്പ്പറേഷന് മേയര്‍ പ്രൊഫ. ആര്. ബിന്ദു, കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ., എം. എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
– നാരായണന് വെളിയംകോട്