ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി. ജെ. പി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിംഗ് (82 വയസ്സ്) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു അന്ത്യം.
എ. ബി. വാജ്പേയി യുടെ മന്ത്രിസഭ യില്‍ ധനകാര്യം, പ്രതിരോധം, വിദേശ കാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാലു പ്രാവശ്യം ലോക് സഭ അംഗവും അഞ്ചു പ്രാവശ്യം രാജ്യ സഭാ അംഗവും ആയി രുന്നു.
ജസ്വന്ത് സിംഗ് എഴുതി 2009 ൽ പുറത്തിറങ്ങിയ ‘ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം’ എന്ന പുസ്‌തകം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.
പുസ്തക ത്തില്‍ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തി ക്കുകയും സർദാർ വല്ലഭായ് പട്ടേലിനെ വിമർശിച്ചതും കാരണം ബി. ജെ. പി. യുടെ പ്രാഥമികാംഗത്വ ത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. പിന്നീട് 2010 ൽ ബി. ജെ. പി. യിൽ തിരിച്ചെടുത്തു.
എന്നാൽ 2014 ല്‍ ബി. ജെ. പി. ലോക് സഭാ സീറ്റ് നിഷേ ധിച്ച തിനാല്‍ രാജസ്ഥാനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായി മത്സരിച്ചിരുന്നു. എങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും പുറത്താക്കി.
ജസ്വന്ത് സിംഗിനെ വീണ്ടും പാര്‍ട്ടിയില്‍ തിരിച്ച് എടുക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കു മ്പോള്‍ 2014 ആഗസ്റ്റ് മാസത്തില്‍ സ്വവസതിയില്‍ വീണു ബോധം നഷ്ടപ്പെട്ട നിലയിൽ ആശുപത്രി യിൽ പ്രവേശിപ്പി ക്കുകയായിരുന്നു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യും മറ്റു പ്രമുഖരും ജസ്വന്ത് സിംഗിന്റെ മരണ ത്തില്‍ അനുശോചനം അറിയിച്ചു.