ന്യൂഡൽഹി : ഉമിനീരിൽ നിന്നും ഒരു മണിക്കൂർ സമയം കൊണ്ട് കൊവിഡ് ബാധ കണ്ടെ ത്തുവാൻ സംവിധാനം ഒരുക്കി ജാമിയ മിലിയ ഇസ്‌ലാമിയ യിലെ ഗവേഷകർ. ഇവിടെ വികസിപ്പിച്ച പരി ശോധനാ കിറ്റ് ഉപയോഗിച്ച് ആളു കൾക്ക് വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്തുവാൻ കഴിയും.
വൈറസ് ബാധിതർ വീടിനു പുറത്തിറങ്ങി മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടു വാനുള്ള സാഹചര്യം ഒഴിവാക്കുവാൻ കഴിയും എന്നതും ജെ. എം. ഐ. വികസിപ്പിച്ച കൊവിഡ് ടെസ്റ്റ് കിറ്റിന്റെ സവിശേഷത യാണ്.
എം. ഐ.- സെഹാത് (മൊബൈൽ ഇന്റഗ്രേറ്റഡ് സെൻ സിറ്റീവ് എസ്റ്റിമേഷൻ ആൻഡ് ഹൈ-സ്പെസി ഫിസിറ്റി ആപ്ലിക്കേഷൻ ഫോർ ടെസ്റ്റിംഗ്) സാങ്കേതിക വിദ്യ യിലാണ് കിറ്റി ന്റെ പ്രവർത്തനം. പരിശോധനക്ക് വിധേയര്‍ ആയവരെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശോധന ഫലം അറിയി ക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജെ. എം. ഐ. യിലെ മൾട്ടി ഡിസിപ്ലിനറി സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് & സ്റ്റഡീസിലെ (എം. സി. എ. ആർ. എസ്.) ഗവേഷകരും മറ്റ് സ്ഥാപന ങ്ങളിലെ സാങ്കേതിക വിദഗ്ധരും കിറ്റ് വികസിപ്പിക്കുന്നതിൽ പങ്കാളികളായി.