ന്യൂഡല്‍ഹി : ബിരുദാനന്തര ബിരുദം നേടിയ ആയുര്‍ വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതിക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ രംഗത്ത്.
ആയുര്‍ വേദത്തില്‍ ബിരുദാ നന്തര ബിരുദം നേടിയ വരും കണ്ണ്, പല്ല്, എല്ല്, ഇ. എന്‍. ടി. വിഭാഗ ങ്ങളി ലെ ചികിത്സ കളില്‍ വിദഗ്ദ പരി ശീലനം നേടിയ വരു മായവര്‍ക്ക് ഈ വിഭാഗ ങ്ങളില്‍ ശസ്ത്രക്രിയ നടത്താന്‍ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
ഇതിനു വേണ്ടി 2016 ലെ മെഡിസിൻ സെൻട്രൽ കൗൺ സിൽ റെഗുലേഷൻസ് ഭേദഗതി ചെയ്തു. ആയുര്‍ വേദ പോസ്റ്റ് ഗ്രാജു വേഷന്‍ വിദ്യാർത്ഥി കളുടെ കരിക്കുല ത്തിൽ ശല്യ (ജനറൽ സർജറി), ശാലക്യ (ചെവി, മൂക്ക്, തൊണ്ട) തുടങ്ങിയവ ഉൾപ്പെടുത്തും.
എന്നാല്‍ ജനറൽ സർജറികൾ, ഇ. എൻ. ടി., ഒഫ്താൽ മോളജി, ഓർത്തോ, ദന്ത ശസ്ത്ര ക്രിയ തുടങ്ങി യവക്ക് ആയുർ വേദത്തിൽ അനുമതി നൽകിയതിന്ന് കടുത്ത എതിര്‍പ്പു മായി ഐ. എം. എ. രംഗത്ത് എത്തി.
പരമ്പരാഗത ചികിത്സ രീതി കളായ ആയുർ വേദ, യോഗ, സിദ്ധ, ഹോമിയോ പ്പതി, യുനാനി, നാച്യുറോപ്പതി, എന്നിവ യുമായി ആധുനിക വൈദ്യ ശാസ്ത്ര ത്തെ കൂട്ടി ക്കെട്ടരുത് എന്ന് ഐ. എം. എ. ഭാരവാഹികൾ പറഞ്ഞു.
ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശങ്ങള്‍
കൊവിഡ് ചികിത്സ : ആയുര്‍വേദവും യോഗ യും ഫലപ്രദം എന്ന് ആയുഷ് മന്ത്രാലയം