ന്യൂഡല്‍ഹി : എം. ബി. ബി. എസ്. പഠന ശേഷം ആയുര്‍ വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളില്‍ പരിശീലനം നേടണം എന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (NMC) നിര്‍ദ്ദേശം. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതായിരിക്കും പരിശീലനം.
ഇതിന്റെ സ്വഭാവം, ചാക്രിക രീതി, പരിശീലനത്തിന്‍റെ കാലാവധി തുടങ്ങിയവ വിശദമായി പ്രതിപാദി ക്കുന്ന വിവരങ്ങളുടെ കരട് രേഖ മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കി. വിഷയത്തില്‍ നില നില്‍ക്കുന്ന സംശയ ങ്ങള്‍ നീക്കുന്നതാണ് നിയമത്തിന്റെ കരട് രേഖ.
എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ നിര്‍ബ്ബന്ധമായും എല്ലാ ആയുഷ് ചികിത്സാ രീതി കളിലും പരിശീലനം പൂര്‍ത്തിയാക്കണം എന്ന് തന്നെയാണ് കരടിലെ ശുപാര്‍ശ. പക്ഷേ, ഏത് വിഭാഗത്തില്‍ പരിശീലനം നേടണം എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. എം. ബി. ബി. എസ്. പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണം എന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിർദ്ദേശത്തിൽ പറയുന്നു.
- N M C Twitter