ന്യൂഡല്‍ഹി: ബോട്ടില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ രണ്ടു മല്‍സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസിലുള്‍പ്പെട്ട എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിന് ഉപാധികളോടെ ഇന്ത്യന്‍ തീരം വിടാമെന്ന് സുപ്രീം കോടതി അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് കപ്പലിലെ ജീവനക്കാരേയും നാവികസേനാ ഉദ്യോഗസ്ഥരേയും ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ സമന്‍സ് ലഭിച്ച് ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ കപ്പലിലെ ജീവനക്കാര്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കപ്പല്‍ വിട്ടുകിട്ടാന്‍ ബാങ്ക് ഗ്യാരണ്ടിയായി മൂന്ന് കോടി രൂപ കെട്ടിവയ്ക്കണമെന്ന ആവശ്യം കപ്പല്‍ ഉടമകളും അംഗീകരിച്ചു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, തൊഴിലാളി, ദുരന്തം, മനുഷ്യാവകാശം