ജസ്വന്ത് സിംഗ് അന്തരിച്ചു

September 27th, 2020

jaswant-singh-epathram
ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും ബി. ജെ. പി. യുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ജസ്വന്ത് സിംഗ് (82 വയസ്സ്) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു അന്ത്യം.

എ. ബി. വാജ്പേയി യുടെ മന്ത്രിസഭ യില്‍ ധനകാര്യം, പ്രതിരോധം, വിദേശ കാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാലു പ്രാവശ്യം ലോക് സഭ അംഗവും അഞ്ചു പ്രാവശ്യം രാജ്യ സഭാ അംഗവും ആയി രുന്നു.

ജസ്വന്ത് സിംഗ് എഴുതി 2009 ൽ പുറത്തിറങ്ങിയ ‘ജിന്ന : ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം’ എന്ന പുസ്‌തകം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

പുസ്തക ത്തില്‍ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തി ക്കുകയും സർദാർ വല്ലഭായ് പട്ടേലിനെ വിമർശിച്ചതും കാരണം ബി. ജെ. പി. യുടെ പ്രാഥമികാംഗത്വ ത്തിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. പിന്നീട് 2010 ൽ ബി. ജെ. പി. യിൽ തിരിച്ചെടുത്തു.

എന്നാൽ 2014 ല്‍ ബി. ജെ. പി. ലോക് സഭാ സീറ്റ് നിഷേ ധിച്ച തിനാല്‍ രാജസ്ഥാനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി യായി മത്സരിച്ചിരുന്നു. എങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബി. ജെ. പി. യില്‍ നിന്നും പുറത്താക്കി.

ജസ്വന്ത് സിംഗിനെ വീണ്ടും പാര്‍ട്ടിയില്‍ തിരി‍ച്ച് എടുക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കു മ്പോള്‍ 2014 ആഗസ്റ്റ് മാസത്തില്‍ സ്വവസതിയില്‍ വീണു ബോധം നഷ്ടപ്പെട്ട നിലയിൽ ആശുപത്രി യിൽ പ്രവേശിപ്പി ക്കുകയായിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോഡി യും മറ്റു പ്രമുഖരും ജസ്വന്ത് സിംഗിന്റെ മരണ ത്തില്‍ അനുശോചനം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍  

September 27th, 2020

ap-abdulla-kutty-join-in-bjp-ePathram
ന്യൂഡല്‍ഹി : ബി. ജെ. പി. ദേശീയ ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക് കേരള ത്തില്‍ നിന്നും എ. പി. അബ്ദുള്ള ക്കുട്ടി യെ തെരഞ്ഞെടുത്തു. നിലവില്‍ സംസ്ഥാന കമ്മിറ്റി യില്‍ ഉപാദ്ധ്യക്ഷ പദവി വഹിക്കുന്നുണ്ട്.

കേരളത്തിലെ മുതിർന്ന ബി. ജെ. പി. നേതാക്കൾക്ക് ആർക്കും ഇടം കിട്ടാത്ത, പന്ത്രണ്ട് ഉപാദ്ധ്യക്ഷന്മാരും എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും ഉള്‍പ്പെട്ട പുതിയ ദേശീയ ഭാരവാഹി പട്ടിക യിലാണ് എ. പി. അബ്ദുള്ള ക്കുട്ടി ഇടം നേടിയത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ഭാര വാഹി പട്ടിക ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നാണ് കരുതുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ

September 20th, 2020

new-law-in-india-to-punish-those-attacking-doctors-health-care-workers-ePathram
ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന വര്‍ക്ക് 3 മാസം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം രാജ്യസഭ പസ്സാക്കി. തടവു ശിക്ഷ കൂടാതെ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.

പകര്‍ച്ച വ്യാധികളേയും കൊവിഡ് പോലെയുള്ള മഹാമാരി കളെയും നേരിടുന്ന ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന്നു വേണ്ടി യാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, കൂടാതെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമ ത്തിലൂടെ സംരക്ഷണം ലഭിക്കുക.

ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി അവിടത്തെ വസ്തു വകകള്‍ നശിപ്പിക്കുന്ന വര്‍ക്കും ക്വറന്റൈൻ സെന്ററു കൾ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവക്കും നാശ നഷ്ടം ഉണ്ടാക്കുന്നവര്‍ക്കും ഈ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ശിക്ഷ നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍

September 15th, 2020

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് സ്വവർഗ്ഗ വിവാഹം അനുവദി ക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും നിരക്കുന്നതല്ല സ്വവര്‍ഗ്ഗ വിവാഹം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ഒരേ ലിംഗ ത്തില്‍ പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റകരമല്ല എന്നും സ്വവര്‍ഗ്ഗ ബന്ധ ത്തിന് നിയമ പരമായ തടസ്സ ങ്ങള്‍ ഇല്ലാ എന്നും സുപ്രീം കോടതി വിധി യുണ്ട് എന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദി ക്കാത്തത് തുല്യത ക്കുള്ള അവകാശ ത്തെയും ജീവിക്കു വാനുള്ള അവകാശത്തെയും ഹനി ക്കുന്ന നടപടിയാണ് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടി യിരുന്നു.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹിതരാവുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണം. അല്ലാതെ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. ഒരേ ലിംഗ ത്തിൽപ്പെട്ട ദമ്പതികളെ നമ്മുടെ സമൂഹം അംഗീകരിക്കുകയില്ല. ഹിന്ദു വിവാഹ നിയമ പ്രകാരം ഇത്തരം വിവാഹ ങ്ങള്‍ അനുവദിച്ചാല്‍ അത് നില വിലുള്ള വ്യവസ്ഥ കള്‍ക്ക് വിരുദ്ധമാകും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി യില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ ഒക്ടോബർ 21 ന് വീണ്ടും വാദം കേൾക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉള്ളി കയറ്റുമതി നിരോധിച്ചു

September 15th, 2020

onion-india-epathram

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും
Next »Next Page » സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine