വിദേശത്തെ ഇന്ത്യന്‍ എംബസ്സികളിലും കോണ്‍സുലേറ്റുകളിലും ഉള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യയിലെ വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വിലക്ക്. ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ഇബിബൊ എന്നിങ്ങനെ ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളും, സംഗീതം, വീഡിയോ, ഫോട്ടോ എന്നിവ പങ്കു വെക്കുന്ന കാസാ, ഫ്ലിക്കര്‍, പിക്കാസ എന്നിങ്ങനെ ഉള്ള സൈറ്റുകളും ഉപയോഗിക്കുന്നതില്‍ നിന്നും ഇവരെ വിലക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജീമെയില്‍ പോലുള്ള വെബ് മെയിലുകള്‍ ഇനി സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ നിന്നും ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശം ഉണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഈ വിലക്ക് ഏര്‍പ്പെടുത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഈമെയില്‍ വിലാസങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. യാഹൂ, ഗൂഗിള്‍, ഹോട്ട്മെയില്‍ എന്നീ വെബ് ഈമെയില്‍ സേവനങ്ങള്‍ ഇനി മുതല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്നും ഉത്തരവില്‍ പറയുന്നു.



ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചു. പൂനെയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹത്തിന് ഈ ബഹുമതി രാഷ്ട്രപതിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമ്മാനിച്ചത്. രാഷ്ട്ര പതി പ്രതിഭാ പാട്ടീലില്‍ നിന്നും ബഹുമതി നേരിട്ട് സ്വീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എങ്കിലും ആരോഗ്യ സ്ഥിതി അനുവദിക്കാഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ചാണ് വീട്ടില്‍ വെച്ചു തന്നെ ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതല്‍ വിപുലമായ ചടങ്ങൊന്നും വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വീണ്ടും രാമ ക്ഷേത്രം എന്നും പറഞ്ഞു വരുന്ന ബി. ജെ. പി. യുടെ ഇരട്ട താപ്പ് നയം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നും ഇത്തവണ ഇത്തരം വിഭാഗീയ തന്ത്രങ്ങള്‍ ഒന്നും തന്നെ ബി. ജെ. പി. യെ തുണക്കില്ല എന്നും സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പ്രസ്താവിച്ചു. ഭീകരതയും സുരക്ഷയും ആണ് ഇപ്പോള്‍ ജനത്തിനു മുന്നില്‍ ഉള്ള പ്രശ്നം. ആഭ്യന്തര ഭീകരതയും സുരക്ഷിതത്വവും ജനത്തെ പുറമെ നിന്നുള്ള തീവ്രവാദത്തെ പോലെയോ അതിലേറെയോ അലട്ടി തുടങ്ങിയിരിക്കുന്ന ഈ കാലത്ത് വര്‍ഗ്ഗീയതയും, മത വൈരവും തീവ്രവാദത്തെ സഹായിക്കുന്ന അവസ്ഥ ജനം തിരിച്ചറിഞ്ഞ് കഴിഞ്ഞു. തീവ്രവാദത്തെ ചെറുക്കാന്‍ ഒരുമയാണ് വേണ്ടത്. വിഭാഗീയതയല്ല. ഈ കാര്യത്തില്‍ ബി. ജെ. പി. ഒരു പരാജയം ആണ്. വാക്കുകള്‍ അല്ല, പ്രവര്‍ത്തിയാണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ശക്തമായ നയങ്ങള്‍ രൂപീകരിച്ച് ഐക്യ ദാര്‍ഡ്യവും ഒത്തൊരുമയും പരിപോഷിപ്പിച്ച് വര്‍ഗ്ഗീയതയേയും ഭീകര വാദത്തേയും ജനം ഒറ്റക്കെട്ടായി നിന്ന് ചെറുക്കണം എന്നും അവര്‍ പറഞ്ഞു.
2008ലെ ബാംഗളൂര്‍ ബോംബ് സ്ഫോടന കേസില്‍ പോലീസ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ മലയാളികള്‍ ആണ്. ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത 2008ലെ ബാംഗളൂര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിക്കപ്പെട്ട സംഘടന ആയ സിമി യുടെ നിഴലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ഏറ്റെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട മറ്റ് നാല് പേര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജമ്മു കാശ്മീരില്‍ വെച്ച് സൈന്യവുമായുള്ള ഏറ്റു മുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
























