പുസ്തക പ്രസിദ്ധീ കരണത്തിലും വിതരണത്തിലും നിലവിലുള്ള മാതൃകകള്‍ക്ക് ഒരു ബദല്‍ അന്വേഷി ക്കുകയാണ് ബുക്ക് റിപ്പബ്ലിക്ക് എന്ന സമാന്തര പുസ്തക – പ്രകാശന സംരംഭം. വായാനാ നുഭവങ്ങളെ കാലോ ചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവു മായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി. പി. വിനോദിന്റെ ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍ ‘ ജനുവരി 10 നു പ്രകാശനം ചെയ്യും.
പ്രസാധന – വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂല ധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകളായാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ഏറ്റവും പുതിയ വിതരണോ പാധിയായ ഓണ്‍ലൈന്‍ വില്‍പന മുതല്‍ പരമ്പരാഗത ശൈലിയായ വി. പി. പി. യിലൂടെ വരെ വായനയെ സ്നേഹിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ ബുക്ക് റിപ്പബ്ലിക് അംഗങ്ങള്‍ സജ്ജരാണ്.
ബ്ലോഗില്‍ ലാപുട എന്ന പേരില്‍ കവിതകള്‍ എഴുതുന്ന ടി. പി. വിനോദ് ആനുകാലി കങ്ങള്‍ക്ക് ഏറെ പരിചിതനാണ്. കണ്ണൂര്‍ സ്വദേശിയും കൊറിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ വിനോദിന്റെ അന്‍പതോളം കവിതകളുടെ സമാഹാരമാണ് ബുക്ക് റിപ്പബ്ലിക് ആദ്യമായി വായന ക്കാരിലെ ത്തിക്കുന്നത്.
ജനുവരി പത്തിനു വൈകീട്ട് ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടത്തുന്ന പ്രകാശന ചടങ്ങില്‍ പി. പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, വി. എം. ഗിരിജ, ടി. കലധരന്‍, ജി. ഉഷാ കുമാരി, പി. എന്‍. ഗോപീ കൃഷ്ണന്‍, സെബാസ്റ്റ്യന്‍, അനിത തമ്പി, കവിത ബാല കൃഷ്ണന്‍, വിഷ്ണു പ്രസാദ്, ക്രിസ്പിന്‍ ജോസഫ്, സനല്‍ ശശിധരന്‍, എസ്. കണ്ണന്‍, വി. കെ. സുബൈദ, ബിനു പള്ളിപ്പാട്, ലതീഷ് മോഹന്‍, മനോജ് കുറൂര്‍, ശ്രീകുമാര്‍ കരിയാട്, അനീഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബ്ലോഗില്‍ നിന്നുള്ള ആദ്യ ചലചിത്രമായ ‘പരോള്‍’ പ്രദശനവും വിനോദ് ശങ്കരന്‍ നടത്തുന്ന സിതാര്‍ കച്ചേരിയും ഉണ്ടായിരിക്കും.