ന്യൂഡൽഹി : കൊറോണ വൈറസ് വവ്വാലു കളിൽ നിന്നും മനുഷ്യരി ലേക്കു പകരാന്‍ സാദ്ധ്യത ഇല്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) കൊറോണ വൈറസ് പകർത്താനുള്ള കഴിവ് ഇന്ത്യൻ വവ്വാലുകൾക്ക് ഇല്ല എന്നും ആയിരം വർഷ ത്തിൽ ഒരിക്കൽ മാത്രം സംഭവിക്കു വാനുള്ള വിദൂര സാദ്ധ്യത മാത്രമേ ഉള്ളൂ എന്നും ഐ. സി. എം. ആർ. ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാ ഖേദ്കർ.
ഇന്ത്യയിലെ മൃഗങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള വൈറസുകൾ പകരുവാന്‍ സാദ്ധ്യത ഉണ്ടോ എന്ന് നിപ്പ വൈറസ് ബാധ യുടെ സമയത്തു തന്നെ ഐ. സി. എം. ആർ. പഠന ങ്ങള്‍ നടത്തിയിരുന്നു.
രണ്ടു തരം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി യിരുന്നു. എന്നാല്‍ അത് മനുഷ്യരിലേക്കു പടരാന്‍ പാകത്തില്‍ ഉള്ളതല്ല എന്നും ഡോ. ഗംഗാ ഖേദ്കർ പറഞ്ഞു.