പഴകിയ നോട്ടുകൾ എല്ലാ ബാങ്കു കളിലും മാറാം

July 13th, 2020

writing-on-currency-rupee-note-rbi-ePathram

ന്യൂഡല്‍ഹി : പഴകിയതും ഉപയോഗ ശൂന്യവുമായ നോട്ടുകളും നാണയങ്ങളും ബാങ്കുകള്‍ സ്വീകരിച്ച് പുതിയത് മാറ്റി നല്‍കണം എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഷെഡ്യൂൾഡ് ബാങ്കുകളുടെ എല്ലാ ശാഖകളിലും ഉപയോഗ ശൂന്യമായ നോട്ടുകളും നാണയങ്ങളും മാറ്റി ക്കൊടുക്കണം എന്നാണ് ആര്‍. ബി. ഐ. ബാങ്കുകൾക്ക് നൽകിയ നിര്‍ദ്ദേശം.

രാജ്യത്ത് പ്രചാരത്തിലുള്ള എത്ര ചെറിയ മൂല്യമുള്ള രൂപ / നാണയം ആയാലും ബാങ്കു കൾ സ്വീകരിക്കണം. ബാങ്കുകളില്‍ എത്തുന്ന ഇത്തരം പഴയ നോട്ടുകളും നാണയങ്ങളും കറൻസി ചെസ്റ്റിൽ സൂക്ഷിക്കണം. പിന്നീട് ബാങ്കുകൾ നേരിട്ട് ആർ. ബി. ഐ. ഓഫീ സി ലേക്ക് എത്തിക്കണം.

ഒരു രൂപ, രണ്ടു രൂപ നാണയങ്ങൾ ബാങ്കില്‍ നല്‍കു മ്പോള്‍ പരമാവധി 100 നാണയ ങ്ങളുടെ പാക്കറ്റ് ആക്കി നൽകിയാൽ കാഷ്യർമാർക്ക് സൗകര്യം ആകും എന്നും ഈ സംവിധാനത്തെ കുറിച്ച് ബാങ്ക് ജീവനക്കാർ പൊതു ജന ങ്ങൾക്ക് വിവരം നൽകണം എന്നും ആർ. ബി. ഐ. അധികൃതർ അറിയിച്ചു.

മഷികൊണ്ട് എഴുതിയ നോട്ടുകള്‍ സ്വീകരിക്കണം : റിസര്‍വ്വ് ബാങ്ക് 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആപ്പുകൾ നിരോധിച്ചത് ഇന്ത്യ യുടെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്നു കേന്ദ്ര മന്ത്രി

July 2nd, 2020

chinese-app-tiktok-banned-in-india-ePathram
ന്യൂഡല്‍ഹി : ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യ ത്തിന്റെ ‘ഡിജിറ്റൽ സ്ട്രൈക്ക്’ എന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ്.

ബംഗാളിൽ നടന്ന ബി. ജെ. പി. റാലി യിൽ സംസാരിക്കു മ്പോഴാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. പൗരന്മാരുടെ സ്വകാര്യതയുടെ സംരക്ഷണ ത്തിന് വേണ്ടി യാണ് നാം ചൈനീസ് ആപ്പു കൾക്ക് നിരോധനം ഏർപ്പെടുത്തിയത്. അതൊരു ‘ഡിജിറ്റൽ സ്ട്രൈക്ക്’ ആയിരുന്നു.

ഇന്ത്യ – ചൈന അതിർത്തിയില്‍ അരങ്ങേറുന്ന സംഘർഷ ത്തിന്റെ പശ്ചാത്തല ത്തിലാണ് ടിക്ക് ടോക്, യു. സി. ബ്രൗസർ, വി- ചാറ്റ് തുടങ്ങി 59 ചൈനീസ് ആപ്പു കൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.

സമാധാനം എന്നതിലാണ് നമ്മള്‍ വിശ്വസി ക്കുന്നത്. രാജ്യങ്ങള്‍ തമ്മി ലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച യിലൂടെ പരിഹരി ക്കാവുന്നതാണ്. പക്ഷെ, ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്ക് ഉണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും.

നമ്മുടെ 20 സൈനികര്‍ ജീവന്‍ നല്‍കി എങ്കില്‍ ചൈന യുടെ ഭാഗത്ത് ഇതിന്റെ ഇരട്ടി നഷ്ടമുണ്ട്. മരിച്ചവരുടെ കണക്കുമായി അവര്‍ ഇതു വരെ വന്നിട്ടില്ല എന്ന് ഓര്‍ക്കുക എന്നും കേന്ദ്ര മന്ത്രി ബി. ജെ. പി. റാലി യില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

മണവും രുചിയും തിരിച്ചറിയാത്തത് കൊവിഡ് ലക്ഷണം

June 14th, 2020

logo-ministry-of-health-government-of-india-ePathram
ന്യൂഡല്‍ഹി : മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തത് കൊവിഡ് ലക്ഷണ ങ്ങളുടെ പട്ടിക യില്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് ആരോഗ്യ മന്ത്രാലയ ത്തിന്റെ മാര്‍ഗ്ഗ രേഖ.

പനി, ചുമ, തളര്‍ച്ച, ശ്വാസ തടസ്സം, കഫക്കെട്ട്, കടുത്ത ജലദോഷം, തൊണ്ട വേദന, പേശി വേദന, വയറിളക്കം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ആയിരുന്നു ക്ലിനിക്കല്‍ മാനേജ്‌ മെന്റ് പ്രൊട്ടോക്കോള്‍ എന്ന മാര്‍ഗ്ഗ രേഖ യില്‍ ഉള്‍പ്പെടു ത്തി യിരുന്നത്.

മണവും രുചിയും തിരിച്ചറിയു വാന്‍ കഴിയാത്തവരും ഇനി കൊവിഡ് പരിശോധനക്കു വിധേയരാകും. ശ്വാസ സംബന്ധമായ അസുഖ ങ്ങളുടെ ആരംഭം എന്നു കണക്കിലെടുത്ത് കൊണ്ടാണ് മണവും രുചിയും തിരിച്ച റിയാൻ കഴിയാത്തവരെ പരിശോധിക്കുന്നത്.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്കു പുറമേ, പ്രായം കൂടിയ വരിലും  പ്രതിരോധ ശേഷി കുറഞ്ഞ വരിലും കടുത്ത ക്ഷീണം, അർദ്ധ അബോധാവസ്ഥ, ശരീര വേദന, വയറിളക്കം, ശ്രദ്ധ ക്കുറവ്, വിശപ്പില്ലായ്മ, ദേഹം അനക്കാൻ കഴിയാത്ത സ്ഥിതി കണ്ടാല്‍ ശ്രദ്ധിക്കണം.

കുട്ടികളില്‍ പനിയോ ചുമയോ മറ്റു ലക്ഷണങ്ങളോ കണ്ടില്ല എന്നും വരാം. കൊവിഡ്-19 ഗുരുതരമായി ബാധിക്കുന്നത് 60 വയസ്സു കഴിഞ്ഞവരെ യാണ്. മാത്രമല്ല പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖ ങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും അപകട സാദ്ധ്യത കൂടുതലാണ്.

കൊവിഡ് വൈറസ് ബാധിച്ച ആരോഗ്യ മുള്ള വരില്‍ കാര്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗം മാറി എന്നും കൊറോണയെ ഭയക്കാതെ, വൈറസ് നമ്മളില്‍ എത്താതെ നോക്കു വാനുള്ള ജാഗ്രതയാണു വേണ്ടത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗോവധം : പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും

June 11th, 2020

narendra-modi-government-plans-on-introducing-a-cow-ministry-ePathram
ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ പശു വിനെ കൊല്ലുന്നവര്‍ക്ക് പത്തു വർഷം തടവു ശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴ യും വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് ഉത്തര്‍ പ്രദേശ് മന്ത്രി സഭ അംഗീകാരം നൽകി. 1955 ലെ ഗോവധ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് പശു ക്കളെ കൊല്ലുന്ന വര്‍ക്കും പശുക്കടത്തിനും കര്‍ശ്ശന ശിക്ഷ നടപ്പാക്കുന്നത്.

ഈ നിയമം പലപ്പോഴും ഭേദഗതി ചെയ്തിരുന്നു എങ്കിലും ഗോവധവും പശു ക്കടത്തും യു. പി. യില്‍ തുടർന്നിരുന്നു. ഏഴു വർഷം വരെ തടവ് ആയിരുന്നു നിലവിലെ പരമാവധി ശിക്ഷ. എന്നാല്‍ പ്രതികള്‍ ജാമ്യ ത്തില്‍ ഇറങ്ങി അതേ കുറ്റം ആവർത്തിച്ചു വരുന്നത് കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ ശിക്ഷ കടുപ്പിച്ചത്.

ഒരു തവണ പശുവിനെ കൊന്നാൽ ഒരു വര്‍ഷം മുതൽ ഏഴു വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ പിഴയും വിധിക്കും.

കുറ്റം ആവർത്തിച്ചാല്‍ പത്തു വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. പട്ടിണി മൂലം പശുക്കള്‍ കൊല്ലപ്പെ ട്ടാല്‍ ഉടമക്ക് ഒരു വർഷം മുതൽ ഏഴു വർഷം വരെ തടവും പിഴ യും ലഭിക്കും. മാത്രമല്ല കാലി കളെ ഉപദ്രവിക്കു കയോ അംഗ ഭംഗം വരുത്തു കയോ ചെയ്താ ലും കഠിന ശിക്ഷ കിട്ടും.

അനധികൃതമായി പശുവിനെയോ കാളയെയോ കടത്തി യാൽ വാഹന ഉടമയും ഡ്രൈവറും കടത്തിയ ആളും ഇതേ നിയമ പ്രകാരം ശിക്ഷിക്കപ്പെടും. കാലി കളെ മോചിപ്പി ക്കുന്നതു വരെ യുള്ള പരിപാലന ച്ചെലവ് വാഹന ഉടമയിൽ നിന്ന് പിടിച്ചെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹന രേഖകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി

June 10th, 2020

logo-government-of-india-ePathram
ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകള്‍ പുതുക്കു വാനുള്ള കാലാവധി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടി എന്ന് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന ങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ക്കും അയച്ചു കഴിഞ്ഞു എന്ന് കേന്ദ്ര റോഡ് – ഗതാഗത, ദേശീയ പാത മന്ത്രാലയം വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിംഗ് ലൈസന്‍സു കള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ യുള്ള രേഖ കളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് 2020 മാര്‍ച്ച് 30 ന് മന്ത്രാലയം സംസ്ഥാന ങ്ങള്‍ക്ക് മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു.

ലോക്ക് ഡൗണ്‍ കാലയളവ് വീണ്ടും ദീര്‍ഘിപ്പിച്ച സാഹ ചര്യത്തിലാണ് കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടി  എന്നുള്ള പുതിയ അറിയിപ്പു വന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജഡ്ജിമാർക്ക് കൊവിഡ് ബാധ : മദ്രാസ് ഹൈക്കോടതി അടച്ചു പൂട്ടി
Next »Next Page » ഗോവധം : പത്തു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും »



  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine