ചെന്നൈ : കൊവിഡ്-19 വൈറസ് വ്യാപനം തടയു ന്നതിന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലാവധി അവസാനി ക്കാന്‍ ഇരിക്കെ തമിഴ് നാട്ടില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യ മന്ത്രി എടപ്പാടി പളനി സ്വാമി.
തമിഴ് നാട്ടില്‍ വൈറസ് വ്യാപനം ഇനിയും രൂക്ഷമാകു വാന്‍ സാദ്ധ്യത ഉണ്ട് എന്നുള്ള ആരോഗ്യ വിദഗ്ദരുടെ ശുപാര്‍ശ യുടെ അടിസ്ഥാന ത്തിലാണ് ഈ തീരുമാനം.
ന്യൂഡല്‍ഹി : അംഗീകൃത സ്വകാര്യ ലാബു കളിലെ സൗജന്യ കൊറോണ വൈറസ് പരിശോധന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വർക്ക് മാത്രമായി പരിമിത പ്പെടുത്തി ക്കൊണ്ട് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കി.
സർക്കാർ ലാബുകളിൽ എന്ന പോലെ തന്നെ അംഗീ കൃത സ്വകാര്യ ലാബുകളിലും കൊറോണ വൈറസ് പരിശോധന എല്ലാവര്‍ക്കും സൗജന്യമായി നല്കണംഎന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവ് ഇറക്കി യിരുന്നു.
എന്നാൽ സൗജന്യ പരിശോധനാ ചെലവ് താങ്ങുവാന്‍ കഴിയില്ല എന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സൗജന്യ പരിശോധനാ സൗകര്യങ്ങള്‍ ആര്‍ക്ക് എല്ലാം അനുവദിക്കാം എന്ന തീരുമാനം സര്‍ക്കാരിന് വിട്ടു കൊടുത്തു കൊണ്ടും മുന്‍ ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടുമാണ് സുപ്രീം കോടതി പുതിയ ഉത്തരവ് ഇറക്കിയത്.
ചെന്നൈ : കൊവിഡ്-19 പ്രതിരോധ ത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കു വാനായി കേരളാ പൊലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിന്ന് അഭിനന്ദനം അറിയിച്ച് കമല്‍ ഹാസന്‍.
”എക്സലന്റ്… യൂണിഫോമിലുള്ള പോലീസുകാരന്‍ പാടുന്നത് എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഇത്തരം ആശയ ങ്ങള്‍ കൊണ്ടു വന്നതിന് പോലീസിലെ ഉന്നത ഉദ്യോഗ സ്ഥരെ ഞാൻ അഭിനന്ദി ക്കുന്നു. കേരളാ പോലീസിന് എന്റെ സല്യൂട്ട്”.
‘വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവര്‍…’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ യില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളി യാഴ്‌ച വൈകുന്നേര മാണ് കേരളാ പോലീസി ന്റെ ഫേയ്സ് ബുക്ക് – യൂ ട്യൂബ് പേജു കളിലൂടെ ഗാനം റിലീസ് ചെയ്തത്.
കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ സി. ഐ. അനന്ദ ലാല്‍ ആലാപനവും ആല്‍ബ ത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. ഗാന രചന : ഡോ. മധു വാസുദേവന്‍. സംഗീതം : ഋത്വിക് എസ്. ചന്ദ്.
കമലിനു നന്ദി അറിയിച്ചു കൊണ്ട് കേരളാ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മറു പടി അയച്ചു. ഈ ദുര്‍ഘട സാഹചര്യ ത്തില്‍ വിവിധ മേഖല കളി ലായി സേവനം ചെയ്തു വരുന്ന കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മ വിശ്വാസം പകരുന്നതാണ് കമല്‍ ഹാസന്‍ അയച്ച അഭിനന്ദന സന്ദേശം.
രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചിയലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് ഇറക്കും.
ലോക്ക് ഡൗൺ നീളുമെങ്കിലും ചില മേഖലകൾക്ക് ഇളവുകൾ നൽകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇളവുകൾ ഏതെല്ലാം മേഖലകൾക്ക് നൽകണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 24നാണ് പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രിൽ 14ന് അവസാനിക്കുകയാണ്. ലോക്ക് ഡൗൺ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു
ലോകാരോഗ്യസംഘടനയും ലോക്ക് ഡൗൺ അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണയായത്.
കോവിഡ്-19 പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹ ചര്യ ത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടുവാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. ഒഡീഷയിലും ഈ മാസം 30 വരെ ലോക്ക് ഡൗണ്‍ നീട്ടാൻ തീരുമാനിച്ചു എന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
കൊവിഡ്-19 പോസിറ്റീവ് കേസുകള്‍ ലോകമെമ്പാടും വര്‍ദ്ധിക്കുന്നത് പോലെ ഇന്ത്യയിലും വര്‍ദ്ധിക്കും. പഞ്ചാബും അതില്‍ നിന്ന് വ്യത്യസ്തമാകില്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബില്‍ ഇപ്പോള്‍ രോഗം കുറവാണ്. എന്നാല്‍ കൊവിഡ് വൈറസ് പടര്‍ന്നു പിടിക്കാ വുന്ന താണ്. സാമൂഹിക അകലം കുറക്കുവാന്‍ കര്‍ഫ്യൂവും ലോക്ക് ഡൗണും നീട്ടുന്ന താണ് നല്ലത് എന്ന് പഞ്ചാബ് മുഖ്യ മന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാന്‍ ഇരിക്കെ ലോക്ക് ഡൗണ്‍ ദിന ങ്ങള്‍ നീട്ടണം എന്ന് വിവിധ സംസ്ഥാനങ്ങള്ആവശ്യപ്പെട്ടിരുന്നു.