ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം : അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ

September 20th, 2020

new-law-in-india-to-punish-those-attacking-doctors-health-care-workers-ePathram
ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ യുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്ന വര്‍ക്ക് 3 മാസം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പു വരുത്തുന്ന നിയമം രാജ്യസഭ പസ്സാക്കി. തടവു ശിക്ഷ കൂടാതെ 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള പിഴ ശിക്ഷയും നിയമം അനുശാസിക്കുന്നു.

പകര്‍ച്ച വ്യാധികളേയും കൊവിഡ് പോലെയുള്ള മഹാമാരി കളെയും നേരിടുന്ന ആരോഗ്യ പ്രവര്‍ത്ത കര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന്നു വേണ്ടി യാണ് ഇത്തരമൊരു നിയമം കൊണ്ടു വന്നത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, കൂടാതെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട വിവിധ വകുപ്പു കളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമ ത്തിലൂടെ സംരക്ഷണം ലഭിക്കുക.

ആരോഗ്യ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി അവിടത്തെ വസ്തു വകകള്‍ നശിപ്പിക്കുന്ന വര്‍ക്കും ക്വറന്റൈൻ സെന്ററു കൾ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവക്കും നാശ നഷ്ടം ഉണ്ടാക്കുന്നവര്‍ക്കും ഈ നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ശിക്ഷ നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വവർഗ്ഗ വിവാഹം അനുവദിക്കാൻ കഴിയില്ല : കേന്ദ്ര സര്‍ക്കാര്‍

September 15th, 2020

supreme-court-verdict-ipc-377-cancelled-for-gay-sex-and-homosexuals-ePathram
ന്യൂഡല്‍ഹി : രാജ്യത്ത് സ്വവർഗ്ഗ വിവാഹം അനുവദി ക്കുവാന്‍ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു.

ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. നമ്മുടെ മൂല്യങ്ങള്‍ക്കും നിയമ വ്യവസ്ഥക്കും നിരക്കുന്നതല്ല സ്വവര്‍ഗ്ഗ വിവാഹം എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 1956 ലെ ഹിന്ദു വിവാഹ നിയമ പ്രകാരം ഒരേ ലിംഗ ത്തില്‍ പ്പെട്ടവര്‍ തമ്മില്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇന്ത്യയിൽ സ്വവർഗ്ഗ രതി കുറ്റകരമല്ല എന്നും സ്വവര്‍ഗ്ഗ ബന്ധ ത്തിന് നിയമ പരമായ തടസ്സ ങ്ങള്‍ ഇല്ലാ എന്നും സുപ്രീം കോടതി വിധി യുണ്ട് എന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദി ക്കാത്തത് തുല്യത ക്കുള്ള അവകാശ ത്തെയും ജീവിക്കു വാനുള്ള അവകാശത്തെയും ഹനി ക്കുന്ന നടപടിയാണ് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടി യിരുന്നു.

ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹിതരാവുന്നത് സ്ത്രീയും പുരുഷനും തമ്മില്‍ ആയിരിക്കണം. അല്ലാതെ ഉള്ളവര്‍ തമ്മിലുള്ള വിവാഹം നിരോധിക്കപ്പെട്ടതാണ്. ഒരേ ലിംഗ ത്തിൽപ്പെട്ട ദമ്പതികളെ നമ്മുടെ സമൂഹം അംഗീകരിക്കുകയില്ല. ഹിന്ദു വിവാഹ നിയമ പ്രകാരം ഇത്തരം വിവാഹ ങ്ങള്‍ അനുവദിച്ചാല്‍ അത് നില വിലുള്ള വ്യവസ്ഥ കള്‍ക്ക് വിരുദ്ധമാകും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി യില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി. എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിൽ ഒക്ടോബർ 21 ന് വീണ്ടും വാദം കേൾക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉള്ളി കയറ്റുമതി നിരോധിച്ചു

September 15th, 2020

onion-india-epathram

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നും ഉള്ളി കയറ്റുമതി നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുവാന്‍ കാരണമായ സാഹചര്യ ത്തിലാണ് ഉള്ളി യുടെ കയറ്റുമതിക്ക് നിരോധനം പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും

September 14th, 2020

beary-language-letter-and-numbers-new-script-ePathram
കാസര്‍ഗോഡ് : ബ്യാരി ഭാഷക്ക് ലിപി യായി. ഇതു വരെ വാ മൊഴിയായി മാത്രം നില നിന്നിരുന്ന ബ്യാരി ഭാഷ യുടെ സ്ക്രിപ്റ്റ് വികസിപ്പിച്ച് എടുത്തത് കർണ്ണാടക ബ്യാരി സാഹിത്യ അക്കാദമിയാണ്. പതിമൂന്നു സ്വരാക്ഷര ങ്ങളും മുപ്പത്തി മൂന്നു വ്യഞ്ജനാക്ഷര ങ്ങളും ഒമ്പത് അക്ക ങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണ്ണാടക അതിര്‍ത്തിയിലെ കാസര്‍ഗോഡ് പ്രദേശ ങ്ങളിലും തീരദേശ കർണ്ണാടക യിലും ദക്ഷിണ കന്നട, കുടക് എന്നീ മേഖല കളിലും ഏറെ ഉപയോഗി ക്കുന്ന ലിപി ഇല്ലാത്ത ഭാഷ യാണ് ബ്യാരി.

അക്ഷരങ്ങളും അക്കങ്ങളും തീരുമാനിച്ചതോടെ തീരദേശ കർണ്ണാടക യിലെ സ്കൂളു കളില്‍ മൂന്നാം ഭാഷയായി ബ്യാരി പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം എന്നും സാഹിത്യ അക്കാദമി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്ന പുതിയ ബ്യാരി ആപ്പ്, പുതിയ ലിപി ഉപയോഗിച്ച് 2021 ലെ ബ്യാരി കലണ്ടറും അക്കാദമി പുറത്തിറക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയിലെ പ്രമുഖര്‍ ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍

September 14th, 2020

india-china-flags-ePathram
ന്യൂഡല്‍ഹി : രാഷ്ട്രപതിയും പ്രധാന മന്ത്രിയും അടക്കം രാജ്യത്തെ ആയിരക്കണ ക്കിനു പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ് കമ്പനി യുടെ നിരീക്ഷണത്തില്‍ എന്ന് റിപ്പോര്‍ട്ട്.

ചൈനീസ് രഹസ്യാന്വേഷണ – സുരക്ഷാ ഏജൻസികൾ, ചൈനീസ് സേന എന്നിവയു മായും സഹകരിച്ചു പ്രവര്‍ത്തി ക്കുന്ന ഷെൻഹായി ഡാറ്റ ഇൻഫർ മേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപന മാണ് ഇതിനു പിന്നില്‍ എന്നും ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മലാ സീതാരാമന്‍, രാജ്നാഥ് സിംഗ്, രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി അടക്കം വിവിധ കേന്ദ്ര മന്ത്രി മാര്‍, മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, സംയുക്ത സേനാ മേധാവിമാര്‍, മുന്‍ രാഷ്ട്രപതി മാര്‍, മുന്‍ മുഖ്യമന്ത്രി മാര്‍, മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ.മാര്‍ അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരുടെ കുടുംബാംഗ ങ്ങളും നീരീക്ഷണ ലിസ്റ്റില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടി കള്‍ക്കു പുറമേ പ്രാദേശിക പാര്‍ട്ടി കള്‍ക്കു സ്വാധീന മുള്ള സംസ്ഥാന ങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്ത കരെ ക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.

മാത്രമല്ല അറിയപ്പെടുന്ന ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ദര്‍, മത നേതാക്കൾ, സിനിമാ താരങ്ങള്‍ അടക്കം പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍, കായിക താരങ്ങൾ, ആക്ടിവിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങീ പ്രമാദ മായ വിവിധ കേസുകളിലെ പ്രതികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

TAG : China

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആയുര്‍വേദം പിന്തുടരുക : കൊവിഡ് മുക്തര്‍ക്ക് മാർഗ്ഗ നിർദ്ദേശ ങ്ങളു മായി കേന്ദ്ര ആരോഗ്യ വകുപ്പ്
Next »Next Page » ബ്യാരി ഭാഷക്ക്​ ലിപി : പതിമൂന്നു സ്വരാക്ഷര ങ്ങളും ഒമ്പത്​ അക്കങ്ങളും »



  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine