ക്യാപ്‌റ്റന്‍ ലക്ഷ്‌മി എന്ന വീരപുത്രി

July 23rd, 2012

captain-lakshmi-epathram

കാണ്‍പൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരപുത്രി ക്യാപ്റ്റന്‍ ലക്ഷ്മി സൈഗള്‍ അന്തരിച്ചു. 98 വയസായിരുന്നു. രാവിലെ പതിനൊന്നു മണിയോടെ കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. സ്വാതന്ത്ര സമര സേനാനിയായ ഇവര്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ആയിരത്തിലധികം അംഗങ്ങളുണ്ടായിരുന്ന ഝാന്‍സി റാണി റെജിമെന്റിന്റെ കേണലായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര സേനാനി കള്‍ക്കിടയിലെ വിപ്ലവ സ്ത്രീ സാന്നിദ്ധ്യമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

പ്രശസ്ത അഭിഭാഷകനായിരുന്ന ഡോ. എസ് സ്വാമിനാഥന്റെയും, സ്വാതന്ത്ര്യ സമര സേനാനിയും എം. എല്‍. എ. യും എം. പി. യുമായിരുന്ന എ. വി. അമ്മുക്കുട്ടിയുടെയും മകളായി 1914ല്‍ ചെന്നൈയിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജനനം. പാലക്കാട് ആനക്കര വടക്കത്ത് കുടുംബാംഗമാണ്. സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒരു കുടുംബമാണിത്. ഐ. എന്‍. എ. യില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് സഹപ്രവര്‍ത്തകനായ പ്രേം കുമാര്‍ സൈഗാളിനെ കണ്ടുമുട്ടിയത്‌. പിന്നീട് പ്രേം കുമാര്‍ സൈഗാള്‍ ഇവരുടെ ജീവിത പങ്കാളിയായി. മെഡിക്കല്‍ ബിരുദങ്ങള്‍ നേടിയ ഇവര്‍ ദീര്‍ഘകാലം ആരോഗ്യ രംഗത്തു സേവനമനുഷ്ഠിച്ചു. ക്യാപ്റ്റന്‍ ലക്ഷ്മി കാണ്‍പൂര്‍കാരുടെ പ്രിയപ്പെട്ട ‘മമ്മീജി’ യാണ്. 1971 മുതല്‍ സി. പി. എം. അംഗത്വമുള്ള ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1998 ല്‍ പദ്മ വിഭൂഷണ്‍ ബഹുമതി നല്‍കി രാജ്യം ഇവരെ ആദരിച്ചു. മുന്‍ എം. പി. യും സി. പി. ഐ. എം. കേന്ദ്ര കമ്മറ്റി അംഗവുമായ സുഭാഷിണി അലി മകളാണ്.

തികഞ്ഞ മനുഷ്യ സ്നേഹിയായ ഇവരുടെ ജീവിതം മുഴുവന്‍ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ ആരോഗ്യ – സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഇവര്‍ മരണം വരെ സജ്ജീവ പങ്കാളിയായിരുന്നു. ആതുര സേവനം നടത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ തന്റെ ജീവിത വഴിയായി വൈദ്യ ശാസ്‌ത്രത്തെ തെരഞ്ഞെടുത്തത് തന്നെ‌. മരണത്തിലും തന്റെ ആ ആത്മാര്‍ഥത അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ചു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം പഠനത്തിനായി നല്‍കണമെന്നും അവര്‍ ആഗ്രഹിച്ചു. ആ മഹതിയുടെ ആഗ്രഹപ്രകാരം മരിച്ച ഉടനെ അവരുടെ കണ്ണുകള്‍ ദാനം ചെയ്‌തു. മൃതദേഹം കാണ്‍പൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തിനായി വിട്ടു കൊടുത്തു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ധാരാ സിംഗ് അന്തരിച്ചു

July 12th, 2012

actor-dhara-sing-ePathram
മുംബൈ : ഗുസ്തി ഇതിഹാസവും പ്രശസ്ത ചലച്ചിത്ര നടനുമായ ധാരാ സിംഗ് (84) അന്തരിച്ചു. മുംബൈ യിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ചികില്‍സ യിലായിരുന്നു. രക്ത സമ്മര്‍ദവും ഹൃദയമിടിപ്പും വളരെ കുറഞ്ഞതിനെ ത്തുടര്‍ന്നു ശനിയാഴ്ച യാണ് അദ്ദേഹത്തെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ യാണ് അന്ത്യം സംഭവിച്ചത്.

1928 ല്‍ പഞ്ചാബിലെ അമൃത്സറിലാണ് ധാരാ സിംഗ് ജനിച്ചത്. ഇന്ത്യന്‍ ഗുസ്തിയെ ലോകോത്തര പ്രശസ്തി യിലേക്ക് എത്തിച്ച ധാരാ സിംഗ് 1968 ല്‍ അമേരിക്ക യില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ പ്രൊഫഷണല്‍ ലോക ചാമ്പ്യനായി. ഗുസ്തിയില്‍ റുസ്തം ഇ ഹിന്ദ് സ്ഥാനം നേടിയിട്ടുള്ള അദ്ദേഹം സിനിമ യില്‍ സജീവമായി.

ദൂരദര്‍ശന്‍ അവതരിപ്പിച്ച രാമാനന്ദ് സാഗറിന്റെ രാമായണം ടെലിവിഷന്‍ സീരിയ ലില്‍ ഹനുമാന്റെ വേഷം ധാരാ സിംഗിനായി രുന്നു. മഹാഭാരതം ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. സിബി മലയിലിന്റെ മുത്താരം കുന്ന് പി. ഒ. എന്ന സിനിമ യിലൂടെ മലയാളി കള്‍ക്കും സുപരിചിതനാണ് അദ്ദേഹം.

വാട്ടണ്‍ സി ദൂര്‍, ദാദ, റുസ്തം ഇ ബാഗ്ദാദ്, ഷേര്‍ ദില്‍, സിക്കന്ദര്‍ ഇ അസം, രാക്ക, മേരാ നാം ജോക്കര്‍, ധരം കരം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2007-ല്‍ ജബ് വി മെറ്റിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2003-2009 കാലയളവില്‍ ബി ജെ പി യുടെ രാജ്യസഭാംഗം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എൻ. വരദരാജൻ അന്തരിച്ചു

April 12th, 2012

n-varadarajan-epathram

ചെന്നൈ : തമിഴ്‌നാട് സി. പി. എം. മുന്‍ സംസ്ഥാന സെക്രട്ടറി എന്‍. വരദരാജന്‍ (87) അന്തരിച്ചു. കോഴിക്കോടു നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് ചെന്നെയില്‍ മടങ്ങിയെത്തിയ വരദരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ടി. നഗറിലെ സി. പി. എം. ഓഫീസില്‍ പൊതു ദര്‍ശനത്തിനു വെച്ചു. ശവസംസ്കാരം ബുധനാഴ്ച സ്വദേശമായ ഡിണ്ടിഗലില്‍ നടക്കും.

മൂന്നു തവണ എം. എല്‍. എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വരദരാജന്‍ 2002 – 2010 കാലഘട്ടത്തിലാണ് തമിഴ്‌നാട് സി. പി. എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നത്. സി. പി. എം. കേന്ദ്ര കമ്മറ്റിയിലും അംഗമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഡി. എം. കെ. നേതാവ് എം. കരുണാനിധി തുടങ്ങിയവര്‍ വരദരാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കര്‍ണാടക മന്ത്രി വേദിയില്‍ കുഴഞ്ഞ് വീണു മരിച്ചു

February 14th, 2012

V.S-Acharya-epathram

ബംഗ്ലൂര്‍‍: കര്‍ണാടക വിദ്യാഭ്യാസമന്ത്രി വി.‌ എസ്. ആചാര്യ പൊതുപരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞ് വീണു മരിച്ചു. 71 വയസായിരുന്നു. ബാഗ്ലൂര്‍ സര്‍ക്കാര്‍ സയന്‍സ് കോളജില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്‍ടര്‍മാര്‍ അറിയിച്ചു. യെദ്യൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.  സദാനന്ദഗൌഡ അധികാര മേറ്റപ്പോള്‍  വിദ്യാഭ്യാസ മന്ത്രിയായി.  എം‌. ബി. ‌ബി‌. എസ് ഡോക്ടറായിരുന്ന ആചാര്യ 1983 ലാണ് കര്‍ണാടക നിയമസഭയില്‍ ആദ്യമായി വിജയിച്ചെത്തുന്നത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബംഗാരപ്പ അന്തരിച്ചു

December 26th, 2011

bangarappa-epathram

ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബംഗാരപ്പ (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ബംഗളൂരുലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വെച്ചാണ് മരണമടഞ്ഞത്. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കര്‍ണാടക വികാസ് പാര്‍ട്ടി, കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയുടെ സ്ഥാപകനായിരുന്നു അദ്ദേഹം. 1967 ലാണ് ആദ്യമായി എം. എല്‍. എ. യായത്. പിന്നീട് വിവിധ കാലങ്ങളിലായി ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാര്‍ഷികം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായി ബംഗാരപ്പ പ്രവര്‍ത്തിച്ചു. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

9 of 118910»|

« Previous Page« Previous « അതിശൈത്യത്തില്‍ ഒരു ക്രിസ്മസ് : 131 മരണം
Next »Next Page » പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി : വിജയകാന്ത് അറസ്റ്റില്‍ »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine