സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്

March 15th, 2026

logo-election-commission-of-india-ePathram
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയ്യതിയാണ് പ്രഖാപിച്ചത്. 2026 ഏപ്രിൽ 9 നു കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഏപ്രിൽ 23 നാണു പോളിങ്. പശ്ചിമ ബംഗാൾ ഒഴികെ എല്ലായിടത്തും ഒറ്റ ഘട്ടം ആയിട്ടാണ് വോട്ടെടുപ്പ്. ബംഗാളിൽ ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. മെയ് നാലിന് അഞ്ചിടത്തും വോട്ടെണ്ണൽ നടക്കും.

കേരളത്തിൽ നാളെ (മാർച്ച് 16) വിജ്ഞാപനം പുറപ്പെടുവിക്കും.  പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി മാർച്ച് 23 ആണ്. സൂക്ഷ്മ പരിശോധന 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി 26 ആണ്. ECINET എന്ന മൊബൈൽ ആപ്പ് വഴിയാണ് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.  Election Commission 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌

February 5th, 2026

mamata-banerjee-re-name-west-bengal-to-bangla-ePathram

ന്യ‍ൂഡൽഹി : വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (എസ്‌. ഐ. ആർ.) വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 10-നകം മറുപടി നൽകാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. പേരുകളിലെ അക്ഷര പ്പിശകിന്റെ പേരിൽ വോട്ടർമാരെ പുറത്താക്കരുത് എന്നും കോടതി നിർദ്ദേശിച്ചു.

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന എസ്‌. ഐ. ആർ. നടപടി സംസ്ഥാനത്തെ വോട്ടർമാരെ ലക്ഷ്യം വെച്ചുള്ളതാണ്‌. അസം ഉൾപ്പെടെയുള്ള മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ബംഗാളിനുള്ളത് എന്നും മമതാ ബാനർജി ചോദിച്ചു.

ബുധനാഴ്ച നേരിട്ട് ഹാജരായാണ് മമത തന്റെ വാദങ്ങൾ സുപ്രീം കോടതിയിൽ നിരത്തിയത്. 58 ലക്ഷത്തോളം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. വോട്ടർമാരുടെ അപ്പീൽ പരിഗണിക്കാതെയാണ് ഈ നടപടി.

എസ്‌. ഐ. ആർ. നടപടികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനായി ആറു തവണ കമ്മീഷന്‌ കത്തയച്ചിട്ടും മറുപടി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ മൂല മുള്ള കടുത്ത മാനസിക സമ്മർദ്ദം കാരണം ഉദ്യോഗസ്ഥർ അടക്കം 150-ഓളം പേർ മരണപ്പെട്ടു. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മൈക്രോ ഒബ്‌സർവർമാരെ ഉപയോഗിച്ചാണ് പേരുകൾ നീക്കം ചെയ്യുന്നത് എന്നും മമത ആരോപിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവർ അടങ്ങിയ ബെഞ്ചാണ് മമതയുടെ ഹർജി പരിഗണിച്ചത്. വോട്ടർ പട്ടിക പുതുക്കുന്നതിന് എതിരെ സമർപ്പിക്കപ്പെട്ട വിവിധ ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് മമത നേരിട്ട് നിലപാട് അറിയിച്ചത്.

മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ വിട്ടു നൽകിയാൽ നിലവിലെ മൈക്രോ ഒബ്‌സർവർമാരെ മാറ്റാം എന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 9 തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

- pma

വായിക്കുക: , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും

December 6th, 2025

logo-election-commission-of-india-ePathram

ന്യൂഡല്‍ഹി : കേരളത്തിലെ എസ്. ഐ. ആർ. എന്യുമറേഷന്‍ സമയ പരിധി നീട്ടി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

2025 ഡിസംബര്‍ 18 വരെ എന്യുമറേഷന്‍ ഫോം സ്വീകരിക്കും. ഡിസംബര്‍ 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026 ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കും.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിച്ച്, എന്യുമറേഷന്‍ സ്വീകരിക്കുന്ന തീയ്യതി നീട്ടുന്ന കാര്യം അനുഭാവ പൂര്‍വ്വം പരിഗണിക്കുവാൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കർ, ചീഫ് സെക്രട്ടറി ഡോ. എ. ജയ തിലക് എന്നിവർ എസ്. ഐ. ആര്‍ നീട്ടുന്നത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി ചർച്ചകൾ ഉണ്ടായിരുന്നു. എന്യുമറേഷന്‍ ഫോം സ്വീകരിക്കു വാനുള്ള തിയ്യതി ഒരാഴ്ച കൂടി നീട്ടണം എന്നുള്ള സര്‍ക്കാര്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം

September 25th, 2025

logo-election-commission-of-india-ePathram
ന്യൂഡൽഹി : തെരെഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലും ആപ്പും വഴി ഓൺ ലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്ന തിനും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നിർബ്ബന്ധം എന്ന് അധികൃതർ. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിനെറ്റ് (ECINet) പോർട്ട ലിൽ ‘ഇ-സൈൻ’ ഫീച്ചർ പ്രാവർത്തികമാക്കിയിട്ടുണ്ട്.

ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഉപയോഗിച്ച് അപേക്ഷകരുടെ ഐഡന്റിറ്റി പരിശോധിച്ച്‌ കൊണ്ടാണ് ഇനി മുതൽ ഫോമുകൾ പൂരിപ്പിക്കുക. അപേക്ഷകരുടെ വോട്ടർ കാർഡിലെ പേര് ആധാറിൽ ഉള്ളത് തന്നെ എന്നും അവർ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചതാണ് എന്നും ഉറപ്പാക്കാൻ പോർട്ടൽ അപേക്ഷകന് മുന്നറിയിപ്പ് നൽകുന്ന ഒരു ഫീച്ചറാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

February 21st, 2025

bjp-leader-rekha-gupta-takes-oath-delhi-chief-minister-ePathram

ന്യൂഡൽഹി : ബി. ജെ. ­പി. മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷ രേഖാ ഗുപ്ത ഡൽഹി മുഖ്യ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാംലീല മൈതാനി യിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി. കെ. സക്‌സേന സത്യ വാചകം ചൊല്ലിക്കൊടുത്തു.

ഉപ മുഖ്യമന്ത്രി യായി പര്‍വേഷ് വര്‍മയും മന്ത്രിമാർ ആയി ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിംഗ്, രവീന്ദ്ര ഇന്ദാര്‍ജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നി വരും സത്യ പ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ്സിംഗ്, ജെ. പി. നദ്ദ, അടക്കം കേന്ദ്ര മന്ത്രിമാരും വിവിധ എന്‍. ഡി. എ. മുഖ്യ മന്ത്രിമാരും പാർട്ടി നേതാക്കളും സംബന്ധിച്ചു.

ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജിനു ശേഷം ഡൽഹിയിലെ ബി. ജെ. ­പി. യുടെ രണ്ടാമത്തെ വനിതാ മുഖ്യ മന്ത്രിയുമാണ് പാർട്ടി യുടെ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ രേഖ ഗുപ്ത. Image Credit : Twitter

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1412310»|

« Previous « സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
Next Page » ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine