ന്യൂദൽഹി : കേന്ദ്ര സർക്കാർ ഹജ്ജ് സബ്സിഡി നിർത്ത ലാക്കി. പുതിയ ഹജ്ജ് നയത്തിന്റെ ഭാഗ മായാണ് സബ്‌സിഡി നിര്‍ത്തലാക്കുന്നത്.
പത്തു വര്‍ഷം കൊണ്ട് പൂര്‍ണ്ണ മായും ഹജ്ജ് സബ്സിഡി നിര്‍ത്തലാ ക്കുവാന്‍ സുപ്രീം കോടതി കേന്ദ്ര സർക്കാ റിനോട് നിര്‍ദ്ദേശി ച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റി യെ നിയോ ഗിച്ചു.
ഈ കമ്മിറ്റി യാണ് ഹജ്ജ് സബ്സിഡിയുടെ ഫല പ്രദ മായ വിനിയോഗം സംബ ന്ധിച്ച് റിപ്പോര്‍ട്ട് ന്യൂന പക്ഷ മന്ത്രാലയ ത്തിന് നൽകി യത്.
ഹജ്ജ് സബ്‌സിഡി യായി 700 കോടി യോളം രൂപ യാണ് കേന്ദ്രം നല്‍കി വന്നി രുന്നത് എന്നും പകരം ഈ പണം ന്യൂന പക്ഷ വിദ്യാർത്ഥി കളുടെ ക്ഷേമ ത്തിനായി ഉപയോഗിക്കും എന്നും ന്യൂന പക്ഷ ക്ഷേമ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ് വി വാർത്താ കുറി പ്പിൽ അറിയിച്ചു.
ഹജ്ജ് സബ്സിഡി യുടെ പ്രധാന ഗുണ ഭോക്താവ് എയർ ഇന്ത്യ ആയിരുന്നു എന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു.
ന്യൂഡല്‍ഹി: മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ ഉള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഥമ യോഗ ദിനാചരണത്തില്‍ നിന്നും സൂര്യ നമസ്കാരം ഒഴിവാക്കുവാന്‍ തീരുമാനമായി. സൂര്യ നമസ്കാരം തങ്ങളുടെ മത വിശ്വാസത്തിന് എതിരാണെന്നാണ് അവരുടെ വാദം. അതിനിടെ, യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന ബി. ജെ. പി. എം. പി. യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെ പല സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. ഇതിനായി നിയമത്തിന്റെ വഴി തേടേണ്ടി വന്നാല്‍ അതിനും ധാരണയായി. യോഗ ഹിന്ദു മത ആചാരമാണെന്നും അത് പിന്തുടരണമെന്ന് നിര്‍ബന്ധിക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നുമാണ് ഇവര്‍ പറയുന്നത്.
ജൂണ്‍ 21ലെ യോഗ ദിനാചരണം വന്‍ സംഭവമാക്കി മാറ്റുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലെ രാജ് പഥില്‍ സംഘടിപ്പിക്കുന്ന യോഗാഭ്യാസങ്ങളില്‍ 40,000-ല്‍ പരം ആളുകളെ പങ്കെടുപ്പിക്കുവാനാണ് ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗ ദിനാചരണ പരിപാടികളില്‍ പങ്കെടുക്കും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ശില്പ ഷെട്ടി, വിരാട് കോഹ്‌ലി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
ന്യൂഡൽഹി : ഡൽഹിയിലെ ബസിൽ നടന്ന ക്രൂരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടിയും ഉത്തരവാദിയാണ് എന്ന പരാമർശം നടത്തിയ ആദ്ധ്യാത്മിക ഗുരു ആസാറാം ബാപ്പുവിന് വട്ടാണ് എന്ന് കോൺഗ്രസ് പ്രതികരിച്ചു. പെൺകുട്ടി തന്നെ ആക്രമിക്കുന്നവരെ തന്റെ സഹോദരന്മാരായി അഭിസംബോധന ചെയ്യുകയും അവരോട് യാചിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു എന്നാണ് ഇയാൾ കഴിഞ്ഞ ദിവസം അരുളിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവ് പി. സി. ചാക്കോ ഇയാൾക്ക് തലയ്ക്ക് സുഖമില്ലെന്നും രോഗാതുരമായ ഒരു മനസ്സിന്റെ പ്രതിഫലനമാണ് ആസാറാമിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടത് എന്നും പറഞ്ഞത്.
എന്നാൽ സ്വയം ഒരു ആനയോട് ഉപമിച്ച ആസാറാം ഇത്തരം പട്ടികൾ കുരച്ചാലൊന്നും അനയെ അത് ബാധിക്കില്ല എന്നാണ് ഇതിനോട് പ്രതികരിച്ചത്.
ഇതിനിടെ നക്ഷത്രഫലം പ്രതികൂലമായതിനാലാണ് സ്ത്രീകൾക്ക് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവുന്നത് എന്ന് പറഞ്ഞു വിവാദത്തിലായ ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി നാൻകി റാം കൻവാറിനേയും ചാക്കോ വിമർശിക്കാൻ മറന്നില്ല.
ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ ആരു നടത്തിയാലും അത് അപലപനീയമാണെന്നും അവ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കും എന്നും ചാക്കോ പറഞ്ഞു.
ന്യൂഡൽഹി : ബി. ജെ. പി. യുടെ ഹിന്ദുത്വ വാദത്തിനും രാം ക്ഷേത്ര നിർമ്മാണം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനും വൻ തിരിച്ചടി ഏൽപ്പിച്ചു കൊണ്ട് ബി. ജെ. പി. യുടെ രാജ്യ സഭാംഗം രാം ജെഠ്മലാനി രാമായണത്തിലെ മുഖ്യ കഥാപാത്രമായ രാമൻ ഒരു നല്ല ഭർത്താവായിരുന്നില്ല എന്ന് പ്രസ്താവിച്ചു. ഏതോ ഒരു മുക്കുവൻ എന്തോ അസംബന്ധം പറയുന്നത് കേട്ട് സ്വന്തം ഭാര്യയെ നാടു കടത്തിയ ആളാണ് രാമൻ ഒരിക്കലും ഒരു നല്ല ഭർത്താവല്ല. എനിക്ക് അയാളെ ഇഷ്ടമേയല്ല – ജെഠ്മലാനി വ്യക്തമാക്കി. ഇതിലും കഷ്ടമാണ് ലക്ഷ്മണന്റെ കാര്യം. ലക്ഷ്മണന്റെ സംരക്ഷണത്തിൽ കഴിയവെ കാണാതായ സീതയെ വീണ്ടെടുത്ത് കൊണ്ടുവരാൻ രാമൻ ആവശ്യപ്പെട്ടപ്പോൾ സീത തന്റെ ജ്യേഷ്ഠ പത്നി ആയതിനാൽ താൻ അവരുടെ മുഖത്ത് നോക്കിയിട്ടില്ല എന്നും അതിനാൽ മുഖം തിരിച്ചറിയാനാവില്ല എന്നും ഒഴികഴിവ് പറഞ്ഞയാളാണ് ലക്ഷ്മണൻ എന്നും രാം ജെഠ്മലാനി തുടർന്നു.
സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ : മുംബൈ വിലെ പാർലെയിലെ വേളാങ്കണ്ണി മാതാവിന്റെ പള്ളിയുടെ മുൻപിലുള്ള ക്രൂശിതനായ യേശുക്രിസ്തുവിന്റെ പ്രതിമയുടെ രക്തം ഒലിക്കുന്ന കാൽ പാദങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നതിനെ ദിവ്യാദ്ഭുതമായി ചിത്രീകരിച്ച കത്തോലിക്കാ സഭയെ ശക്തമായി എതിർക്കുകയും, ജലത്തിന്റെ ഉറവിടം കണ്ടെത്തി ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്ത സനൽ ഇടമറുകിനെ പോലീസ് കേസുകളിൽ കുടുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 5നാണ് ക്രിസ്തുവിന്റെ പ്രതിമയുടെ കാലുകളിൽ നിന്നും ജലം തുള്ളികളായി ഒലിച്ചിറങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽ പെട്ടത്. ഇത് ഒരു ദിവ്യാദ്ഭുതമാണ് എന്ന് കാണിക്കുന്ന ലഘുലേഖകൾ പ്രചരിച്ചതോടെ അദ്ഭുതം കാണാനും “ദിവ്യ ജലം” ശേഖരിക്കാനും വൻ തോതിൽ ജനം സംഭവ സ്ഥലത്ത് തടിച്ചു കൂടി.
ഇതിനെ കുറിച്ച് അന്വേഷിക്കാൻ ടി.വി.-9 എന്ന ടെലിവിഷൻ ചാനൽ പ്രവർത്തകർ ക്ഷണിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ സനൽ ഇടമറുക് പ്രതിമയുടെ പരിസര പ്രദേശങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തൊട്ടടുത്ത് കൂടി ഒഴുകുന്ന ഒരു അഴുക്കുചാൽ കണ്ടെത്തുകയും ചെയ്തു. ഈ അഴുക്കു ചാലിലെ ജലം “കാപ്പില്ലറി” ബലത്താൽ ഗുരുത്വാകർഷണത്തിന് എതിരെ പ്രതിമ ഘടിപ്പിച്ച ചുമരിലൂടെ മുകളിലേക്ക് വരികയും പ്രതിമയുടെ കാലിലെ ആണിയുടെ ദ്വാരത്തിലൂടെ സഞ്ചരിച്ച് കാൽ പാദത്തിൽ എത്തുകയും ഒലിച്ചിറങ്ങുകയുമാണ് എന്ന് സനൽ അറിയിച്ചു.
എന്നാൽ ദിവ്യാദ്ഭുത രഹസ്യം വെളിപ്പെടുത്തിയ സനലിനെ നിരവധി പോലീസ് കേസുകളിൽ കുടുക്കുകയാണ് ഉണ്ടായത്. സനലിനെ ഏതു നിമിഷവും പോലീസ് അറസ്റ്റ് ചെയ്തേക്കാം എന്നാണ് സൂചന.
ടി.വി.-9 ചാനലിൽ നടന്ന ചർച്ചയിൽ കത്തോലിക്കാ സഭ അദ്ഭുതങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനെ സനൽ ഇടമറുക് നിശിതമായി വിമർശിച്ചു. സൂര്യൻ ഭൂമിക്ക് ചുറ്റുമല്ല, മറിച്ച് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന ആശയം പ്രചരിപ്പിച്ച ഗലീലിയോ ഗലീലിയെ സഭ ക്രൂരമായി പീഡിപ്പിച്ച കാര്യം സനൽ ചൂണ്ടിക്കാട്ടി. ഈ നിലപാട് പിന്നീട് സഭ തന്നെ തിരുത്തുകയും ചെയ്തു. 1992 ഒക്ടോബർ 31ന് ഗലീലിയോ വിഷയം സഭ കൈകാര്യം ചെയ്ത രീതി തെറ്റായി പോയി എന്നും കത്തോലിക്കാ സഭ ചെയ്ത തെറ്റുകൾ സമ്മതിക്കുന്നു എന്നും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. 2008 ഡിസംബറിൽ ഗോളശാസ്ത്രത്തിന് ഗലീലിയോ നൽകിയ സംഭാവനകളെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പ്രശംസിക്കുകയും ഉണ്ടായി.