സായിബാബ അന്തരിച്ചു

April 24th, 2011

sathya-sai-baba-epathram

പുട്ടപര്‍ത്തി : ദൈവങ്ങളുടെ സ്വന്തം നാടായ ഇന്ത്യയിലും ലോകമെമ്പാടും അനേക ലക്ഷം ഭക്തര്‍ക്ക്‌ ആത്മീയ ഗുരുവും നേതാവുമായിരുന്ന സായിബാബ (86) അന്തരിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശ്രീ സത്യ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ ഇന്ന് രാവിലെ 07:40 നായിരുന്നു അന്ത്യം. “ഭഗവാന്‍ തന്റെ ഭൌതിക ശരീരം ഉപേക്ഷിച്ചത് ഹൃദയ ശ്വാസകോശ സംബന്ധിയായ തകരാറിനെ തുടര്‍ന്ന് ഇവയുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ്” എന്ന് ആശുപത്രിയില്‍ നിന്നുമുള്ള അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇന്ന് വൈകീട്ട് 6 മണി മുതല്‍ രണ്ടു ദിവസത്തേയ്ക്ക് ബാബയുടെ ഭൌതിക ശരീരം സായി കുല്‍വന്ത് ഹാളില്‍ അനുയായികളുടെ ദര്‍ശനത്തിന് വെയ്ക്കും.

മാര്‍ച്ച് 28നാണ് ബാബയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

സായി ബാബ എന്ന് അറിയപ്പെടുന്ന സത്യനാരായണ ബാബു 1926 നവംബര്‍ 23ന് പുട്ടപര്‍ത്തിയില്‍ ജനിച്ചു. 1940ല്‍ താന്‍ ദൈവത്തിന്റെ അവതാരമാണെന്ന് അവകാശപ്പെട്ടു. ശൂന്യതയില്‍ നിന്നും വിഭൂതിയും സ്വര്‍ണ്ണ മാലയും മറ്റും സൃഷ്ടിച്ച് അദ്ദേഹം ലോക പ്രശസ്തനായതോടെ ഇതെല്ലാം തട്ടിപ്പാണെന്നും ഏതു മാജിക്കുകാരനും കാണിക്കാവുന്ന കണ്കെട്ട് വിദ്യകളാണ് എന്നും ആരോപണം ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ഇത്തരം പ്രകടനങ്ങള്‍ ഉപേക്ഷിച്ച ബാബ സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ ഈ കാലഘട്ടത്തില്‍ ഒട്ടേറെ ലൈംഗിക അപവാദങ്ങളും ഉടലെടുക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള ഭരണാധിപന്മാര്‍ അടക്കം പ്രശസ്തരും, രാഷ്ട്രീയ നേതാക്കളും, സിനിമാ കായിക താരങ്ങളും, സൈനിക ഉദ്യോഗസ്ഥരും, ന്യായാധിപന്മാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു വന്‍ ശിഷ്യ സമ്പത്ത്‌ സായി ബാബയ്ക്ക് ഉണ്ടായിരുന്നു.

സായി ബാബയ്ക്ക്‌ എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് 2001 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി എ. ബി. വാജ്പേയ്‌, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി. എന്‍. ഭഗവതി, മുന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ രംഗനാഥ് മിശ്ര, കേന്ദ്ര മന്ത്രിയായിരുന്ന ശിവരാജ്‌ പാട്ടീല്‍, ബി. ജെ. പി. ഉപാദ്ധ്യക്ഷയും രാജ്യ സഭാംഗവും ആയിരുന്ന നെജ്മ ഹെപ്ത്തുള്ള എന്നിവര്‍ സംയുക്തമായി ഒപ്പ് വെച്ച കത്തില്‍ പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.

ദൈവത്തിന്റെ പൂര്‍ണ്ണാവതാരമായ സായി ബാബ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അതിന് കേവലമായ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത അര്‍ത്ഥ തലങ്ങള്‍ ഉണ്ട് എന്നും അന്തരാത്മാവിലെ ആത്മീയ ചൈതന്യം ഉണര്‍ത്തുവാനുള്ള അനുഗ്രഹമാണ് ഇതെല്ലാമെന്നും വിശ്വാസികള്‍ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതി വഷളായി

April 5th, 2011

satya-sai-baba-epathram

അനന്തപുര്‍ : ശ്വാസകോശ സംബന്ധമായ നീര്‍ക്കെട്ടുണ്ടായതിനെ തുടര്‍ന്നു പുട്ടപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യസായി ബാബയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ബാബ ഇപ്പോഴും വെന്‍റിലേറ്ററില്‍ തന്നെയാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ തുടര്‍ച്ചയായി ഡയാലിസിസിനു വിധേയനായി കൊണ്ടിരിക്കുന്നു.

ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും കാരണം മാര്‍ച്ച് 28-നാണ് 85-കാരനായ ബാബയെ പുട്ടപര്‍ത്തി പ്രശാന്തി ഗ്രാമത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന്‌ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം വഷളായിരിക്കുന്നു. ചികിത്സയോടു കാര്യമായി പ്രതികരിക്കുന്നില്ല. ഡോക്‌ടര്‍മാരുടെ സംഘം ആകുന്നതെല്ലാം ചെയ്യുന്നുണ്ട്‌ – മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്‌തമാക്കി. ആരോഗ്യ നില അല്‍പം വഷളാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ്‌ ഇന്നലെ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്‌. വൈകുന്നേരത്തോടെ സ്‌ഥിതി ഗുരുതരമായി‌.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സായി ബാബയുടെ ആരോഗ്യ നില ഗുരുതരം

April 5th, 2011

sai-baba-epathram

പുട്ടപര്‍ത്തി : ശ്വാസ കോശ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സായി ബാബയുടെ നില ഗുരുതരമായി തുടരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്രിമ യന്ത്രങ്ങളുടെ സഹായത്താലാണ് ബാബ ഇപ്പോള്‍ ശ്വസിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 85 വയസുള്ള ബാബയെ മാര്‍ച്ച് 28 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ക്ഷേത്രം പണിയുവാന്‍ സുപ്രധാന ചുവട് : അദ്വാനി

October 1st, 2010

ന്യൂഡല്‍ഹി : രാമ ജന്മ ഭൂമിയില്‍ മഹാക്ഷേത്രം നിര്‍മ്മിക്കുവാനുള്ള നീക്കങ്ങളിലെ സുപ്രധാന ചുവടു വെയ്പാണ് കോടതി വിധിയെന്ന് ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി. സമുദായ സൌഹാര്‍ദ്ദത്തിലും, ദേശീയോദ്ഗ്രഥനത്തിലും പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമാണ് ഈ വിധി. രാജ്യം പക്വതയോടെയാണ് വിധിയെ സ്വീകരിച്ചതെന്ന് അദ്വാനി പറഞ്ഞു. അയോധ്യ കേസില്‍ അലഹബാദ് കോടതിയുടെ വിധി ബി. ജെ. പി. സ്വാഗതം ചെയ്തു. വിധി പുറത്തു വന്നതിനെ തുടര്‍ന്ന് ബി. ജെ. പി. യുടെ നേതൃയോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. അയോധ്യയിലെ രാമ ജന്മ ഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വന്ന വിധി ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. ദേശീയ പൈതൃകത്തില്‍ ഉള്ള വിശ്വാസവും ഐക്യദാര്‍ഢ്യവുമാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി ഭാഗിക്കുവാന്‍ കോടതി വിധി

October 1st, 2010

ലഖ്‌നൗ : അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് ആറു ദശകത്തോളം നീണ്ട നിയമ പോരാട്ടത്തിനും കാത്തിരിപ്പിനും ശേഷം കോടതി വിധി പുറത്തു വന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ വിധിയനുസരിച്ച് തര്‍ക്ക ഭൂമി മൂന്നു തുല്യ ഭാഗങ്ങളായി തിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും കൂടാതെ ഒരു ഭാഗം സന്യാസി സംഘമായ നിര്‍മോഹി അഖാരയ്ക്കും ആയിരിക്കും നല്‍കുക. ഇതിനായി മൂന്നു മാസത്തിനകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും ഉത്തരവില്‍ പറയുന്നു. ഭൂമി വിഭജിക്കും വരെ തത്സ്ഥിതി തുടരും. ഭൂമിയുടെ പൂര്‍ണ്ണാവകാശം തങ്ങള്‍ക്ക് നല്‍കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി കോടതി തള്ളി. വിഗ്രഹം ഇരിക്കുന്ന സ്ഥലം രാമ ജന്മ ഭൂമിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിധി പ്രഖ്യാപിച്ച ബെഞ്ചില്‍  മൂന്നു ജഡ്മിമാര്‍ ആണ് ഉണ്ടായിരുന്നത്.

കേസില്‍ വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങള്‍ ജഡ്ജിമാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. തര്‍ക്ക ഭൂമി ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ശര്‍മയുടെ വിധിയില്‍ പറയുന്നു. നിലവില്‍ ഉണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് ബാബര്‍ അവിടെ ക്ഷേത്രം പണിഞ്ഞതെന്നും, ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മ്മിച്ച മസ്ജിദ് മുസ്ലീം ദേവാലയമായി കാണക്കാക്കുവാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് എന്നു മൂതല്‍ എന്ന് ഇരു കക്ഷികള്‍ക്കും തെളിയിക്കുവാന്‍ ആകാത്തതിനാല്‍ തുല്യമായ ഉടമസ്ഥാവകാശം ആണെന്ന് ജഡ്ജിമാരില്‍ ഒരാളായ ഖാന്‍ വിധിയില്‍ അഭിപ്രയപ്പെട്ടു. തര്‍ക്ക സ്ഥാനത്ത് ഇപ്പോള്‍ താല്‍ക്കാലിക വിഗ്രഹം ഇരിക്കുന്നിടമാണ് ശ്രീരാമന്റെ ജന്മ സ്ഥലം എന്ന് ഹിന്ദുക്കളില്‍ പലരും വിശ്വസിക്കുന്നു. ഈ ഭാഗം ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അവിടെ നിലനിന്നിരുന്ന  ക്ഷേത്രാവ ശിഷ്ടങ്ങള്‍ക്ക് മീതെയാണ് പള്ളി പണിതതെന്നാണ് ജസ്റ്റിസ് ഖാന്റെ നിരീക്ഷണം.

വിധിയനുസരിച്ച് തര്‍ക്ക മന്ദിരത്തിന്റെ മധ്യത്തിലെ താഴികക്കുടം നിലനിന്നി രുന്നതിന്റെ കീഴെ ഉള്ള പ്രദേശം ഹിന്ദു മഹാസഭയ്ക്കും, തര്‍ക്കഭൂയില്‍ ഉള്ള രാം ഛബൂ‍ത്ര, സീതാ രസോയ് എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്ഥലം നിര്‍മോഹി അഖാഡയ്ക്കും ലഭിക്കും. വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കും എന്ന് വ്യക്തമാക്കി. വിധിയെ സംഘ പരിവാര്‍ പൊതുവില്‍ സ്വാഗതം ചെയ്തു. ആരുടേയും വിജയമോ പരാജയമോ ആയി കരുതെണ്ടതില്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. സംയമനത്തോടെ വിധിയെ സമീപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

7 of 7567

« Previous Page « ഗെയിംസ് സുരക്ഷാ വീഴ്ച : ആരോപണം തട്ടിപ്പ്‌
Next » ക്ഷേത്രം പണിയുവാന്‍ സുപ്രധാന ചുവട് : അദ്വാനി »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine