ന്യൂഡല്‍ഹി : രാമ ജന്മ ഭൂമിയില്‍ മഹാക്ഷേത്രം നിര്‍മ്മിക്കുവാനുള്ള നീക്കങ്ങളിലെ സുപ്രധാന ചുവടു വെയ്പാണ് കോടതി വിധിയെന്ന് ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി. സമുദായ സൌഹാര്‍ദ്ദത്തിലും, ദേശീയോദ്ഗ്രഥനത്തിലും പുതിയ ഒരു കാലഘട്ടത്തിന്റെ തുടക്കമാണ് ഈ വിധി. രാജ്യം പക്വതയോടെയാണ് വിധിയെ സ്വീകരിച്ചതെന്ന് അദ്വാനി പറഞ്ഞു. അയോധ്യ കേസില്‍ അലഹബാദ് കോടതിയുടെ വിധി ബി. ജെ. പി. സ്വാഗതം ചെയ്തു. വിധി പുറത്തു വന്നതിനെ തുടര്‍ന്ന് ബി. ജെ. പി. യുടെ നേതൃയോഗം ദില്ലിയില്‍ ചേര്‍ന്നിരുന്നു. അയോധ്യയിലെ രാമ ജന്മ ഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വന്ന വിധി ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ആര്‍. എസ്. എസ്. സര്‍ സംഘ ചാലക് മോഹന്‍ ഭഗത് വ്യക്തമാക്കി. ദേശീയ പൈതൃകത്തില്‍ ഉള്ള വിശ്വാസവും ഐക്യദാര്‍ഢ്യവുമാണ് വിധിയിലൂടെ വ്യക്തമാകുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി, മതം