ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ വിവാഹി തര്‍ ആവുന്നതിന് കുടുംബ ത്തിന്റെയോ സമുദായ ത്തിന്റെയോ സമ്മതം ആവശ്യമില്ല എന്ന് സുപ്രീം കോടതി.
ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടു ക്കുന്നത് മൗലിക അവകാശം ആണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. പ്രായ പൂര്‍ത്തിയായ രണ്ടു പേരുടെ വിവാഹ ത്തില്‍ ഖാപ് പഞ്ചായത്തു കളോ ഏതെങ്കിലും നാട്ടുക്കൂട്ട ങ്ങളോ ഇടപെടുന്നത് നിയമ വിരുദ്ധമാണ്.
പ്രായ പൂര്‍ത്തി യായവര്‍ പരസ്പര സമ്മത ത്തോടെ വിവാഹം കഴിക്കുന്നത് തടയു വാനോ അവരെ ഭീഷണി പ്പെടുത്തുവാനോ ആര്‍ക്കും അധികാരം ഇല്ല എന്നും കേസിന്റെ വാദ ത്തിനിടെ സുപ്രീം കോടതി വ്യക്ത മാക്കി യിരുന്നു. ഭീഷണി നില നില്‍ക്കുന്ന തായി അറി യിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നും വിധി പ്രസ്താവന യില്‍ പറയുന്നു.
ദുരഭിമാന ക്കൊല യില്‍നിന്ന് ദമ്പതി കള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ശക്തി വാഹിനി എന്ന സന്നദ്ധ സംഘടന 2010 – ല്‍ ഫയല്‍ ചെയ്ത ഹര്‍ജി യിലാണ് ഇപ്പോള്‍ വിധി വന്നിരി ക്കുന്നത്.