ന്യൂഡല്‍ഹി: ഇസ്ലാം മതത്തിലെ വിവാഹ മോചന രീതി യായ ‘മുത്തലാഖ്’ ഭരണ ഘടനാ വിരുദ്ധം എന്നും മാറ്റം ആവശ്യമാണ് എങ്കില്‍ ആറു മാസത്തിനകം നിയമ നിർമ്മാണം നടത്തണം എന്നും സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാറിന്റെ നേതൃത്വ ത്തിലുള്ള അഞ്ചംഗ ഭരണ ഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസു മാരായ കുര്യൻ ജോസഫ്, ആർ. എഫ്. നരി മാൻ, യു. യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരാണ് ഭരണ ഘടനാ ബെഞ്ചി ലുള്ളത്. അഞ്ചംഗ ബെഞ്ചിലെ മൂന്നംഗ ങ്ങൾ മുത്ത ലാഖ് ഭരണ ഘടനാ വിരുദ്ധ മാണ് എന്ന് പറഞ്ഞ പ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ട് അംഗ ങ്ങള്‍ മുത്തലാഖ് ഭരണ ഘടനാ വിരുദ്ധമല്ല എന്നും അഭി പ്രായപ്പെട്ടു.
മുത്തലാഖ് വ്യക്തി നിയമ ത്തിന് കീഴിൽ വരുന്ന തിനാൽ ഇതിൽ കോടതിക്ക് ഇടപെടാന്‍ ആവുകയില്ലാ എന്നും അത് ഭരണ ഘടനാ വിരുദ്ധം അല്ല എന്നും ആരുന്നു ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാർ ചൂണ്ടിക്കാണിച്ചത്. മുത്തലാഖ് മൗലിക അവകാശ ലംഘനം അല്ല എന്നും ചീഫ് ജസ്റ്റിസ് അഭി പ്രായ പ്പെട്ടു.