ന്യൂഡൽഹി : രാജ്യത്ത് കൊറോണ ബാധിതര്‍ വര്‍ദ്ധി ക്കുന്ന സാഹചര്യ ത്തില്‍ സർക്കാർ ലാബു കളിൽ എന്ന പോലെ തന്നെ അംഗീകൃത സ്വകാര്യ ലാബു കളിലും കൊറോണ പരിശോധന സൗജന്യമായി നടത്തണം എന്ന് സുപ്രീം കോടതി.
ദേശീയ പ്രതിസന്ധി യുടെ ഘട്ടത്തിൽ സേവനം ലഭ്യ മാക്കി രോഗ വ്യാപനം തടയുന്നതിൽ സ്വകാര്യ ലാബു കളും ആശുപത്രി കളും പ്രധാന പങ്ക് വഹിക്കേ ണ്ടതുണ്ട് എന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കൊറോണ പരിശോധനക്കു ചെലവാകുന്ന തുക സ്വകാര്യ ലാബു കൾക്ക് സർക്കാർ തിരികെ നൽകണമോ എന്ന വിഷയം പിന്നീടു പരിഗണിക്കും എന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കൊറോണ പരിശോ ധനക്ക് സ്വകാര്യ ലാബുകൾ 4,500 രൂപ വരെ ഈടാക്കുന്നു. ഇതു ഭൂരിപക്ഷം ജന ത്തിനും താങ്ങാൻ കഴിയില്ല. ആയതിനാല്‍ രാജ്യത്ത് കൊറോണ പരിശോധന സൗജന്യം ആക്കണം എന്ന് ആവശ്യ പ്പെട്ട് ശശാങ്ക് ദേവ് സുധി എന്ന അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു ഈ വിധി.