തീവണ്ടികള്‍ കൂട്ടിയിടിച്ചു 14 മരണം

May 22nd, 2012

humpi-express-accident-epathram

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ ചരക്കു തീവണ്ടിയിലിടിച്ച് പതിനാലു പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്‌. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-22371166.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉത്തര്‍പ്രദേശില്‍ ബസിനു തീപിടിച്ച് 25 പേര്‍ മരിച്ചു

May 19th, 2012

bus-caught-fire-epathram

ന്യൂഡല്‍ഹി: സുല്‍ത്താന്‍പൂരില്‍ നിന്നു അജ്മീറിലെ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കു പോയ ബസ്സും ചരക്കു ലോറിയും ഉത്തര്‍പ്രദേശിലെ ബറിയാക്കില്‍ വെച്ച് കൂട്ടിയിടിച്ച്‌ ഇരുപത്തഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ബസിനു തീപിടിച്ചതാണ് മരണ സംഖ്യ കൂട്ടാന്‍ കാരണം മരിച്ചവരില്‍ അധികവും അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരാണ്. അപകടസമയത്ത് ബസില്‍ അറുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോപ്റ്റര്‍ അപകടം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട അത്ഭുതകരമായി രക്ഷപ്പെട്ടു

May 10th, 2012

helicopter-crash-epathram

റാഞ്ചി: റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ കോപ്റ്റര്‍ തകര്‍ന്നു വീണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടക്ക് പരിക്കേറ്റു. പരിക്കേറ്റ മുണ്ടയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയാണ് കോപ്റ്റര്‍ തകര്‍ന്നു വീണത്. 30 അടി മുകളില്‍ നിന്നും താഴേക്ക് തകര്‍ന്നു വീഴുകയായിരുന്നു. സാങ്കേതിക പിഴവാണ് തകര്‍ച്ചക്ക്‌ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോട്ട് മുങ്ങി രണ്ടു മലയാളികള്‍ അടക്കം 6 മരണം

April 30th, 2012

boat-tragedy-epathram

ഇന്‍ഡോര്‍:  മധ്യപ്രദേശ്‌  ഇന്‍ഡോറിലെ മഹേശ്വറിന് സമീപം നര്‍മ്മദ നദിയില്‍ ‍ ബോട്ട് മുങ്ങി രണ്ട് മലയാളികള്‍ അടക്കം ആറു പേര്‍ മരിച്ചു. മരിച്ച മറ്റ് നാലു പേര്‍ എസ്. ബി. ഐ. അഹമ്മദാബാദ് സര്‍ക്കിളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. റാന്നി സ്വദേശിയും തിരുവനന്തപുരം കേശവദാസപുരം എസ്. ബി. ഐ. ശാഖയിലെ ഉദ്യോഗസ്ഥനുമായ സൌരവ് മോഹന്‍ , നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേം കിരണ്‍ എന്നിവരാണ് മരിച്ച മലയാളികള്‍. പരിശീലന പരിപാടിക്കിടെ വിനോദ യാത്രയ്ക്കായി എത്തിയ ബാങ്ക് ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7.25 ഓടെയായിരുന്നു അപകടം.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാവണിന്റെ മുഖ്യ അനിമേറ്റര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

March 26th, 2012

charu-kandal-epathram
മുംബൈ: ഷാരൂഖ് ഖാന്‍ നയകനായി അഭിനയിച്ച രാവണ്‍ എന്ന ഹിന്ദി ചിത്രത്തിന്റെ അനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ചുമതല വഹിച്ച ചാരു കണ്ഡലിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. 28 കാരിയായ ചാരു ഒരു പാര്‍ട്ടിയില്‍ പങ്കെറ്റുത്ത് ഓട്ടോയില്‍ മടങ്ങുമ്പോള്‍ ആയിരുന്നു അപകടം. ചാരുവും സഹോദരിയും സുഹൃത്ത് വിക്രാന്തും സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാരു ഇനിയും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല.   ഞായറാഴ്ച പുലര്‍ച്ചെ ഓഷിവാരയിലെ ശ്രീജി റെസ്റ്റോറന്റിന് അടുത്തു വച്ചായിരുന്നു അപകടം.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 19|«67810»|

« Previous Page — « Previous « തുടര്‍ച്ചയായി പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച യുവതിയെ ചുട്ടുകൊന്നു
Next » — Next Page » മോഡിയെ വിളിച്ചു വരുത്തണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine