- എസ്. കുമാര്‍

ഹൈദരാബാദ്: ചെന്നൈ – ന്യൂഡല്‍ഹി തമിഴ്‌നാട് എക്‌സ്പ്രസില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ അമ്പതോളം പേര്‍ മരിച്ചു. ഡല്‍ഹിയില്‍ നിന്നും ചെന്നൈക്കു പോവുകയായിരുന്ന വണ്ടി പുലര്‍ച്ചെ 4.28ന് നെല്ലൂരിനും വിജയവാഡയ്ക്കും ഇടയിൽ എത്തിയപ്പോൾ ആയിരുന്നു അപകടം. അമ്പതോളം പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കത്തിക്കരിഞ്ഞ ബോഗിയില്‍ നിന്ന് ഇതു വരെ 25 മൃതദേഹങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുള്ളത്. ഗുരുതരമായ പരിക്കുകളുള്ള ആറു പേരടക്കം 20 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ നാലു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇവര്‍ പഞ്ചാബ് സ്വദേശികളാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.
തീവണ്ടിയുടെ കക്കൂസിന് സമീപമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് നെല്ലൂര്‍ ജില്ലാ കലക്‌ടര്‍ ശ്രീധര്‍ അറിയിച്ചു. നക്സലേറ്റുകള്‍ക്ക് സ്വാധനീമുള്ള മേഖലയായാതിനാല്‍ അട്ടിമറി സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്: സെക്കന്ദരാബാദ് : 040-27786723, 27700868, വിജയവാഡ : 0866-2345863, 2345864, നെല്ലൂര്‍ : 0861-2331477, 2576924; ന്യൂഡല്‍ഹി : 011-23342954, 23341072, 23341074, ഹസ്രത്ത് നിസാമുദ്ദീൻ : 011-24359748.
- ഫൈസല്‍ ബാവ

ന്യൂഡല്‍ഹി: നാടിന്റെ പ്രാര്‍ഥനകളും നൂറിലേറെപ്പേരുടെ കഠിനശ്രമങ്ങളും വിഫലമായപ്പോള്‍ 85 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ വീണുകിടന്ന നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. മഹിയെന്നെ നാല് വയസ്സുകാരി ഇനി ഓര്‍മ്മ മാത്രം. ഹരിയാണയിലെ മനേസറിലെ കാസന്‍ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രി 11 നാണ് നാലാം പിറന്നാള്‍ ആഘോഷിച്ചുകൊണ്ടിരുന്ന മഹി കുഴല്‍ക്കിണറില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തെടുക്കാനായത് കുരുന്നു മഹിയുടെ മൃതദേഹം ആണ്. യു.പിയിലെ അലിഗഡ് സ്വദേശി നീരജ് ഉപാധ്യായയുടെയും സോണിയയുടെയും മകളാണ് മഹി. ദമ്പതിമാര്‍ക്ക് രണ്ടുവയസ്സുള്ള മകള്‍ കൂടിയുണ്ട്.
സൈന്യം, അഗ്‌നിശമനസേന, പോലീസ്, ഗുഡ്ഗാവ് റാപിഡ് മെട്രോറെയില്‍, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, ദേശീയ സുരക്ഷാഗാര്‍ഡ് എന്നിവയില്‍ നിന്നായി നൂറിലേറെ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ചാണ് മഹിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ സംവിധാനം (ജി.പി.ആര്‍.എസ്) ഉപയോഗിച്ച് കുട്ടി കിടക്കുന്ന കൃത്യം സ്ഥലം കണ്ടെത്തിയിരുന്നു. കുട്ടിക്ക് കൃത്രിമമായി ഓക്‌സിജന്‍ എത്തിച്ചുനല്‍കുകയും. ചലനങ്ങള്‍ കാണാനായി സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്ന. കുഴല്‍ക്കിണറില്‍ കിടക്കുന്ന മഹിക്കടുത്തെത്താന്‍ ഇതിനു സമാന്തരമായി വലിയ കുഴിയെടുത്തു. എന്നാല്‍ ഇതിനിടയില്‍ വലിയ പാറ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി.
യന്ത്രം ഉപയോഗിച്ച് പാറ തുരക്കുന്നത് കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ വളരെ ശ്രദ്ധിച്ചാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടിയുള്ള പാറ തകര്‍ക്കാന്‍ മൂന്നുദിവസം വേണ്ടിവന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പുറത്തെടുത്ത മഹിയെ ഉടന്‍ തന്നെ ഗുഡ്ഗാവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
അധികൃതരുടെ അനാസ്ഥയാണ് തന്റെ കുഞ്ഞിന്റെ ജീവനെടുത്തതെന്ന് നീരജ് ഉപാധ്യായ കുറ്റപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കിണറുകള്‍ മൂടണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് ഇത്തരം സംഭവങ്ങള്‍ തുടരാന്‍ കാരണമെന്ന് പറയുന്നു. മഹിയുടേത് പുതിയ സംഭവമൊന്നുമല്ലെന്ന് ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.
- ലിജി അരുണ്‍
വായിക്കുക: അപകടം, കുട്ടികള്‍, ദുരന്തം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹൂബ്ലി-ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ ചരക്കു തീവണ്ടിയിലിടിച്ച് പതിനാലു പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. നിരവധി പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെല്‍പ്‌ലൈന്‍ നമ്പര്‍ 080-22371166.
- ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സുല്‍ത്താന്‍പൂരില്‍ നിന്നു അജ്മീറിലെ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്കു പോയ ബസ്സും ചരക്കു ലോറിയും ഉത്തര്‍പ്രദേശിലെ ബറിയാക്കില്‍ വെച്ച് കൂട്ടിയിടിച്ച് ഇരുപത്തഞ്ചോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ ബസിനു തീപിടിച്ചതാണ് മരണ സംഖ്യ കൂട്ടാന്‍ കാരണം മരിച്ചവരില്‍ അധികവും അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരാണ്. അപകടസമയത്ത് ബസില്‍ അറുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരിക്കേറ്റ നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
- ന്യൂസ് ഡെസ്ക്