ഡല്‍ഹി നൂറിന്‍റെ നിറവില്‍

December 13th, 2011

delhi-100-years-epathram

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ തലസ്ഥാന നഗരിയായി ദല്‍ഹി മാറിയതിന്‍റെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദല്‍ഹി സര്‍ക്കാറിനു കീഴില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമിട്ടത്‌. നൂറു വര്‍ഷത്തെ സ്മരണകള്‍ ഉള്‍പ്പെടുന്ന സുവനീര്‍ പ്രകാശനം തിങ്കളാഴ്ച മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നിര്‍വഹിച്ചു. കൊല്‍ക്കത്തയില്‍ ആയിരുന്ന തലസ്ഥാനം 1911 ഡിസംബര്‍ 12 നാണ് മുഗള്‍ ഭരണത്തിന്‍റെ സമ്പന്ന സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ഡല്‍ഹിയിലേക്ക് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം പറിച്ചു നട്ടത്. ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയാണ് ഇതിനു മുന്‍കൈ എടുത്തത്‌.

-

വായിക്കുക: ,

Comments Off on ഡല്‍ഹി നൂറിന്‍റെ നിറവില്‍

ഡോ. ഭൂപെന്‍ ഹസാരിക അന്തരിച്ചു

November 6th, 2011

dr-bhupen-hazarika-epathram

ഭുവനേശ്വര്‍ : പ്രശസ്ത ആസാമീസ്‌ ഗായകന്‍ പത്മഭൂഷന്‍ ഡോ. ഭൂപെന്‍ ഹസാരിക (85) അന്തരിച്ചു. മാസങ്ങളായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് 4:37നാണ് മരണത്തിന് കീഴടങ്ങിയത്‌. 1926 സെപ്റ്റംബര്‍ 8ന് ആസാമിലെ സാദിയയില്‍ ജനിച്ച ഭുപെന്‍ ആദ്യ ഗാനം പന്ത്രണ്ടാം വയസില്‍ ഇന്ദ്രമാലതി എന്ന ആസാമീസ്‌ സിനിമയ്ക്ക് വേണ്ടി ആലപിച്ചു ശ്രദ്ധേയനായി. തുടര്‍ന്ന് ഇന്ത്യന്‍ സംഗീത രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനെ 2001ല്‍ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 1992ല്‍ ചലച്ചിത്ര രംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്കായി ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൃഷ്ണ പൂനിയ ഒളിമ്പിക്സിലേക്ക്

October 15th, 2011

krishna-poonia-epathram

പോര്‍ട്ട്‌ലാന്‍ഡ്‌ : അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന അന്താരാഷ്‌ട്ര മല്‍സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെ ഇന്ത്യന്‍ ഡിസ്ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ലണ്ടന്‍ ഒളിമ്പിക്സിലേക്കുള്ള യോഗ്യത നേടി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുവാനുള്ള യോഗ്യതാ ദൂരം 59.5 മീറ്റര്‍ ആണെന്നിരിക്കെ 61.12 മീറ്റര്‍ ആണ് കൃഷ്ണ കൈവരിച്ച ദൂരം. കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍ കാല്‍ മുട്ടിന് പരിക്കേറ്റ ശേഷം ആദ്യമായാണ്‌ ഇത്രയും ദൂരം കൃഷ്ണയ്ക്ക് രേഖപ്പെടുത്താന്‍ കഴിയുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ ഇന്ത്യയില്‍ വികസിപ്പിച്ചു

October 6th, 2011

kapil-sibal-tablet-pc-epathram

ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിച്ച് ഇന്ത്യ വിവര സാങ്കേതിക വിദ്യാ മേഖലയില്‍ പുതിയ നേട്ടം കൊയ്തു. 35 ഡോളര്‍ വില വരുന്ന ഇതിന്റെ പേര് നേരത്തെ പറഞ്ഞ പോലെ സാക്ഷാത് എന്നല്ല, പകരം ആകാശ്‌ എന്നാണ്. ആദ്യ പടിയായി കേവലം ഒരു ലക്ഷം കമ്പ്യൂട്ടറുകള്‍ ആണ് സര്‍ക്കാര്‍ ഇത് നിര്‍മ്മിച്ച കമ്പനിയായ ഡാറ്റാ വിന്‍ഡില്‍ നിന്നും വാങ്ങുന്നത് എന്നതിനാല്‍ ഇതിന്റെ വില അല്‍പ്പം കൂടുതല്‍ ആയിരിക്കും. എന്നാല്‍ അടുത്ത പടിയായി ഒരു കോടി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതോടെ വില കേവലം 1750 രൂപയായി കുറയും.

akash-tablet-pc-epathram

ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ ആണ് ഇന്ത്യയുടെ അഭിമാനമായ ഈ ടാബ്ലറ്റ് പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ള ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇത് സമ്മാനിച്ചു കൊണ്ട് തന്നെയാണ്. ഇന്ത്യയുടെ ജനസംഖ്യയുടെ വെറും 8 ശതമാനം പേരാണ് ഇന്ന് ഇന്റര്‍നെറ്റ്‌ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനയില്‍ ഇത 40 ശതമാനമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ സാര്‍വത്രികമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ വില കുറഞ്ഞ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചത്‌.

ഏഴു ഇഞ്ച്‌ സ്ക്രീന്‍ വലിപ്പമുള്ള ഈ ടാബ്ലറ്റ് ആന്‍ഡ്രോയിഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രോസസര്‍ 366 മെഗാ ഹേര്‍ട്ട്സ് വേഗത ഉള്ളതാണ്. 350 ഗ്രാമാണ് ഇതിന്റെ ഭാരം. 256 മെഗാ ബൈറ്റ്സ് റാം (RAM) ഉം 2 ജി.ബി. ഫ്ലാഷ് മെമ്മറിയും ആകാശിന് ഉണ്ട്. 2 ജി.ബി. യുടെ ഫ്ലാഷ് മെമ്മറി വേണമെങ്കില്‍ 32 ജി.ബി. വരെ ആക്കി വര്‍ദ്ധിപ്പിക്കാവുന്നതുമാണ്. സാധാരണ തരം യു.എസ്.ബി. പോര്‍ട്ടും ഉണ്ട് എന്നത് ഈ ടാബ്ലെറ്റിന്റെ സവിശേഷതയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ തിരികെ ഏല്‍പ്പിച്ചു

October 4th, 2011

mohammed-shakir-ansari-epathram

അഹമ്മദാബാദ് : യാത്രക്കാരന്‍ തന്റെ ഓട്ടോറിക്ഷയില്‍ മറന്നു വെച്ച രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടു പിടിച്ചു തിരികെ നല്‍കി സത്യസന്ധതയുടെ മകുടോദാഹരണമായി. അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവര്‍ ആയ മൊഹമ്മദ്‌ ഷക്കീര്‍ അന്‍സാരിയാണ് കഥാനായകന്‍. തന്റെ ഓട്ടോയില്‍ കയറാന്‍ തുടങ്ങിയ ആള്‍ ബാഗ് സീറ്റില്‍ ആദ്യം വെച്ചതിനു ശേഷം ഒട്ടോയിലേക്ക് കയറുവാന്‍ തുടങ്ങുന്നതിനു മുന്‍പ്‌ ആള്‍ കയറി എന്ന് കരുതി ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു. കുറെ നേരം കഴിഞ്ഞാണ് ഓട്ടോയില്‍ യാത്രക്കാരന്‍ കയറിയിട്ടില്ല എന്ന് അന്‍സാരി ശ്രദ്ധിച്ചത്. പിന്നെ ബാഗ് തിരികെ എല്പ്പിക്കാനായി അയാളുടെ ശ്രമം. ആള്‍ കയറുവാന്‍ തുടങ്ങിയ സ്ഥലത്ത് നോക്കിയപ്പോള്‍ ആളെ കാണാനില്ല. നേരെ പോലീസ്‌ സ്റ്റേഷനിലേക്ക് പോയപ്പോഴുണ്ട് ബാഗിന്റെ ഉടമ അവിടെ നില്‍ക്കുന്നു. കയ്യോടെ ബാഗ് തിരികെ ഏല്‍പ്പിച്ചപ്പോഴാണ് അതിലെ ഉള്ളടക്കം അന്‍സാരി അറിയുന്നത്. 20 ലക്ഷം രൂപയിലേറെ വില മതിക്കുന്ന രത്നങ്ങള്‍ ആയിരുന്നു അതില്‍. പോലീസും രത്ന വ്യാപാരിയും 500 രൂപ വീതം ഇയാള്‍ക്ക്‌ പാരിതോഷികമായി നല്‍കി. ഇത്തരം നല്ല കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ ഡ്രൈവര്‍ക്ക്‌ പാരിതോഷികം നല്‍കിയത്‌ എന്ന് സ്ഥലം പോലീസ്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

13 of 201012131420»|

« Previous Page« Previous « സഞ്ജീവ് ഭട്ടിന്റെ അറസ്റ്റിനെതിരെ വ്യാപകമായി പ്രതിഷേധം
Next »Next Page » ബീഹാറില്‍ 70 ശതമാനം പട്ടിണി »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine