- ലിജി അരുണ്‍
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ടു കഴിഞ്ഞ 12 ദിവസമായി അന്ന ഹസാരെ നടത്തി വന്ന നിരാഹാര സമരം അവസാനിച്ചു. ഒരു അഞ്ചു വയസ്സുകാരിയില്‍ നിന്നും തേങ്ങാ വെള്ളവും തേനും വാങ്ങി കുടിച്ചാണ് ഹസാരെ തന്റെ സമരത്തിന് അന്ത്യം കുറിച്ചത്.
ലോക്പാല്‍ ബില്ലില്‍ ഹസാരെ ആവശ്യപ്പെട്ട മൂന്നു പ്രധാന ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. എല്ലാ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, സംസ്ഥാനങ്ങളില്‍ ലോക്പാലിന്റെ അധികാരത്തോടെ ലോകായുക്ത രൂപീകരിക്കുക, പൌരാവകാശ പത്രികകള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് ലോക് സഭയും രാജ്യ സഭയും അംഗീകരിച്ചത്.
- ലിജി അരുണ്‍
വായിക്കുക: അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, ബഹുമതി, മനുഷ്യാവകാശം
ദല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്‌ട്രപതി പ്രഖ്യാപിക്കുന്ന പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് 14 പേര്‍ അര്‍ഹരായി. എഡിജിപി മഹേഷ്‌കുമാര്‍ സിംഗ്ല, എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ട സേവാ പുരസ്‌കാരത്തിന് അര്‍ഹരായി. ഐ.ജി ടി.കെ വിനോദ്കുമാര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ഡി.ഐ.ജി മനോജ് ഏബ്രഹാം, എസ്.പിമാരായ ജേക്കബ് ജോബ്, എം.മുരളീധരന്‍ നായര്‍, കെ സ്‌കറിയ, എ.സി.പി കെ.എസ് ശ്രീകുമാര്‍, കെ.എ.പി കമാന്‍ഡന്റ് സി.സോഫി, പി.രാജന്‍, കെ വിജയന്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ പി.കെ രാധാകൃഷ്ണപിള്ള, ടി.എന്‍ ശങ്കരന്‍കുട്ടി, പാലക്കാട് ജയില്‍ സൂപ്രണ്ട് എ.ജെ മാത്യു, കെ.സി കുര്യച്ചന്‍, കൊച്ചി സി.ബി.ഐ യൂണിറ്റിലെ സി.എസ് മണി, ഐ.ബി ശ്രീനിവാസന്‍ എന്നിവരും പോലീസ് മെഡലിന് അര്‍ഹരായവരില്‍ ഉള്‍പ്പെടുന്നു.
-
മുംബൈ: അഴിമതിക്കെതിരെ ലോക്പാല്‍ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ നിരാഹാര സമരം നടത്തി ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ ആരാധ്യപുരുഷനായ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ഒരു കോടി രൂപയുടെ പുരസ്കാരം നിരസിച്ചു. ന്യു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാനിങ് ആന്‍ഡ് മാനെജ്മെന്‍റ് (ഐഐപിഎം) ആണ് രവീന്ദ്രനാഥ് ടാഗോറിന്‍റെ പേരിലുളള ഈ സമാധാന പുരസ്കാരം നല്‍കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടം കണക്കിലെടുത്താണ് അദ്ധേഹത്തിനു ഈ അവാര്‍ഡ് നല്‍കുന്നത് എന്നാണ് ഐഐപിഎം വക്താക്കള്‍ പറഞ്ഞത്. അവാര്‍ഡ് നിരസിച്ചതില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും ഇല്ലെന്നും തന്റെ മനസാക്ഷി പ്രകാരം അവാര്‍ഡ് വാങ്ങുന്നില്ല എന്നുമാണ് ഹസാരെ പ്രതികരിച്ചത്.
- ലിജി അരുണ്‍
വായിക്കുക: ബഹുമതി, മനുഷ്യാവകാശം
ശ്രീഹരിക്കോട്ട : മൂന്ന് ഉപഗ്രഹങ്ങളെ ഭ്രമണ പഥത്തില്‍ എത്തിച്ചു കൊണ്ട് ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV – Polar Satellite Launch Vehicle) വിജയകരമായി ഉദ്യമം പൂര്‍ത്തിയാക്കി. ഇത് പി. എസ്. എല്‍. വി. യുടെ മധുര പതിനേഴാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ പതിനേഴാമത്തെ വിജയകരമായ വിക്ഷേപണമാണ് ബുധനാഴ്ച രാവിലെ 10:12ന് നടന്നത്.
കുറ്റമറ്റ വിക്ഷേപണത്തിന്റെ 18ആം മിനിട്ടില്‍ ഇന്ത്യയുടെ റിസോഴ്സ് സാറ്റ് – 2 എന്ന ഉപഗ്രഹത്തെ പി. എസ്. എല്‍. വി. യുടെ നാലാം ഘട്ടം കൃത്യമായ ഭ്രമണ പഥത്തില്‍ എത്തിച്ചു. ലക്ഷ്യമിട്ട ഭ്രമണ പഥത്തിന് 900 മീറ്റര്‍ അടുത്ത് എന്ന കൃത്യത ഈ വിക്ഷേപണത്തിന്റെ പ്രശംസനീയമായ നേട്ടമായി എന്ന് ഐ. എസ്. ആര്‍. ഓ. ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ലോക രാഷ്ട്രങ്ങള്‍ക്ക് മുഴുവന്‍ റിസോഴ്സ് സാറ്റിന്റെ റിമോട്ട് സെന്‍സിംഗ് ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഒരു ആഗോള സംരംഭമാണ് ഇതോടെ ഇന്ത്യ വിജയകരമായി നടപ്പിലാക്കിയത്.
റിസോഴ്സ് സാറ്റ് – 2 ലക്ഷ്യം കണ്ടതിന് 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യൂത്ത്‌സാറ്റ്, എക്സ്-സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും ഭ്രമണ പഥത്തില്‍ എത്തിച്ചു.
ഈ വിജയത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും ആദായകരവുമായ ഉപഗ്രഹ വിക്ഷേപണ സേവനം എന്ന സ്ഥാനത്തിന് പി. എസ്. എല്‍. വി. അര്‍ഹമായതായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ പി. എസ്. വീരരാഘവന്‍ അറിയിച്ചു.
“ഇത് മധുര പതിനേഴാണ്” എന്നാണ് ഈ വിജയത്തെ കുറിച്ച് ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ മേധാവി എസ്. രാമകൃഷ്ണന്‍ പറഞ്ഞത്.
റോക്കറ്റിന്റെ നാലു ഘട്ടങ്ങളുടെയും മികച്ച പ്രകടനം ഐ. എസ്. ആര്‍. ഓ. യില്‍ രാഷ്ട്രം സമര്‍പ്പിച്ച വിശ്വാസത്തെ ഒന്നു കൂടി പ്രബലമാക്കി എന്ന് ഈ വിക്ഷേപണത്തിന് നേതൃത്വം നല്‍കിയ പി. കുഞ്ഞികൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സ്വകാര്യ കമ്പനിക്ക് എസ് – ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ മങ്ങലേല്‍പ്പിച്ച ഐ. എസ്. ആര്‍. ഓ. യുടെ ശാസ്ത്രജ്ഞരുടെ ആത്മവീര്യം മെച്ചപ്പെടാന്‍ ഈ വിജയം സഹായകരമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- ജെ.എസ്.
വായിക്കുക: ബഹുമതി, ശാസ്ത്രം, സാങ്കേതികം