ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതി – പൗരത്വ രജി സ്റ്റര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി സി. പി. എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴി യാത്ത പ്രധാന മന്ത്രി യും മന്ത്രി മാരു മുള്ള സര്‍ക്കാര്‍ ആണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്.
എന്‍. പി. ആര്‍. – എന്‍. ആര്‍. സി. വിഷയ വുമായി ബന്ധ പ്പെട്ട പത്ര വാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്റ റില്‍ നല്‍കിയ മറുപടി യില്‍ ട്വീറ്റ് ചെയ്തു കൊണ്ടാ യിരുന്നു അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.
വിദ്യാഭ്യാസ യോഗ്യത കള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന ബി. ജെ. പി. മന്ത്രിമാരെയും പ്രധാന മന്ത്രി യെയും പരാമര്‍ശിച്ചു കൊണ്ടാ യിരു ന്നു അദ്ദേഹ ത്തിന്റെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എന്‍. പി. ആര്‍. – എന്‍. ആര്‍. സി. എന്നിവ പിന്‍വലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.