നവംബർ 8 : കരി ദിനം ആയി ആചരിക്കും

November 8th, 2017

black-day-demonetisation-currency-notes-banned-ePathram
ന്യൂഡൽഹി : സ്വതന്ത്ര ഭാരത ത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ നോട്ടു നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ‘കരി ദിനം’ ആയി ആചരി ക്കു വാൻ പ്രതിപക്ഷ കക്ഷി കളും രാജ്യത്തെ സെക്കുലർ പാർട്ടി കളും ആഹ്വാനം ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വരെ ഉപയോ ഗിച്ചു വന്നി രുന്ന 500 രൂപ യുടേയും 1000 രൂപ യു ടേയും നോട്ടു കൾ നിർത്ത ലാക്കുന്നു എന്ന് രാത്രി എട്ടു മണിക്ക് രാജ്യ ത്തെ അഭി സംബോ ധന ചെയ്യുന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാ പിച്ചു. വിനിമയം ചെയ്തു വന്ന കറൻസി നോട്ടു കളിൽ 86 ശത മാനവും ഒറ്റയടിക്ക് അസാധു വാക്കി യതോടെ ജന ജീവി തവും അതോ ടൊപ്പം സമ്പദ് രംഗവും അവതാള ത്തിലായി.

കള്ള പ്പണം, കള്ള നോട്ട്, ഭീകരത, നികുതി വെട്ടിപ്പ് എന്നിവ തടയുവാനും കറന്‍സി രഹിത സമ്പദ് വ്യവസ്ഥ  യി ലേക്ക് രാജ്യത്തെ നയിക്കു വാനും ആയി ട്ടാണ് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഒറ്റയടിക്ക് അസാധു വാക്കുന്നത് എന്നാ യിരുന്നു സര്‍ക്കാര്‍ വിശദീ കരണം.

എന്നാൽ മോഡി സർക്കാരിന്റെ നോട്ടു നിരോ ധനവും പിന്നീട് നടപ്പാക്കിയ ചരക്കു സേവന നികുതി (ജി. എസ്. ടി.) സംവി ധാനവും പൂർണ്ണ പരാ ജയ മാണ് എന്ന് ബി. ജെ. പി. യുടെ തൊഴിലാളി സംഘടന യായ ബി. എം. എസ്. തുറഞ്ഞു പറഞ്ഞു കഴിഞ്ഞു.

മാത്രമല്ല മുതിർന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിൻഹ, മുൻ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവർ ത്ത കനുമായ അരുൺ ഷൂരി, മുൻ പ്രധാന മന്ത്രി മൻ മോഹൻ സിംഗ്, കോൺഗ്രസ്സ് നേതാവ് എ. കെ. ആന്റണി തുടങ്ങിയ വർ പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ തെറ്റായ സാമ്പത്തിക നയ ങ്ങൾക്ക് എതിരെ വന്നു കഴി ഞ്ഞി രുന്നു.

നോട്ട് നിരോധന ത്തിന്റെ ഒന്നാം വാർഷിക ദിന ത്തിൽ സോഷ്യൽ മീഡിയ യിലെ പ്രൊഫൈൽ ചിത്രം കറുപ്പ് നിറമാക്കി  പ്രതി ഷേധി ക്കുവാന്‍ പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം ഏറെ ചർച്ച ചെയ്യ പ്പെട്ടു കഴിഞ്ഞു.

കോണ്‍ഗ്രസ്സ്, സി. പി. എം, തൃണ മൂൽ കോൺഗ്രസ്സ് തുടങ്ങി 18 പ്രതി പക്ഷ പാർട്ടി കളാണ്‌ രാജ്യ വ്യാപക മായി നവംബർ 8 കരി ദിനം ആയി ആചരി ക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം അബദ്ധമായിരുന്നു : മന്‍മോഹന്‍ സിംഗ്

November 7th, 2017

manmohan-singh-epathram
ന്യൂഡൽഹി : നോട്ട് നിരോധനം മണ്ടത്തരം ആയി രുന്നു എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അംഗീ കരി ക്കണം എന്ന് മന്‍മോഹന്‍ സിംഗ്. സാധാര ണ ക്കാ രിലും വ്യവ സായ രംഗ ത്തും നോട്ട് അസാധു വാ ക്കല്‍  സൃഷ്ടിച്ച പ്രത്യാ ഘാതം ചെറു തല്ല. ചെറുകിട – ഇടത്തര സംരംഭ മേഖല യിൽ വൻ തൊഴിൽ നഷ്ട മാണ് ഉണ്ടായി കൊണ്ടി രിക്കു ന്നത്.

കറൻസി നേരിട്ട് കൈമാറുന്ന ഇട പാടു കള്‍ കുറച്ചു കൊണ്ടു വന്ന് സമ്പദ്വ്യവ സ്ഥയെ ഡിജിറ്റൽ ഇട പാടു കളിലേക്ക് നയിക്കുന്ന ന്നതി നും അതി ലൂടെ കള്ള പ്പണം കണ്ടെ ത്തുവാ നുള്ള ശ്രമം ആയി രുന്നു നോട്ട് നിരോ ധനം എന്നാണ് സര്‍ക്കാര്‍ വിശദീ കരണം.

എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരി ക്കുവാൻ സാധിച്ചില്ല. ബല പ്രയോ ഗവും ഭീഷണിയും റെയ്ഡു കളും വിപ രീത ഫല മാണ് ഉണ്ടാ ക്കിയത്.

നോട്ട് നിരോധനത്തെ രാഷ്ട്രീയ വത്കരിച്ച് കാണു ന്നതി ന്റെ കാലം കഴിഞ്ഞു. ഇനി യെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യു ന്നത് അവ സാനി പ്പിച്ച് രാജ്യത്തി ന്റെ സമ്പദ് ഘടന യെ  പുനര്‍ നിര്‍മ്മി ക്കുവാൻ ആവ ശ്യമായ പദ്ധതികള്‍ ആവി ഷ്‌കരി ക്കുവാൻ നരേന്ദ്ര മോഡി തയ്യാറാവണം എന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നോട്ട്​ നിരോധനം : പ്രൊഫൈൽ ചിത്രം കറുപ്പാക്കി പ്രതിഷേധിക്കുക

November 6th, 2017

mamta banerji-epathram
കൊല്‍ക്കത്ത : നോട്ട് നിരോധന ത്തിന്റെ ഒന്നാം ഒന്നാം വാര്‍ഷിക ത്തില്‍ ട്വിറ്റര്‍ അടക്കം എല്ലാ  സോഷ്യൽ മീഡിയ കളി ലേയും പ്രൊഫൈൽ ചിത്രം കറുപ്പ് നിറ മാക്കി പ്രതി ഷേധി ക്കുവാനും കരി ദിനം ആചരിക്കു വാനും  പശ്ചിമ ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി യുടെ ആഹ്വാനം.

നോട്ട് നിരോധനം വൻ ദുരന്ത മായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ യെ തകർത്ത നോട്ട് നിരോധന അഴി മതി ക്ക് എതിരെ പ്രതി ഷേധ വുമായി അവര്‍ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ കറുപ്പു നിറ മാക്കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സിലിണ്ടറിന് 94 രൂപ കൂട്ടി

November 1st, 2017

lpg-gas-cylinder-epathram
ന്യൂഡൽഹി : രാജ്യത്ത് പാചക വാതക വില യില്‍ വീണ്ടും വന്‍ വര്‍ദ്ധന. ഗാർഹിക ആവശ്യ ത്തി നുള്ള 14 കിലോ സിലി ണ്ട റിന്റെ വില 94 രൂപ യാണു കൂട്ടി യത്. സബ്‌സിഡിയുള്ള ഗ്യാസ് സിലി ണ്ടറിന് 4 രൂപ 56 പൈസ വര്‍ദ്ധിച്ചു. 19 കിലോ തൂക്ക മുള്ള വാണിജ്യ സിലിണ്ട റിന് 146 രൂപ കൂട്ടി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു ഗാർഹിക സിലിണ്ടറി ന്നു 49 രൂപ യും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ട റി ന്നു 76 രൂപ യും വര്‍ദ്ധി പ്പിച്ചി രുന്നു.

അടുത്ത മാർച്ച് മാസത്തില്‍ പാചക വാതക ത്തിന്റെ സബ്‌സിഡി എടുത്തു കളയു ന്നതി ന്റെ മുന്നോടി യായി എല്ലാ മാസവും എൽ. പി. ജി. വില കൂട്ടും എന്നുള്ള കേന്ദ്ര സര്‍ ക്കാര്‍ തീരു മാന ത്തിന്റെ ഭാഗ മായാണ് ഈ വില വര്‍ദ്ധന.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വയംഭരണം ദേശ വിരുദ്ധത എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധര്‍ : ഒമർ അബ്ദുള്ള

October 30th, 2017

Omar_Abdullah_epathram
ശ്രീനഗര്‍ : ഇന്ത്യൻ ഭരണ ഘടനക്ക് കീഴിൽ സ്വയം ഭരണാ ധികാരം വേണം എന്ന് ആവശ്യ പ്പെടുന്നത് ദേശ വിരുദ്ധ ത യാണ് എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധരെന്ന് ജമ്മു കശ്മീർ മുൻ മുഖ്യ മന്ത്രിയും നാഷണൽ കോൺഫ്രൻസ് പ്രസിഡണ്ടു മായ ഒമർ അബ്ദുള്ള.

കശ്മീരിലെ ഭൂരിപക്ഷം ജന ങ്ങളും സ്വയം ഭരണം ആഗ്ര ഹിക്കുന്നു എന്നും അതിനോട് താന്‍ യോജി ക്കുന്നു എന്നും കഴിഞ്ഞ ദിവസം കോണ്‍ ഗ്രസ്സ് നേതാവ് പി. ചിദം ബരം അഭി പ്രായ പ്പെട്ടി രുന്നു.

കേന്ദ്ര മന്ത്രിമാര്‍ അടക്ക മുള്ളവർ ഇതിനെ എതിർത്ത് രംഗ ത്തു വരികയും അദ്ദേഹത്തെ രാജ്യ ദ്രോഹി യാക്കി മുദ്ര കുത്തുക യുമാ യിരുന്നു എന്നും ഒമർ അബ്ദുല്ല പറഞ്ഞു. കശ്മീരി ന്‍റെ സ്വയം ഭരണാധി കാര വിഷയ ത്തിൽ പാർട്ടി പ്രമേയം അവതരിപ്പിച്ച് സംസാരി ക്കുക യാ യി രുന്നു ഒമർ അബ്ദുള്ള.

‘പാകിസ്ഥാനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണം എന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണ ഘടനയില്‍ അധിഷ്ഠി തമായ സ്വയം ഭരണാധികാരമാണ് ഞങ്ങള്‍ കാംക്ഷി ക്കുന്നത്. അത് നില വില്‍ ഭരണ ഘടന യിലുണ്ട് താനും…’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ത്തിന്റെ അഖണ്ഡത യെ എതിര്‍ക്കുന്ന വിഭാഗീയ സ്വരങ്ങളെ ഞങ്ങള്‍ അപലപിക്കുമ്പോഴും ജമ്മു കശ്മീ രിന്‌ സ്വയം ഭരണാധി കാരം വിഭാവനം ചെയ്യുന്ന ഭരണ ഘടന യുടെ 370 – ആം വകുപ്പിന്റെ ആദ്യ കാല രൂപം പുന:സ്ഥാപിക്കണം എന്ന ആവശ്യ വു മായി ഞങ്ങള്‍ മുന്നോട്ട് പോവും എന്നാണ് പ്രമേയം പറ യുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക്
Next »Next Page » പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സിലിണ്ടറിന് 94 രൂപ കൂട്ടി »



  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine