
ശ്രീനഗര്‍ : ഇന്ത്യൻ ഭരണ ഘടനക്ക് കീഴിൽ സ്വയം ഭരണാ ധികാരം വേണം എന്ന് ആവശ്യ പ്പെടുന്നത് ദേശ വിരുദ്ധ ത യാണ് എങ്കില്‍ ഞങ്ങളും ദേശ വിരുദ്ധരെന്ന് ജമ്മു കശ്മീർ മുൻ മുഖ്യ മന്ത്രിയും നാഷണൽ കോൺഫ്രൻസ് പ്രസിഡണ്ടു മായ ഒമർ അബ്ദുള്ള.
കശ്മീരിലെ ഭൂരിപക്ഷം ജന ങ്ങളും സ്വയം ഭരണം ആഗ്ര ഹിക്കുന്നു എന്നും അതിനോട് താന്‍ യോജി ക്കുന്നു എന്നും കഴിഞ്ഞ ദിവസം കോണ്‍ ഗ്രസ്സ് നേതാവ് പി. ചിദം ബരം അഭി പ്രായ പ്പെട്ടി രുന്നു.
കേന്ദ്ര മന്ത്രിമാര്‍ അടക്ക മുള്ളവർ ഇതിനെ എതിർത്ത് രംഗ ത്തു വരികയും അദ്ദേഹത്തെ രാജ്യ ദ്രോഹി യാക്കി മുദ്ര കുത്തുക യുമാ യിരുന്നു എന്നും ഒമർ അബ്ദുല്ല പറഞ്ഞു. കശ്മീരി ന്‍റെ സ്വയം ഭരണാധി കാര വിഷയ ത്തിൽ പാർട്ടി പ്രമേയം അവതരിപ്പിച്ച് സംസാരി ക്കുക യാ യി രുന്നു ഒമർ അബ്ദുള്ള.
‘പാകിസ്ഥാനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണം എന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണ ഘടനയില്‍ അധിഷ്ഠി തമായ സ്വയം ഭരണാധികാരമാണ് ഞങ്ങള്‍ കാംക്ഷി ക്കുന്നത്. അത് നില വില്‍ ഭരണ ഘടന യിലുണ്ട് താനും…’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ത്തിന്റെ അഖണ്ഡത യെ എതിര്‍ക്കുന്ന വിഭാഗീയ സ്വരങ്ങളെ ഞങ്ങള്‍ അപലപിക്കുമ്പോഴും ജമ്മു കശ്മീ രിന് സ്വയം ഭരണാധി കാരം വിഭാവനം ചെയ്യുന്ന ഭരണ ഘടന യുടെ 370 – ആം വകുപ്പിന്റെ ആദ്യ കാല രൂപം പുന:സ്ഥാപിക്കണം എന്ന ആവശ്യ വു മായി ഞങ്ങള്‍ മുന്നോട്ട് പോവും എന്നാണ് പ്രമേയം പറ യുന്നത്.
































