ശശികലക്ക് പരോള്‍ നിഷേധിച്ചു

October 4th, 2017

sasikala-aiadmk-selected-aiadmk-parliamentary-party-leader-ePathram
ചെന്നൈ : എ. ഐ. എ. ഡി. എം. കെ. മുന്‍ ജനറല്‍ സെക്ര ട്ടറി വി. കെ. ശശികല യുടെ ജാമ്യാപേക്ഷ ജയില്‍ അധി കൃതര്‍ തള്ളി. രോഗിയായ ഭർത്താവിനെ സന്ദർശിക്കു വാൻ നൽകിയ അപേക്ഷ യാണ് ജയില്‍ അധികൃതർ തള്ളിയത്.

ബെംഗളൂരു വിലെ പരപ്പന അഗ്രഹാര ജയി ലില്‍ തട വില്‍ കഴി യുന്ന ശശികല യുടെ പരോള്‍ അപേക്ഷ യില്‍ ആവശ്യ മായ രേഖ കൾ സമര്‍ പ്പിച്ചിട്ടില്ല എന്ന് സൂചി പ്പിച്ചു കൊണ്ടാണ് ജയില്‍ സൂപ്രണ്ട് സോമശേഖരന്‍ പരോള്‍ അപേക്ഷ തള്ളിയത്.

വീണ്ടും അപേക്ഷ നൽ കുവാനും അപേക്ഷ യുടെ കൂടെ കൂടുതൽ വിശദ മായ സത്യ വാങ്മൂലം സമർ പ്പിക്കു വാ നും ജയില്‍ സൂപ്രണ്ട് സോമ ശേഖരന്‍ ശശി കല യോട് നിര്‍ദ്ദേ ശിച്ചിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദന ക്കേസില്‍ നാലു വർഷത്തെ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി യിലാണ് ഇവർ  ജയിലില്‍ ആയത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന

October 1st, 2017

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗാർഹിക ആവശ്യ ത്തിനുള്ള പാചക വാതക സിലിണ്ടർ ഒന്നിന് 49 രൂപ വർദ്ധിപ്പിച്ചു. വീടു കളിൽ ഉപയോഗി ക്കുന്ന 14.5 കിലോ ഗ്യാസ് സിലിണ്ട റിന് ഇന്നു മുതൽ 646 രൂപ 50 പൈസ യാണ് പുതുക്കിയ വില. 597. 50 രൂപ യിൽ നിന്നാണ് വില ഉയർന്നത്.

ഗാർഹികേതര സിലിണ്ട റിന്‍റെ വിലയിലും വൻ വർദ്ധ നവ് ഉണ്ടായി. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ട റിന് 76 രൂപ കൂടി. 1160 രൂപ 50 പൈസ യാണ് പുതിയ വില.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോട്ടുകള്‍ മാറ്റി എടുക്കുവാന്‍ പ്രവാസി കള്‍ക്ക് ഇനി അവസരമില്ല : സുഷമാ സ്വരാജ്

September 28th, 2017

banned-rupee-note-ePathram
ന്യൂയോര്‍ക്ക് : കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500,1000 രൂപ യുടെ നോട്ടു കൾ മാറ്റി എടുക്കു വാന്‍ പ്രവാസി ഇന്ത്യ ക്കാര്‍ക്കും ഇന്ത്യന്‍ വംശ ജര്‍ക്കും ഇനി അവസരം നല്‍കില്ല എന്ന് വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

അസാധു നോട്ടുകള്‍ മാറ്റി എടുക്കുവാനായി പ്രവാസി ഇന്ത്യ ക്കാര്‍ക്ക് സര്‍ക്കാര്‍ അവസരം നല്‍കി യിരുന്നു. എന്നാല്‍ വിദേശ പൗരത്വ മുള്ള ഇന്ത്യന്‍ വംശ ജര്‍ക്ക് ഇതിനുള്ള അവ സരം നല്‍കി യിരുന്നില്ല.

അസാധു നോട്ടുകള്‍ മാറ്റി വാങ്ങാനോ അക്കൗ ണ്ടു കളില്‍ നിക്ഷേപി ക്കുവാനോ ഇനി ആര്‍ക്കും അവസരം നല്‍കുകയില്ലാ എന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

ന്യൂയോര്‍ക്കില്‍ നടന്ന ഗ്ലോബല്‍ ഓര്‍ഗനൈ സേഷന്‍ ഫോര്‍ ഇന്ത്യന്‍ ഒറിജിന്‍ (ജി. ഒ. പി. ഐ. ഒ.) പ്രതിനിധി കളു മായി നടത്തിയ കൂടി ക്കാഴ്ച യിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ

September 27th, 2017

Yashwant-Sinha-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ പ്രാബല്യത്തില്‍ കൊണ്ടു വന്ന നോട്ട്​ നിരോധനവും ചരക്കു സേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ യെ താറുമാറാക്കി എന്ന് ബി. ജെ. പി. നേതാവ് യശ്വന്ത് സിന്‍ഹ.

ഇന്ത്യൻ സമ്പദ്​ വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്​. ധന കാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി താറുമാറാക്കി യ സമ്പദ് ​വ്യവസ്ഥ യെ കുറിച്ച്​ താൻ ഇപ്പോഴെങ്കിലും പറഞ്ഞില്ലാ എങ്കിൽ അത്​ രാജ്യത്തോടുള്ള കടമ നിറ വേറ്റു ന്നതിൽ പരാജയം ആയിരിക്കും. ബി. ജെ. പി. യിലെ ഭൂരി പക്ഷം വ്യക്തി കളുടെയും അഭിപ്രായ മാണ്​ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച്​​ താൻ പറയുന്നത്. പാർട്ടി യെ ഭയന്ന് പലരും തുറന്നു പറയുന്നില്ല എന്നും ഒരു ദേശീയ മാധ്യമ ത്തില്‍ എഴുതിയ ലേഖന ത്തില്‍ അദ്ദേഹം വ്യക്ത മാക്കി.

ലഘൂകരി ക്കുവാന്‍ കഴിയാത്ത ദുരന്ത മായി രുന്നു നോട്ട്​ നിരോ ധനം. ജി. എസ്. ടി. ആവട്ടെ തെറ്റായി വിഭാവനം ചെയ്ത് മോശ മായി നടപ്പാക്കി. ഇതിലൂടെ നിരവധി ചെറു കിട സംരംഭ ങ്ങള്‍ തക ര്‍ന്നു. ദശ ലക്ഷ ങ്ങൾക്ക്​ തൊഴിൽ നഷ്​ടപ്പെട്ടു.

ആഗോള വിപണി യില്‍ എണ്ണ വില താഴ്ന്നിട്ടും ധന സമാ ഹരണ ത്തിലൂടെ സാമ്പത്തിക ഘടന യെ പുനരു ജ്ജീവി പ്പിക്കുന്ന തില്‍ അരുൺ ജെയ്റ്റ്​ലി പരാജയ പ്പെട്ടു എന്നും യശ്വന്ത് സിന്‍ഹ കുറ്റ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ

September 7th, 2017

delhi-highcourt-bomb-blast-epathram
മുംബൈ : 1993 ല്‍ മുംബൈയിലെ 12 പ്രധാന കേന്ദ്ര ങ്ങളി ലായി രണ്ട് മണിക്കൂറി നിട യില്‍ നടന്ന സ്ഫോടന പര മ്പര ക്കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് റാഷിദ് ഖാന്‍ എന്നി വര്‍ക്ക് പ്രത്യേക ടാഡ കോടതി വധ ശിക്ഷ വിധിച്ചു.

അധോ ലോക കുറ്റ വാളി അബു സലീം, കരീമുല്ലാ ഖാന്‍ എന്നി വര്‍ക്കു ജീവ പര്യന്തം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും ടാഡ കോടതി വിധിച്ചു. മറ്റൊരു പ്രതി റിയാസ് അഹമ്മദ് സിദ്ദീഖിക്ക് 10 വർഷം തടവും വിധിച്ചു

ആസൂത്രിത മായ സ്ഫോടന പരമ്പര യില്‍ 257 പേര്‍ മരി ക്കു കയും 713 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും  27 കോടി രൂപ യുടെ നാശ നഷ്ടം സംഭവി ക്കുകയും ചെയ്തു എന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിര്‍മ്മലാ സീതാ രാമന്‍ പ്രതി രോധ വകുപ്പു മന്ത്രി യായി അധികാരമേറ്റു
Next »Next Page » അല്‍ഫോണ്‍സ് കണ്ണന്താനം നാളെ കേരളത്തില്‍ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine