ന്യൂഡൽഹി : ഇന്ത്യൻ സംസ്കാര ത്തിനേറ്റ കളങ്ക മാണ് താജ്മഹല്‍ എന്ന് ബി. ജെ. പി. നേതാവും ഉത്തര്‍ പ്രദേശി ലെ സര്‍ദ്ധന യില്‍ നിന്നുള്ള എം. എൽ. എ. യുമായ സംഗീത് സോം.
താജ് മഹലിനെ ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാര പത്രിക യില്‍ നിന്നും യു. പി. സര്‍ക്കാര്‍ നീക്കം ചെയ്തി രുന്നു. ഇതിനെ ന്യായീകരിച്ചു കൊണ്ടാണ് സംഗീത് സോം വിവാദ പരാര്‍ശ വുമായി രംഗത്തു വന്നി രിക്കു ന്നത്.
ഉത്തര്‍ പ്രദേശിന്റെ ടൂറിസം ബുക്ക് ലെറ്റില്‍ നിന്നും താജ് മഹലിനെ നീക്കം ചെയ്തത് കുറെ ആളു കളെ വിഷ മിപ്പി ച്ചിട്ടുണ്ട്. എന്നാല്‍ താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യ മാണ് അവ കാശ പ്പെടാനുള്ളത്. അതു നിർമ്മി ച്ച ഷാജഹാൻ ഹിന്ദു ക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്ര ഹിച്ചയാളും പിതാവിനെ കാരാഗൃഹ ത്തില്‍ അടച്ച യാ ളുമാണ്. ഇത്തര ക്കാർ നമ്മുടെ ഇന്ത്യന്‍ സംസ്‌കാര ത്തിന്റെ ഭാഗം ആണെങ്കില്‍ അത് സങ്കട മാണ്. ഈ ചരിത്രം ഞങ്ങള്‍ തിരുത്തും എന്നും സോം പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം