അറസ്റ്റിലായത് ക്രിക്കറ്റ് കോഴയുടെ ശ്രീ?

May 16th, 2013

ന്യൂഡെല്‍ഹി:ഐ.പി.എല്‍ ക്രിക്കറ്റ് കളിയില്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരെ ദില്ലി പോലീസ് അറസ്റ്റു ചെയ്തു. ശ്രീശാന്തിനെ കൂടാ‍തെ അങ്കിത് ചവാന്‍, അജിത് ചാണ്ഡില എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ് ഇവര്‍. ശ്രീശാന്തിനെ ഒരു സുഹൃത്തിന്റെ വീട്ടില്‍നിന്നും മറ്റു രണ്ടു പേരെ ടീം അംഗങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മെയ് 9നു നടന്ന കളിയിലാണ് ശ്രീശാന്ത് ഒത്തു കളിച്ചത്. കരാര്‍ പ്രകാരം രണ്ടാമത്തെ ഓവറില്‍ 14 റണ്‍സ് വഴങ്ങി.
ഈ ഒത്തു കളിയുടെ ഭാഗമായി ശ്രീശാന്ത് 40 ലക്ഷം കൈപറ്റിയെന്നാണ് പോലീസ് പറയുന്നത്. അങ്കിത് ചവാന്‍ 60 ലക്ഷം രൂപയും കൈപറ്റി. നേരത്തെ
നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കാതിരുന്നതിന്റെ പേരില്‍ അജിത് ചാണ്ഡില മുന്‍‌കൂട്ടി കൈപറ്റിയ 20 ലക്ഷം രൂപ തിരികെ നല്‍കേണ്ടി വന്നു. നേരത്തെ
പറഞ്ഞുറപ്പിച്ചത് പ്രകാരം താന്‍ കളിക്കുവാന്‍ പോകുകയാണെന്നതിനു വാതുവെപ്പുകാര്‍ക്ക് താരങ്ങള്‍ ചില സൂചനകള്‍ നല്‍കും. ഇതിനായി ടവ്വാല്‍, വാച്ച്,
കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലെ ലോക്കറ്റ് തുടങ്ങിയവയെ ഇവര്‍ ഉപയോഗിക്കുന്നു. തെളിവുകള്‍ സഹിതമാണ് ദില്ലി പോലീസ് പുറത്ത് വിട്ടത്. മറ്റു
കളിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

ഒത്തുകളിയുടെ സൂത്രധാരന്‍ ശ്രീശാന്ത് ആണെന്നും സ്ഥിതീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. കളിക്കാരെ കൂടാതെ ഏഴ് വാതുവെപ്പുകാരെയും പിടികൂടിയിട്ടുണ്ട്.
പിടിയിലായ മലയാളി ജിജു നാരായണന്‍ ശ്രീശാന്തിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. ഇവരില്‍ നിന്നും നിരവധി സിംകാര്‍ഡുകളും പണവും
പിടിച്ചെടുത്തിട്ടുണ്ട്. ഐ.പി.എല്ലിന്റെ മറവില്‍ കോടികളുടെ വാതുവെപ്പ് നടക്കുന്നതായി ആരൊപണം ഉയര്‍ന്നിട്ടുണ്ട്.

വിവാദങ്ങള്‍ വിട്ടുമാറാത്ത താരമാണ് ശ്രീശാന്ത്. കളിക്കളത്തിനകത്തും പുറത്തും മര്യാദപാലിക്കാതെ പെരുമാറിയതിന്റെ പേരില്‍ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് ഈ മലയാളി താരം.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വി.എസിന്റെ ചിറകരിഞ്ഞു; എ.സുരേഷ് അടക്കം മൂന്ന് സഹായികള്‍ പുറത്തേക്ക്

May 12th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്ഥരായ മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാനുള്ള സംസ്ഥാന കമ്മറ്റി തീരുമാനം കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോയും അംഗീകരിച്ചു. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്, പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍ എന്നിവര്‍ക്കെതിരെ ആണ് നടപടി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണമാണ് സി.പി.എം അംഗങ്ങളായ ഇവരെ പുറത്താക്കുവാന്‍ ഇടയാക്കിയത്. എന്നാല്‍ വി.എസ്.അച്ച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടിയൊന്നും ഇല്ല എന്നാണ് സൂചന. വി.എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം എന്ന് സംസ്ഥാന കമ്മറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കമ്മറ്റിയില്‍ പി.കെ.ശ്രീമതി, കെ.കെ.ശൈലജ തുടങ്ങിയവര്‍ വി.എസിനെതിരെ നടപടിയെടുക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പി.കെ.ഗുരുദാസന്‍ നിഷ്പക്ഷമായ നിലപാട് എടുത്തു.

തന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്റെ ചിറകരിയുവാനാണ് ശ്രമമെന്ന് വി.എസ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനു നല്‍കിയ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മൂന്നുപേരെയും പുറത്താക്കുന്നതിലൂടെ വി.എസിനെ വരുതിയില്‍ നിര്‍ത്തുവാന്‍ ആകും എന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.ഐസ്ക്രീം കേസുള്‍പ്പെടെ പല കേസുകളുടേയും നടത്തിപ്പിലും ജനകീയവിഷയങ്ങള്‍ വി.എസിന്റെ ശ്രദ്ധയില്‍ പെടുത്തി പോരാട്ടങ്ങള്‍ നടത്തുന്നതിലും ഈ മൂവര്‍ സംഘം ശക്തമായ പിന്തുണയാണ് വി.എസിനു നല്‍കി വന്നിരുന്നത്. പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധപുലര്‍ത്തി വരുന്ന ആളാണ്.അവസാനം വരെ തന്റെ പേഴ്സണല്‍ സ്റ്റാഫിനെ സംരക്ഷിക്കുവാന്‍ വി.എസ് ശക്തമായി പോരാടിയെങ്കിലും ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചക്കും സംസ്ഥാന നേതൃത്വം തയ്യാറായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വി.എസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പി.ബിയില്‍ സംസ്ഥാനഘടകം

May 10th, 2013

ന്യൂഡെല്‍ഹി: വി.എസ്. അച്ച്യുതാനന്ദന്‍ നിരന്തരം അച്ചടക്ക ലംഘനം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ഔദ്യോഗിക പക്ഷം പോളിറ്റ് ബ്യൂറോയില്‍ ആവശ്യപ്പെട്ടതായി സൂചന. വി.എസ്. നിരന്തരം അച്ചടക്ക ലംഘനം നടത്തുകയാണെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സമിതിയുടെ പ്രമേയം പി.ബിയില്‍ അവതരിപ്പിച്ചു. വി.എസിനെ പ്രതിപക്ഷ നേതൃത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. പി.ബിയില്‍ ചര്‍ച്ച തുടരും.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹിന്ദുമത വികാരം വ്രണപ്പെടുത്തി:മഹേന്ദ്ര സിങ്ങ് ധോണിയ്ക്കെതിരെ കേസ്

May 7th, 2013

ബാംഗ്ലൂര്‍: ഹിന്ദു മതവികാരം വ്രണപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിക്കെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു. ഒരു ബിസിനസ്സ് പ്രസിദ്ധീകരണത്തില്‍ മഹാവിഷ്ണുവിന്റെ വേഷവിധാനത്തില്‍ നിരവധി കൈകളുള്ള രൂപത്തില്‍ കൈകളില്‍ ഷൂസ്, മൊബൈല്‍ ഫോണ്‍, ശീതളപാനീയം ഷര്‍ട്ട് തുടങ്ങിയവ പിടിച്ച് നില്‍ക്കുന്ന ധോണിയുടെ ചിത്രം വന്നതാണ് വിവാദമായത്. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്‍മത് പരാതി നല്‍കുകയായിരുന്നു. ബാംഗ്ലൂരിലെ കോടതിയില്‍ മെയ് 12 നു കേസ് പരിഗണിക്കും.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങി സരബ്ജിത് സിങ്ങ് യാത്രയായി

May 3rd, 2013

ഭികിവിണ്ടി: പാക്കിസ്ഥാന്‍ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിനു അന്തിമോപചാരം അര്‍പ്പിക്കുവാന്‍ പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. അദ്ദേഹത്തോടുള്ള ആദര സൂചകമായി മൂന്ന് ദിവസത്തേക്ക് പഞ്ചാബ് സര്‍ക്കാര്‍ ദു:ഖാചരണം പ്രഖ്യാപിച്ചു. സരബിന്റെ കുടുമ്പത്തിനു ഒരുകോടിയുടെ സഹായധനം പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയീല്‍ ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സരബ്ജിത്തിന്റെ മൃതദേഹം വിട്ടു നല്‍കിയതെന്ന് ഇന്ത്യയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അമൃത് സറില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍‌നോട്ടത്തിലായിരുന്നു മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റതിന്റെ പാടുകള്‍ ഉണ്ട്.സരബ്ജിത്തിന്റെ കൊലപാതകത്തെ പാക്കിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സരബ്‌ജിത്തിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിച്ചു;സംസ്കാരം നാളെ
Next »Next Page » മുന്‍ കേന്ദ്ര മന്ത്രി അന്‍പുമണി രാംദോസ് അറസ്റ്റിൽ »



  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ
  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine