ഗുജറാത്ത് ബി. ജെ. പിയില്‍ പൊട്ടിത്തെറി സഞ്ജയ് ജോഷി രാജിവെച്ചു

June 9th, 2012

sanjay_modi-epathram

അഹമ്മദാബാദ്:  ‍ ഗ്രൂപ്പ് പോര് മുറുകിയ ഗുജറാത്തിലെ ബി.ജെ.പി. യില്‍ നിന്നും മുഖ്യന്ത്രി നരേന്ദ്രമോഡിയുടെ ബദ്ധശത്രു സഞ്ജയ് ജോഷി രാജി വെച്ചു. മോഡിയുടെ സമ്മര്‍ദത്തിനു വഴങ്ങി, കഴിഞ്ഞ മാസം ബി. ജെ. പി. ദേശീയ എക്സിക്യുട്ടിവില്‍നിന്ന് ജോഷിയെ നീക്കം ചെയ്തിരുന്നു. ബി.  ജെ. പി. കേന്ദ്ര കമ്മറ്റിയില്‍  മോഡിയുടെ മേല്കയ്യാണ്  രാജിയ്ക്കു കാരണമെന്ന് ബി. ജെ. പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കു നല്‍കിയ കത്തില്‍ ജോഷി തുറന്നടിച്ചു . ജോഷിയുടെ രാജി ഗഡ്കരി അംഗീകരിച്ചതായി ബി. ജെ. പി. ഇതിനു പിന്നാലെ പാര്‍ട്ടിയിലെ ഗ്രൂപ്പു പോരു രൂക്ഷമാക്കി മോഡിക്കെതിരേ അഹമ്മദാബാദിലും ഡല്‍ഹിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ – ബാബാ രാംദേവ് ടീമില്‍ ഭിന്നത, അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

June 4th, 2012

ramdev-arvind khejriwal-epathram
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില്‍ ഭിന്നത മറനീക്കി പുറത്ത് വന്നു‍. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്രിവാള്‍ സമരവേദി വിട്ടു.

ഇന്നലെ ജന്തര്‍ മന്തറില്‍ ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും   അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്‍ട്ട്. കെജ്രിവാള്‍ പ്രമേഹരോഗിയായതിനാലാണു പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കെജ്രിവാളും സമ്മതമറിയിച്ചു.  വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും  പ്രസംഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഓട്ടോഗ്രാഫ് നൽകാഞ്ഞതാണ് ഷാറൂഖിന് വിനയായത്

May 19th, 2012

shahrukh-epathram

മുംബൈ : മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അധികൃതരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓട്ടോഗ്രാഫ് നൽകാൻ തയ്യാറാകാഞ്ഞതും അവരോടൊപ്പം ഫോട്ടോ എടുക്കാഞ്ഞതുമാണ് ഷാറൂഖ് ഖാന് എതിരെ അസോസിയേഷൻ അധികൃതർ തിരിയാൻ കാരണമായത് എന്ന് മുംബൈയിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അസോസിയേഷൻ അധികൃതരുടെ ആവശ്യത്തിന് വില കൽപ്പിക്കാതെ കളിക്കാരോടൊപ്പം വിജയാഹ്ളാദം പങ്കിടാൻ കളിക്കളത്തിലേക്ക് നീങ്ങിയ ഷാറൂഖ് ഖാനെ അധികൃതർ വിലക്കി. ഷാറൂഖ് ഖാന് ചുറ്റും മകൾ സുഹാനയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. കളിക്കളത്തിൽ നിന്നു ഇവരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കശപിശ നടന്നത്. കുപിതനായ ഷാറൂഖ് നിയന്ത്രണാതീതനാകുകയും പ്രശ്നങ്ങൾ വഷളാകുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക്

May 18th, 2012

shahrukh-khan-scuffle-epathram

മുംബൈ : മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സിനിമാ നടൻ ഷാറൂഖ് ഖാനെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കുന്നതിൽ നിന്നും 5 വർഷത്തേയ്ക്ക് വിലക്കി. കളിക്കളത്തിൽ പ്രക്ഷുബ്ധമായ രംഗങ്ങൾ സൃഷ്ടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറുകയും ചെയ്തതിനാണ് ഐ. പി. എൽ. ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ കൂടിയായ ഷാറൂഖ് ഖാനെതിരെ എം. സി. എ. ഈ കടുത്ത നടപടി സ്വീകരിച്ചത്. ആദ്യം ആജീവനാന്ത വിലക്ക് എർപ്പെടുത്താനായിരുന്നു തീരുമാനം. പിന്നീട് ഷാറൂഖ് ഖാൻ മാപ്പ് പറഞ്ഞാൽ പിൻവലിക്കാം എന്നായി. എന്നാൽ മാപ്പ് പറയേണ്ടത് അസോസിയേഷനാണ് എന്നായിരുന്നു ഷാറൂഖ് ഖാന്റെ നിലപാട്. ഷാറൂഖ് ഖാന്റെ വിലക്ക് പുനരാലോചിക്കണം എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗിന്റെ ‘ആണവപ്രേമം’ വീണ്ടും

May 17th, 2012

manmohan-singh-epathram

ന്യൂഡല്‍ഹി: ലോകത്തെ വികസിതരാജ്യങ്ങളെല്ലാം ആണവനിലയങ്ങള്‍ ഉപേക്ഷിക്കുമ്പോഴും ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി വേണ്ടെന്നു വയ്‌ക്കുന്നത്‌ ഇന്ത്യക്കു ദോഷകരമാണ് എന്നും, ഇന്ത്യക്ക്‌ ആണവോര്‍ജം അനിവാര്യമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണു മന്‍മോഹന്‍സിംഗ്‌ തന്റെ ‘ആണവപ്രേമം’ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചത്‌. എന്നാല്‍ ജപ്പാനും ജര്‍മ്മനിയും ആണവോര്‍ജ്ജം വേണ്ടെന്നു വെച്ചില്ലേ എന്നാ ചോദ്യത്തിനു മുന്നില്‍ മന്‍മോഹന്‍ സിംഗ് ഒന്ന് പരുങ്ങിയെങ്കിലും 19 ആണവനിലയങ്ങളില്‍ ഒന്നിലും പ്രശ്‌നമുണ്ടായിട്ടില്ല എന്നും . ജര്‍മനി ആണവനിലയങ്ങളുടെ കാര്യത്തില്‍ ‍  ഫ്രാന്‍സിനെയാണ്‌  ആശ്രയിക്കുന്നതെന്നായിരുന്നു മന്‍മോഹന്‍സിംഗിന്റെ ന്യായീകരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹസാരെയുടെ വാഹനത്തിനുനേരെ കല്ലേറ്
Next »Next Page » ഷാറൂഖ് ഖാന് 5 വർഷത്തെ വിലക്ക് »



  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine