- ലിജി അരുണ്‍
ന്യൂഡല്‍ഹി: വിവാദമായ ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി. ഇ. എം. എല്‍) മേധാവി വി. ആര്. എസ്. നടരാജനു സസ്പെന്ഷന്. ട്രക്ക് ഇടപാടില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ്ങിനെതിരേ നടരാജന് അപകീര്‍ത്തിക്കേസിനു നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു സസ്പെന്ഷന്. ട്രക്ക് ഇടപാടില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകാന്‍ നടരാജനെ മാറ്റി നിര്‍ത്തണമെന്നു സി.ബി. ഐ. ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണു നടപടിയെന്നു പ്രതിരോധ മന്ത്രാലയം വക്താവ് സുധാംശു കൗര്‍. സി. എം. ഡി പി. ദ്വാരകനാഥിനു ബി. ഇ. എം.എല്ലിന്റെ ചുമതല നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു .
- ന്യൂസ് ഡെസ്ക്
വായിക്കുക: അഴിമതി, ഇന്ത്യ, കുറ്റകൃത്യം, വിവാദം
അഹമ്മദാബാദ്: ഗ്രൂപ്പ് പോര് മുറുകിയ ഗുജറാത്തിലെ ബി.ജെ.പി. യില്‍ നിന്നും മുഖ്യന്ത്രി നരേന്ദ്രമോഡിയുടെ ബദ്ധശത്രു സഞ്ജയ് ജോഷി രാജി വെച്ചു. മോഡിയുടെ സമ്മര്‍ദത്തിനു വഴങ്ങി, കഴിഞ്ഞ മാസം ബി. ജെ. പി. ദേശീയ എക്സിക്യുട്ടിവില്നിന്ന് ജോഷിയെ നീക്കം ചെയ്തിരുന്നു. ബി. ജെ. പി. കേന്ദ്ര കമ്മറ്റിയില്‍ മോഡിയുടെ മേല്കയ്യാണ് രാജിയ്ക്കു കാരണമെന്ന് ബി. ജെ. പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കു നല്കിയ കത്തില്‍ ജോഷി തുറന്നടിച്ചു . ജോഷിയുടെ രാജി ഗഡ്കരി അംഗീകരിച്ചതായി ബി. ജെ. പി. ഇതിനു പിന്നാലെ പാര്‍ട്ടിയിലെ ഗ്രൂപ്പു പോരു രൂക്ഷമാക്കി മോഡിക്കെതിരേ അഹമ്മദാബാദിലും ഡല്‍ഹിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു
- ന്യൂസ് ഡെസ്ക്
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, വിവാദം
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ സംയുക്ത സമരത്തിനിറങ്ങിയ ആദ്യ ദിവസം തന്നെ അണ്ണാ ഹസാരെ- ബാബാ രാംദേവ് സംഘത്തില്‍ ഭിന്നത മറനീക്കി പുറത്ത് വന്നു. രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ നിന്നു തന്നെ തടഞ്ഞ രാംദേവിനോടു പ്രതിഷേധിച്ച് ഹസാരെ സംഘത്തിലെ പ്രമുഖന് അരവിന്ദ് കെജ്രിവാള് സമരവേദി വിട്ടു.
ഇന്നലെ ജന്തര്‍ മന്തറില്‍ ഏകദിന നിരാഹാര സമരത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഈ നടപടി സമരത്തിന്റെ നിറം കെടുത്തി എങ്കിലും ബാബാ രാംദേവും അരവിന്ദ് കെജ്രിവാളും പരസ്പരം സംസാരിച്ചു പ്രശനം പരിഹരിച്ചു എന്നാണു റിപ്പോര്‍ട്ട്. കെജ്രിവാള് പ്രമേഹരോഗിയായതിനാലാണു പാതിവഴിയില്‍ ഇറങ്ങിപ്പോയതെന്നു രാംദേവ്. ശാരീരികാസ്വാസ്ഥ്യം മൂലമാണു സമരവേദി വിട്ടതെന്നു ട്വിറ്ററിലെഴുതി തര്‍ക്കത്തിനു പരിഹാരമുണ്ടാക്കാന്‍ കെജ്രിവാളും സമ്മതമറിയിച്ചു. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹസാരെയുടെയും പ്രസംഗം.
- ലിജി അരുണ്‍
മുംബൈ : മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അധികൃതരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓട്ടോഗ്രാഫ് നൽകാൻ തയ്യാറാകാഞ്ഞതും അവരോടൊപ്പം ഫോട്ടോ എടുക്കാഞ്ഞതുമാണ് ഷാറൂഖ് ഖാന് എതിരെ അസോസിയേഷൻ അധികൃതർ തിരിയാൻ കാരണമായത് എന്ന് മുംബൈയിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അസോസിയേഷൻ അധികൃതരുടെ ആവശ്യത്തിന് വില കൽപ്പിക്കാതെ കളിക്കാരോടൊപ്പം വിജയാഹ്ളാദം പങ്കിടാൻ കളിക്കളത്തിലേക്ക് നീങ്ങിയ ഷാറൂഖ് ഖാനെ അധികൃതർ വിലക്കി. ഷാറൂഖ് ഖാന് ചുറ്റും മകൾ സുഹാനയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു. കളിക്കളത്തിൽ നിന്നു ഇവരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കശപിശ നടന്നത്. കുപിതനായ ഷാറൂഖ് നിയന്ത്രണാതീതനാകുകയും പ്രശ്നങ്ങൾ വഷളാകുകയും ചെയ്തു.
- ജെ.എസ്.