ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു

October 9th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കോപത്തിന് പാത്രമായി ജയിലില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ ഉള്ള വാദം കോടതി തിങ്കളാഴ്ച കേള്‍ക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തില്‍ ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന്റെ കൂടെ നിലകൊള്ളും എന്ന് തങ്ങളെ മൂന്നു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു അറിയിച്ചതായി ഭട്ടിന്റെ പത്നി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ അറസ്റ്റില്‍

October 5th, 2011

rave-party-busted-epathram

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഗസ്റ്റ്‌ ഹൌസില്‍ നടന്ന റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത 54 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ 14 യുവതികളും ഉള്‍പ്പെടുന്നു. പാര്‍ട്ടി നടന്ന സ്ഥലത്തു നിന്നും അമ്പതിനായിരത്തോളം രൂപയും ധാരാളം മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാച അര്‍ദ്ധ രാത്രിയോടെ ആണ് പോലീസ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ യുവതികളില്‍ അധികവും ദില്ലി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളവരാണ്. അനുമതിയില്ലാതെ മദ്യം സൂക്ഷിച്ചതിനും വിതരണം ചെയ്തതിനും അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസ് എടുത്തു. അറസ്റ്റു ചെയ്തവരെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

rave-party-busted-epathram

വന്‍ നഗരങ്ങളില്‍ നടക്കുന്ന റേവ്‌ പാര്‍ട്ടികള്‍ ഏറെ കുപ്രസിദ്ധമാണ്. മദ്യം, മയക്കു മരുന്ന് എന്നിവ യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികള്‍ പലപ്പോഴും ലൈംഗിക അരാജത്വത്തിന്റെയും വേദിയാകാറുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രാമവാസികളെ തല്ലി ഒതുക്കണമെന്ന് ആഭ്യന്തര മന്ത്രി

September 29th, 2011

shanti-dhariwal-epathram

ജെയ്പൂര്‍ : പോലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ഗ്രാമ വാസികളെ വെറുതെ വിടരുത് എന്ന് നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വിവാദമായി. പോലീസുകാരുടെ സംഘടനയുടെ സമ്മേളനത്തിലാണ് മന്ത്രി ഏറെ കയ്യടി നേടിയ ഈ പ്രസ്താവന ഇറക്കിയത്.

പോലീസുകാരെ ഗ്രാമവാസികള്‍ തല്ലിയാല്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ട്രക്കുകള്‍ നിറയെ പോലീസുകാരുമായി ചെന്ന് ഗ്രാമം വളയണം എന്ന് മന്ത്രി പറയുന്നു. എന്നിട്ട് ഗ്രാമവാസികളെ അടിച്ച് ഒതുക്കുക. ഇതിനിടയില്‍ ചിലപ്പോള്‍ നിരപരാധികള്‍ക്കും തല്ല് കിട്ടിയെന്നിരിക്കും. അതൊന്നും നിങ്ങള്‍ കാര്യമാക്കണ്ട. തല്ലി ചതയ്ക്കുക. അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത് എന്നാണ് മന്ത്രി പോലീസുകാരുടെ നീണ്ട കരഘോഷത്തിന്റെ അകമ്പടിയോടെ പ്രസംഗിച്ചത്‌.

ഭരത്പൂര്‍ കലാപത്തെ തുടര്‍ന്ന് പോലീസ്‌ മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വെടിവെയ്പ്പ് വന്‍ വിവാദത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസുകാര്‍ക്ക്‌ എന്തും ചെയ്യുവാനുള്ള പോലീസ്‌ മന്ത്രിയുടെ ആഹ്വാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

September 24th, 2011

facebook-thumb-down-epathram

പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത്‌ വകുപ്പ്‌ തല അന്വേഷണവും സസ്പെന്‍ഷനുമാണ്.

ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത്‌ എങ്കില്‍ തനിക്ക്‌ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജഗജിത് സിംഗ് അത്യാസന്ന നിലയില്‍
Next »Next Page » ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു »



  • ഗവർണ്ണർ തടഞ്ഞു വെച്ച പത്ത് ബില്ലുകളും സുപ്രീം കോടതി പാസ്സാക്കി
  • യു. പി. യിൽ നിയമ വാഴ്ച പൂർണ്ണമായും തകർന്നു : സുപ്രീം കോടതി
  • കുക്കിംഗ് ഗ്യാസ് സിലിണ്ടറിന് വീണ്ടും വില വര്‍ദ്ധിപ്പിച്ചു
  • രാഷ്ട്രപതി ഒപ്പു വെച്ചു : വഖഫ് നിയമ ഭേദഗതി ബില്‍ നിയമം പാസ്സായി
  • ഊട്ടി, കൊടൈക്കനാൽ സന്ദർശകർക്ക് ഇ-പാസ് നിര്‍ബ്ബന്ധം
  • ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻ്റെ ഭാഗം : ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം : കേന്ദ്ര സർക്കാരിന് കർശ്ശന നിർദ്ദേശവുമായി സുപ്രീം കോടതി
  • ഗ്യാനേഷ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു
  • ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ സത്യ പ്രതിജ്ഞ ചെയ്തു
  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine