ഗ്രാമവാസികളെ തല്ലി ഒതുക്കണമെന്ന് ആഭ്യന്തര മന്ത്രി

September 29th, 2011

shanti-dhariwal-epathram

ജെയ്പൂര്‍ : പോലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്ത ഗ്രാമ വാസികളെ വെറുതെ വിടരുത് എന്ന് നിര്‍ദ്ദേശം നല്‍കിയ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസംഗം വിവാദമായി. പോലീസുകാരുടെ സംഘടനയുടെ സമ്മേളനത്തിലാണ് മന്ത്രി ഏറെ കയ്യടി നേടിയ ഈ പ്രസ്താവന ഇറക്കിയത്.

പോലീസുകാരെ ഗ്രാമവാസികള്‍ തല്ലിയാല്‍ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ട്രക്കുകള്‍ നിറയെ പോലീസുകാരുമായി ചെന്ന് ഗ്രാമം വളയണം എന്ന് മന്ത്രി പറയുന്നു. എന്നിട്ട് ഗ്രാമവാസികളെ അടിച്ച് ഒതുക്കുക. ഇതിനിടയില്‍ ചിലപ്പോള്‍ നിരപരാധികള്‍ക്കും തല്ല് കിട്ടിയെന്നിരിക്കും. അതൊന്നും നിങ്ങള്‍ കാര്യമാക്കണ്ട. തല്ലി ചതയ്ക്കുക. അതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത് എന്നാണ് മന്ത്രി പോലീസുകാരുടെ നീണ്ട കരഘോഷത്തിന്റെ അകമ്പടിയോടെ പ്രസംഗിച്ചത്‌.

ഭരത്പൂര്‍ കലാപത്തെ തുടര്‍ന്ന് പോലീസ്‌ മുസ്ലിം സമുദായത്തിന് നേരെ നടത്തിയ വെടിവെയ്പ്പ് വന്‍ വിവാദത്തിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസുകാര്‍ക്ക്‌ എന്തും ചെയ്യുവാനുള്ള പോലീസ്‌ മന്ത്രിയുടെ ആഹ്വാനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് കമന്റ് കാരണം സസ്പെന്‍ഷനിലായി

September 24th, 2011

facebook-thumb-down-epathram

പാറ്റ്ന : മതിലുകള്‍ക്കും ചെവിയുണ്ട് എന്ന് പറയുന്നത് ഫേസ്ബുക്ക് മതിലിനും ബാധകമാണ് എന്ന് ബീഹാറിലെ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ് സൈറ്റായ ഫേസ്ബുക്കിന്റെ മതിലില്‍ (wall) സുഹൃത്തുക്കളുമായി തങ്ങളുടെ അമര്‍ഷം പങ്കു വെച്ച അവരെ തേടിയെത്തിയത്‌ വകുപ്പ്‌ തല അന്വേഷണവും സസ്പെന്‍ഷനുമാണ്.

ഒരു റിബല്‍ ജനതാ ദള്‍ (യു) രാഷ്ട്രീയ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള കമന്റിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ നാരായന്‍ വെട്ടിലായത്‌ എങ്കില്‍ തനിക്ക്‌ പ്രോവിഡന്‍റ് ഫണ്ടില്‍ നിന്നും വായ്പ ലഭിക്കാന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിന്റെ അനുഭവം പങ്കു വെച്ചതിനാണ് മുസാഫിര്‍ ബൈത്തയ്ക്കെതിരെ സസ്പെന്‍ഷന്‍ നടപടി വന്നത്.

വിവരാവകാശ നിയമം നടപ്പിലാക്കുന്നതില്‍ പേര് കേട്ട ബീഹാറില്‍ തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ സ്വകാര്യ അഭിപ്രായ പ്രകടനങ്ങള്‍ക്ക്‌ നേരെ ഇത്തരം കര്‍ശനമായ നടപടികള്‍ ഉണ്ടായത് ഏറെ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക്‌ അനുകൂലമായി വമ്പിച്ച പിന്തുണയാണ് ഇന്റര്‍നെറ്റില്‍ സംജാതമായിട്ടുള്ളത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് എന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ

September 12th, 2011

narendra-modi-epathram

ന്യൂഡല്‍ഹി : ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊല കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഏറെ നിരാശാ ജനകമാണെന്ന് കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് അന്വേഷണ റിപ്പോര്‍ട്ട് ഗുജറാത്തിലെ കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗോധ്ര കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ഹിന്ദുക്കള്‍ക്ക്‌ തങ്ങളുടെ വികാരം മുസ്ലിങ്ങളുടെ മേല്‍ തുറന്നു വിടാനുള്ള അവസരം നല്‍കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കണം എന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി എന്ന് ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ നരേന്ദ്ര മോഡിയുടെ പങ്ക് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി നല്‍കിയ ഹരജി പക്ഷെ സുപ്രീം കോടതി അംഗീകരിച്ചില്ല. അഹമ്മദാബാദ് കോടതിയിലേക്ക്‌ വിഷയം പരിഗണനയ്ക്കായി അയക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ 2002ലെ വര്‍ഗ്ഗീയ കലാപങ്ങളില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടിയായി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അണ്ണാ ഹസാരെ സമരത്തില്‍ നടപ്പിലാകുന്നത് ലോകബാങ്ക് അജണ്ട : അരുന്ധതി റോയ്‌

August 31st, 2011

arundhati-roy-epathram

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌ വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ്‌ ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ്‌ കേജ്രിവാള്‍, മനീഷ്‌ സിസോടിയ എന്നിവര്‍ക്ക്‌ ഫോര്‍ഡ്‌ ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ്‌ അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , , , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « നാനോ എക്സല്‍ തട്ടിപ്പ്: എം.ഡി. ഹരീഷ് മദനീനി അറസ്റ്റില്‍
Next »Next Page » ഇന്ത്യയില്‍ പ്രതിവര്‍ഷം 17.4 ലക്ഷം ശിശു മരണം »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine