കോമണ്‍വെല്‍ത്ത് ഗെയിംസ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു

October 20th, 2010

cbi-logo-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം സി. ബി. ഐ. ഏറ്റെടുത്തു. സി. ബി. ഐ. യുടെ അഴിമതി വിരുദ്ധ ശാഖയിലെ ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ സംഘാടക സമിതി ഓഫീസില്‍ എത്തി ഖ്വീന്‍സ്‌ ബാറ്റണ്‍ റിലേ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നടങ്കം കൈവശപ്പെടുത്തി.

ഗെയിംസ് വില്ലേജ്‌ വികസനത്തിന്റെ ചുമതലയുണ്ടായിരുന്ന ഇമാര്‍ എം. ജി. എഫ്. കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡ് പദ്ധതി കാര്യക്ഷമമായി നടത്തിയില്ല എന്ന് ആരോപണമുണ്ട്. കേന്ദ്ര പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി വികസന അതോറിറ്റി, ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍, പൊതു മരാമത്ത്‌ വകുപ്പ്‌, ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറെയ്ഷന്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. എന്ഫോഴ്സ്മെന്റ്റ്‌, വിജിലന്‍സ്‌ എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും സി. ബി. ഐ. അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 28ന് മുന്‍പായി ഔദ്യോഗികമായി കേസ്‌ റെജിസ്റ്റര്‍ ചെയ്യും എന്ന് കരുതപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളി കഴിഞ്ഞു; ഇനി കാര്യം

October 15th, 2010

cwg-closing-ceremony-epathram

ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണതോടെ ഏറെ നാളായി മാറ്റി വെച്ചിരുന്ന അഴിമതി അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. മുന്‍ കോംട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വി. കെ. ഷുന്ഗ്ളൂ നേതൃത്വം നല്‍കുന്ന ഉന്നത തല സമിതി ഗെയിംസിന്റെ സംഘാടനവും നടത്തിപ്പും സംബന്ധിച്ച വിവിധ വിഷയങ്ങളെ പറ്റി വിശദമായ അന്വേഷണം നടത്തും. മൂന്നു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക്‌ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശം.

ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പ്രതിപക്ഷം ഏറെ നാളായി ആവശ്യപ്പെട്ടു വന്നിരുന്നു. സര്‍ക്കാര്‍ പണം ആരെങ്കിലും വഴി മാറി ചിലവഴിച്ചു എന്ന് കാണുന്ന പക്ഷം അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കും എന്ന് കോണ്ഗ്രസ് വക്താവ്‌ മനീഷ്‌ തിവാരി അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലളിത് മോഡിക്ക് “ബ്ലൂ” നോട്ടീസ്

October 8th, 2010

interpol-logo-epathram
ന്യൂഡല്‍ഹി: മുന്‍ ഐ. പി. എല്‍. കമ്മീഷണര്‍ ലളിത് മോഡിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് “ബ്ലൂ” നോട്ടീസ് പുറപ്പെടുവിച്ചു. 20 – 20 ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ഇതെന്നാണ് അറിയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുവാന്‍ അന്താരാഷ്ട്ര തലത്തില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശത്തെയാണ് “ബ്ലൂ” നോട്ടീസ് എന്ന് പറയുന്നത്. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളാണ് ഇത് നടപ്പിലാക്കുക. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ ഈ വ്യക്തിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യയെ അറിയിക്കും.

ഐ. പി. എല്‍. വിവാദവുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആന്വേഷണം നടക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ ഇയാള്‍ നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഐ. പി. എല്‍. ടീമുകളില്‍ മോഡിക്ക് വന്‍ നിക്ഷേപം ഉണ്ടെന്ന ആരോപണവും നിലവിലുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍

October 4th, 2010

jayanthi-natarajan-epathram

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് വക്താവ് മനു അഭിഷേക് സിംഗ്‌വി അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായ സംഭവം കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വം ഗൌരവത്തോടെയാണ് കാണുന്നതെന്ന് കോണ്‍ഗ്രസ്സ് വക്താവ് ജയന്തി നടരാജന്‍. സിംഗ്‌വിയ്ക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വിഷയം ഹൈക്കമാന്റ്  അച്ചടക്ക സമിതിക്ക് വിട്ടു. വിഷയം പരിശോധിച്ചു വരികയാണെന്നും അതിനു ശേഷം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കുക എ. കെ. ആന്റണി ഉള്‍പ്പെടുന്ന സമിതി ആയിരിക്കും.

കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഈ മാസം നടക്കുവാന്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരു പക്ഷെ ഇടതു പക്ഷത്തെ വലിയ തോതില്‍ പരാജയപ്പെടുത്തുവാന്‍ പോലും ശക്തമായിരുന്നു ലോട്ടറി വിവാദം. എന്നാല്‍  അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ അഖിലേന്ത്യാ വക്താവു തന്നെ ഹാജരായത് കോണ്‍ഗ്രസ്സിനു കടുത്ത തിരിച്ചടിയായി മാറി. ലോട്ടറി ക്കേസുമായി ബന്ധപ്പെട്ട് ഇതു വരെ ഇടതു പക്ഷത്തെ കടന്നാക്രമി ക്കുകയായിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം ലോട്ടറിക്കാര്‍ക്കു വേണ്ടി സിംഗ്‌വിയുടെ കടന്നു വരവോടെ പ്രതിരോധത്തിലായി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണ്ണോജ്ജ്വല തുടക്കം

October 4th, 2010

commonwealth-games-aerostat-epathram

ന്യൂഡല്‍ഹി : ഇന്ത്യയുടെ കലാ സാംസ്കാരിക പൈതൃകത്തിന്റെ വര്‍ണ്ണാഭമായ നേര്‍ക്കാഴ്ചകള്‍ വിരുന്നുകാര്‍ക്കായി സമര്‍പ്പിച്ചു കൊണ്ട് ഞായറാഴ്ച വൈകീട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് 2010 ന്റെ ഉല്‍ഘാടന ചടങ്ങുകള്‍ വിസ്മയമായി. ഗെയിംസിന്റെ മുന്നോരുക്കങ്ങളുമായി ബന്ധപ്പെട്ടു ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിവാദങ്ങളും മൂന്നു മണിക്കൂര്‍ നേരത്തേക്ക്‌ എല്ലാവരും മറന്നു പോകത്തക്കതായിരുന്നു ഉല്‍ഘാടന ചടങ്ങിന്റെ പൊലിമ. രാഷ്ട്രത്തിന്റെ മഹത്തായ ചരിത്ര പാരമ്പര്യവും അഭൂതപൂര്‍വ്വമായ വളര്‍ച്ചയും പുരോഗതിയും മോഹനമായ ഭാവിയും വിളിച്ചോതുന്ന ദൃശ്യങ്ങള്‍ കാണികളെ ആവേശ ഭരിതരാക്കി വരാനുള്ള ദിവസങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുകയും ചെയ്തു. രാജ്ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിച്ചതിനു ശേഷം ഗെയിംസ് ഉദ്ഘാടനം ചെയ്തതായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അറിയിച്ചപ്പോള്‍ ജനം വന്‍ ഹര്‍ഷാരവത്തോടെ അത് സ്വാഗതം ചെയ്തു.

cwg-opening-ceremony-epathram

40 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ഹീലിയം വാതകം നിറച്ച എയറോസ്റ്റാറ്റ് മുഖ്യ ആകര്‍ഷണമായി. 1050 കുട്ടികള്‍ അണിനിരന്ന സ്വാഗത നൃത്ത സംഗീത പരിപാടി അതിതികള്‍ക്ക് ആതിഥ്യം വിരുന്നായി. തുടര്‍ന്ന് അരങ്ങേറിയ വിവിധ സംഗീത നൃത്ത പരിപാടികള്‍ക്ക്‌ എ. ആര്‍. റഹ്മാന്റെ സവിശേഷ സംഗീത പരിപാടി ആവേശ ഭരിതമായ പരിസമാപ്തി കുറിച്ചു.

അഴിമതി ആരോപണ വിധേയനായ ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി യെ കാണികള്‍ കൂവിയതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

94 of 991020939495»|

« Previous Page« Previous « പി. ടി. ഉഷയ്ക്ക് ക്ഷണമില്ല
Next »Next Page » ലോട്ടറി വിവാദം ഗൌരവമായി കാണുന്നു : ജയന്തി നടരാജന്‍ »



  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine