തരൂര്‍ വീണ്ടും വിവാഹിതനായി

August 23rd, 2010

shashi-tharoor-sunanda-pushkar-marriage-photo-epathram
മുന്‍ വിദേശ കാര്യ സഹ മന്ത്രിയും തിരുവനന്തപുരം എം. പി. യുമായ ശശി തരൂര്‍ വിവാഹിതനായി. ഐ. പി. എല്‍. ന്റെ സൌജന്യ ഓഹരികള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് തരൂരിനു കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്ന വിവാദത്തിലെ നായികയായ സുനന്ദ പുഷ്കര്‍ തന്നെയാണ് വധു. തരൂരിന്റെ പാലക്കാട്ടുള്ള തറവാട്ടു വീട്ടില്‍ അടുത്ത ബന്ധുക്കളം ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു താലി ചാര്‍ത്തല്‍.

കാശ്മീര്‍ സ്വദേശിനിയായ സുനന്ദ പുഷ്കറിന്റെ മുന്‍ ഭര്‍ത്താവായ സുജിത് മേനോനുമായുള്ള വിവാഹത്തിലെ സുനന്ദയുടെ മകന്‍ ശിവ്, തരൂരിന്റെ ആദ്യ ഭാര്യ തിലോത്തമ മുഖര്‍ജിയുമായുള്ള വിവാഹത്തിലെ തരൂരിന്റെ മക്കളായ കനിഷ്ക്ക്, ഇഷാന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിത രായിരുന്നു. തരൂരിന്റെ മൂന്നാമത്തെ വിവാഹമാണിത്. തന്റെ രണ്ടാം ഭാര്യ ക്രിസ്റ്റയുമായുള്ള വിവാഹ ബന്ധം ഈ അടുത്ത കാലത്താണ് തരൂര്‍ വേര്‍പെടുത്തി യിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്കെതിരെ നടപടി ഉണ്ടാവും

August 4th, 2010

suresh-kalmadi-epathramന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കാന്‍ നിര്‍ബന്ധിതമാകും എന്ന് സൂചന. എന്നാല്‍ ഗെയിംസുമായി ബന്ധപ്പെട്ടു അഴിമതി ആരോപണം പരസ്യമായാല്‍ ഉണ്ടാവുന്ന നാണക്കേട് ഒഴിവാക്കാന്‍ ഗെയിംസ് തീരും വരെ കോണ്ഗ്രസ് നേതൃത്വം കാത്തിരിക്കാനാണ് സാധ്യത.

ബ്രിട്ടീഷ്‌ കമ്പനിയായ എ. എം. ഫിലിംസിനു രണ്ടര ലക്ഷം പൌണ്ട് അധികം നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇത് വരെ കല്‍മാഡി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇത് കൂടാതെ വ്യായാമ ഉപകരണങ്ങള്‍, എയര്‍ കണ്ടീഷണറുകള്‍, ഫ്രിഡ്ജുകള്‍ എന്നിങ്ങനെ ഒട്ടനവധി സാധന സാമഗ്രികള്‍ വാങ്ങിയതിലും വന്‍ തോതില്‍ ക്രമക്കേട്‌ നടന്നതായി ആരോപണമുണ്ട്. കല്‍മാഡിയുടെ വലം കൈയ്യായ ടി. എസ്. ദര്ബാരിയെ എക്സിക്യൂട്ടിവ്‌ ബോര്‍ഡില്‍ നിന്നും പുറത്താക്കാനുള്ള സ്പോര്‍ട്ട്സ് സെക്രട്ടറിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഇത് വരെ കല്‍മാഡി അനുവാദം നല്‍കിയിട്ടുമില്ല.

അഴിമതി നടത്തിയതിനു പ്രതിഫലമായി ദര്‍ബാരി 28 ലക്ഷം രൂപയ്ക്കുള്ള വജ്രങ്ങള്‍ യു.എ.ഇ. വഴി ഇന്ത്യയിലേക്ക്‌ കടത്തിയതായും ആരോപണമുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തരൂര്‍ സുനന്ദ വിവാഹം ഉത്രാടത്തിന്

August 3rd, 2010

shashi-tharoor-sunanda-pushkar-epathram

പാലക്കാട്‌ : മുന്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ ഐ. പി. എല്‍. ക്രിക്കറ്റിലെ വിവാദ നായിക സുനന്ദ പുഷ്ക്കറിനെ ജീവിത നായികയാക്കുന്നു. ഓണത്തിന്റെ ആദ്യ ദിനമായ ഉത്രാട ദിനത്തില്‍ ഓഗസ്റ്റ്‌ 22നു എലവഞ്ചേരി മുണ്ടറത്ത് തറവാട്ടില്‍ വെച്ചാണ് തരൂര്‍ സുനന്ദയുടെ കഴുത്തില്‍ താലി കെട്ടുക. എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ എല്ലാം ഓണത്തിന് തറവാട്ടില്‍ ഒത്തു കൂടുന്നത് പതിവുള്ളത് കൊണ്ടാണ് അന്നേ ദിവസം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. സുനന്ദയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ പാലക്കാട്‌ എത്തിച്ചേരും.

സെപ്തംബര്‍ 3നു ന്യൂ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ക്കായി ഒരു വിവാഹ വിരുന്നും  ഒരുക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച തരൂര്‍ സുനന്ദയുമൊത്ത് മഹാരാഷ്ട്രയിലെ രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതും വിഘ്നങ്ങള്‍ മാറാനുള്ള പൂജകള്‍ക്ക് ശേഷം തരൂര്‍ സുനന്ദയെ സിന്ദൂരം അണിയിച്ചതും വാര്‍ത്തയായിരുന്നു.

കാനഡക്കാരിയായ മുന്‍ ഭാര്യ ക്രിസ്റ്റയില്‍ നിന്നും നിയമ പരമായി വിവാഹ മോചനം നേടിയ തരൂരിന്റെ വിവാഹത്തിനു ഇനി തടസങ്ങള്‍ ഒന്നുമില്ല എന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

“ഹിന്ദുത്വം” വില്‍പ്പനയ്ക്ക്

May 15th, 2010

pramod-muthalik-epathramഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ്‌ മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.

ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്‌” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക്‌ വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത്‌ വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.

രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.

മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ്‌ അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.

ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ല എന്ന് സ്മാര്‍ട്ട് സിറ്റി

January 7th, 2010

Fareed-Abdulrahmanദുബായ് : ഭൂമി കച്ചവടമല്ല തങ്ങളുടെ തൊഴിലെന്നും ഈ കാര്യം തങ്ങള്‍ കേരള സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിട്ടുണ്ട് എന്നും കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫരീദ് അബ്ദുള്‍ റഹിമാന്‍ അറിയിച്ചു. ദുബായില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.12 ശതമാനം ഭൂമിയുടെ മേലുള്ള സ്വതന്ത്ര അവകാശത്തെ ചൊല്ലി സര്‍ക്കാരുമായുള്ള തര്‍ക്കം മൂലം പദ്ധതി വഴി മുട്ടി നില്‍ക്കുകയാണ്. പദ്ധതിയുടെ കരട് രേഖയില്‍ ഇത്തരം സ്വതന്ത്ര അവകാശം ഉറപ്പു തന്നിട്ടുണ്ട്. ഈ കാര്യത്തില്‍ വ്യക്തത കൈവരാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആവില്ല എന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാകാതെ ഈ കാര്യത്തില്‍ തീരുമാനം എടുക്കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.
 
കേരള സര്‍ക്കാര്‍ പങ്കാളിയായി റെജിസ്റ്റര്‍ ചെയ്ത സ്മാര്‍ട്ട് സിറ്റി കൊച്ചി എന്ന ഇന്ത്യന്‍ കമ്പനിയുടെ പേര്‍ക്കാണ് സ്വതന്ത്ര അവകാശം ആവശ്യപ്പെട്ടത് എന്നും ഈ കമ്പനിയുടെ ചെയര്‍മാന്‍ മന്ത്രി എസ്. ശര്‍മയാണ് എന്നും ഫരീദ് അബ്ദുള്‍ റഹിമാന്‍ ചൂണ്ടിക്കാട്ടി. സ്മാര്‍ട്ട് സിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കൈവരിച്ച പുരോഗതി നേരിട്ടു കാണാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ദുബായിലെ കമ്പനി ആസ്ഥാനം സന്ദര്‍ശിക്കണം എന്നും, ഇപ്പോള്‍ നില നില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

97 of 991020969798»|

« Previous Page« Previous « പ്രവാസികള്‍ എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചു
Next »Next Page » പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മന്‍മോഹന്‍ സിംഗ് നിര്‍വഹിച്ചു »



  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine