ലഖ്നൗ : ബാബറി മസ്ജിദ് തകർത്ത കേസിൽ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യ മന്ത്രി യും ബി. ജെ. പി. നേതാവു മായ കല്യാൺ സിംഗിനു സി. ബി. ഐ. പ്രത്യേക കോടതി യുടെ സമൻസ്. ചോദ്യം ചെയ്യലി നായി ഈ മാസം 27 ന് ഹാജരാവണം എന്ന് ആവശ്യ പ്പെട്ടാണ് സമൻസ് അയച്ചി രിക്കു ന്നത്. രാജസ്ഥാൻ ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞ തിന് പിന്നാലെ യാണ് കല്യാൺ സിംഗിനു സമൻസ് നൽകി യിരി ക്കുന്നത്.
ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാ ലോചന നടത്തി എന്ന കേസില്‍ കല്യാൺ സിംഗ് കൂടാതെ ബി. ജെ. പി. യുടെ മുതിർന്ന നേതാക്ക ളായ എൽ. കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നി വർക്കും കോടതി സമൻസ് അയച്ചിരുന്നു. ഭരണ ഘടനാ പരിരക്ഷ ഉള്ള തിനാല്‍ ആയിരുന്നു ഗവർണ്ണർ പദവി യില്‍ ഇരുന്നപ്പോൾ കല്യാൺ സിംഗിനെ ചോദ്യം ചെയ്യാതി രുന്നത്.