ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

November 28th, 2017

supremecourt-epathram

ഡൽഹി : രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഹാദിയ കേസിൽ സുപ്രീം കോടതി വിധി. ഹോമിയോ ഹൗസ് സർജൻസി പൂർത്തിയാക്കാൻ കോടതി ഹാദിയയ്ക് അനുമതി നൽകി. കേസിലെ കക്ഷികളായ ഭർത്താവിനും പിതാവിനും വിട്ടു നൽകാതെ ഹാദിയയെ നേരെ സേലത്തെ കോളേജിലേക്ക് സുരക്ഷിതമായി എത്തികണമെന്ന് കോടതി കേരള സർക്കാറിനോട് ഉത്തരവിട്ടു.

ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനു സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് അപ്പീൽ കൊടുത്തിട്ടുണ്ട്. അതു വരെ കോളേജിലോ ഹോസ്റ്റലിലോ ചെന്ന് ഹാദിയയെ കാണാം. തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഭർത്താവ് മാത്രം മതിയെന്നും ഹാദിയ കോടതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ ഹാദിയയുടെ വാദം നടത്തണമെന്ന പിതാവ് അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തിയ്യേറ്ററു കളിലെ ദേശീയ ഗാനം : ഉത്തരവ് പുന: പരി ശോധിക്കും

October 23rd, 2017

supremecourt-epathram
ന്യൂഡല്‍ഹി : തിയ്യേ റ്ററു കളില്‍ സിനിമക്കു മുന്‍പുള്ള ദേശീയ ഗാനം നിര്‍ബ്ബന്ധം എന്ന ഉത്തരവ് പുന: പരി ശോധിക്കും എന്ന് സുപ്രീം കോടതി. രാജ്യ സ്നേഹം അടിച്ചേൽപ്പിക്കാൻ കഴിയില്ല. എഴുന്നേറ്റു നിൽക്കാത്ത വർക്കു രാജ്യ സ്നേഹം ഇല്ലാ എന്ന് പറയുവാന്‍ കഴി യില്ല.

ജന ങ്ങള്‍ തിയ്യേറ്ററു കളില്‍ പോകു ന്നത് വിനോദത്തിന് വേണ്ടിയാണ്. പലരും ഉത്തരവ് അനുസരി ക്കുന്നത് രാജ്യ ദ്രോഹി എന്ന വിളി കേൾ ക്കാതിരി ക്കുവാന്‍ മാത്രമാണ് എന്നും കോടതി നിരീക്ഷിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മുംബൈ സ്‌ഫോടനം : രണ്ടു പേര്‍ക്ക്‌ വധ ശിക്ഷ

September 7th, 2017

delhi-highcourt-bomb-blast-epathram
മുംബൈ : 1993 ല്‍ മുംബൈയിലെ 12 പ്രധാന കേന്ദ്ര ങ്ങളി ലായി രണ്ട് മണിക്കൂറി നിട യില്‍ നടന്ന സ്ഫോടന പര മ്പര ക്കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് റാഷിദ് ഖാന്‍ എന്നി വര്‍ക്ക് പ്രത്യേക ടാഡ കോടതി വധ ശിക്ഷ വിധിച്ചു.

അധോ ലോക കുറ്റ വാളി അബു സലീം, കരീമുല്ലാ ഖാന്‍ എന്നി വര്‍ക്കു ജീവ പര്യന്തം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും ടാഡ കോടതി വിധിച്ചു. മറ്റൊരു പ്രതി റിയാസ് അഹമ്മദ് സിദ്ദീഖിക്ക് 10 വർഷം തടവും വിധിച്ചു

ആസൂത്രിത മായ സ്ഫോടന പരമ്പര യില്‍ 257 പേര്‍ മരി ക്കു കയും 713 പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും  27 കോടി രൂപ യുടെ നാശ നഷ്ടം സംഭവി ക്കുകയും ചെയ്തു എന്നാണ് കണക്ക്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ മെഡിക്കൽ ഫീസ്​ പതിനൊന്ന്​ ലക്ഷം : സുപ്രീം കോടതി

August 28th, 2017

supremecourt-epathram
ന്യൂഡൽഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡി ക്കൽ കോ ളേ ജു കളിൽ ഫീസ് പതിനൊന്ന് ലക്ഷ മാക്കി ഉയർത്തി സുപ്രീം കോടതി ഉത്തരവ്. മുഴു വന്‍ സ്വാശ്രയ മെഡി ക്കല്‍ കോളജു കളിലും 11 ലക്ഷം രൂപ ഫീസ് വാങ്ങാം എന്നാണ് സുപ്രീം കോടതി യുടെ ഉത്തരവ്.

അഞ്ചു ലക്ഷം രൂപ ഫീസ്സായും ബാക്കി ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി യായോ പണ മായോ നല്‍കണം. ഈ പണം സൂക്ഷിക്കുവാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങണം എന്നും കോടതി മാനേജ്‌മെന്റു കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രവേശനം നേടി രണ്ടാഴ്ചക്കുള്ളിൽ ബാങ്ക് ഗ്യാരൻറി നൽകണം എന്നും മൂന്നാം ഘട്ട അലോട്ട് മെന്റ് ആഗസ്റ്റ് 31 നുള്ളില്‍ പൂർത്തി യാക്കണം എന്നും കോടതി ഉത്തര വിട്ടു.

സ്വാശ്രയ കേസിൽ കേരള ത്തിന്റെ പുനഃ പരി ശോധനാ ഹർജി കോടതി തള്ളി യതോടെ ഈ വിധി സംസ്ഥാന സർക്കാ രിനു കനത്ത തിരി ച്ചടി യായി മാറി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സ്വകാര്യത മൗലിക അവകാശം : സുപ്രീം കോടതി

August 24th, 2017

supremecourt-epathram
ന്യൂഡല്‍ഹി: സ്വകാര്യത പൗരന്റെ മൗലിക അവകാശം എന്ന് സുപ്രീം കോടതി. ഇത് ജീവി ക്കുവാ നുള്ള അവ കാശ ത്തിന്‍റെ ഭാഗ മാണ്. ഭരണ ഘടനയുടെ 21-ാം അനു ച്ഛേദം ഉദ്ധരിച്ചു കൊണ്ടാണ് സ്വകാര്യത പൗരന്റെ മൗലിക അവകാശം ആണെന്ന് സുപ്രീം കോടതി വിധി ച്ചത്.

ജീവിക്കു വാനുള്ള പൗരന്റെ അവകാശ ത്തെയും വ്യക്തി സ്വാതന്ത്ര്യ ത്തെയും പരാമര്‍ ശിക്കുന്ന ഭരണ ഘടന യുടെ അനു ച്ഛേദ മാണ് 21.

ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശ മാണ് വ്യക്തി യുടെ സ്വകാര്യത എന്നുള്ള ഈ വിധി വന്ന തോടു കൂടി പൗരന്‍ മാരുടെ സ്വകാ ര്യത യിലേക്ക് കടന്നു കയറു വാന്‍ ഇനി സര്‍ക്കാരു കള്‍ക്ക് പോലും അധി കാരം ഉണ്ടാ വുകയില്ല.

സംശയം ഉള്ള വരുടെ ഫോണ്‍ കോളു കള്‍ ചോര്‍ ത്തു വാനുള്ള പോലീസിന്റെ അവ കാശം, സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധം ആക്കി യതും അടക്കം പലതും ഇനി ചോദ്യം ചെയ്യപ്പെടും.

ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റി സു മാരായ ജെ. ചെലമേശ്വർ, എസ്. എ. ബോബ്ഡെ, ആർ. കെ. അഗർ വാൾ, ആർ. എഫ്. നരി മാൻ, എ. എം. സപ്റെ, ഡി. വൈ. ചന്ദ്രചൂഡ്, എസ്. കെ. കൗൾ, എസ്. അബ്ദുൽ നസീർ എന്നി വര്‍ ആയി രുന്നു ബെഞ്ചിലെ അംഗ ങ്ങൾ.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ 200 രൂപ നോട്ടു കള്‍ വെള്ളി യാഴ്ച പുറത്തിറക്കും
Next »Next Page » 400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍ »



  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine