റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും വേണം

October 24th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും പൊതു മേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക്‌ വില നിര്‍ണ്ണയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തതിന് എതിരെ ഓള്‍ ഇന്ത്യ യൂത്ത്‌ ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. ഇത്തരം വില നിര്‍ണ്ണയ സംവിധാനം ശാസ്ത്രീയമല്ല എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഈ എണ്ണ കമ്പനികള്‍ മാത്രമാണെന്നും സാധാരണ ജനം കൊള്ളയടിക്കപ്പെടുകയാണ് എന്നും ഹരജിയില്‍ പറയുന്നു. ലാഭവിഹിതം സര്‍ക്കാരുമായി പങ്കു വെയ്ക്കുന്ന ഈ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന വാദം അസത്യമാണ്. രാജ്യത്തെ മൊത്തം സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇന്ധന വില നിര്ന്നയിക്കുവാന്‍ ഇത്തരം കമ്പനികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനാണ് അധികാരം. ഈ അധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ സാധാരണ ജനത്തിന്റെ മേലുള്ള അധികഭാരം ലഘൂകരിക്കണം.

പെട്രോള്‍ വിലയിലെ വര്‍ദ്ധനവ്‌ മൂലം ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗത്തില്‍ വരുന്നത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ് എന്ന് പരാതിക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍ വില 67.71 രൂപയുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ ഇത് 43.29, ചൈനയില്‍ 47.50, അമേരിക്കയില്‍ 43.70, റഷ്യയില്‍ 41.96, മലേഷ്യയില്‍ 26.78 എന്നിങ്ങനെയാണ് പെട്രോള്‍ വില.

ഇന്ധന വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും അവതരിപ്പിക്കണം എന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്.എം.എസ്. പരിധിക്ക് എതിരെ പൊതു താല്പര്യ ഹരജി

October 21st, 2011

sms-message-epathram

നാഗ്പൂര്‍ : പ്രതിദിനം ഒരു മൊബൈല്‍ നമ്പരില്‍ നിന്നും വെറും 100 എസ്. എം. എസ്. സന്ദേശങ്ങള്‍ മാത്രമേ അയയ്ക്കാന്‍ പാടുള്ളൂ എന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിനെതിരെ നല്‍കിയ പൊതു താല്പര്യ ഹരജിയിന്മേല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനും, ടെലികോം റെഗുലേറ്ററി അതോറിറ്റിക്കും, പ്രമുഖ മൊബൈല്‍ സേവന ദാതാക്കള്‍ക്കും നോട്ടീസ്‌ അയച്ചു. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുദീപ്‌ ജെയ്സ്വാള്‍ ആണ് എസ്. എം. എസ്. സന്ദേശ പരിധിക്കെതിരെ ഹരജി നല്‍കിയത്. ഇത്തരം പരിധി കല്‍പ്പിക്കുന്നത് തന്റെ മൌലിക അവകാശത്തിന്റെ ധ്വംസനമാണ് എന്ന് ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ആരെയും ശല്യപ്പെടുത്താതെ ഏറ്റവും ആരോഗ്യകരമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആശയ വിനിമയം നടത്താനുള്ള ആദായകരമായ ഉപാധിയാണ് എസ്. എം. എസ്. സങ്കേതം എന്നും, പ്രതിദിനം 100 സന്ദേശങ്ങള്‍ എന്ന പരിധി പ്രായോഗികമല്ല എന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സി.ബി.ഐ. എതിര്‍ക്കില്ല

October 10th, 2011

Kanimozhi-epathram

ന്യൂഡല്‍ഹി : 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡി. എം. കെ. രാജ്യസഭാംഗം കനിമൊഴിയുടെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ട എന്ന് സി. ബി. ഐ. തീരുമാനിച്ചതായി സൂചന. കനിമൊഴിക്കൊപ്പം അറസ്റ്റിലായ സിനിയുഗ് ഫിലിംസ് സ്ഥാപകന്‍ കരീം മൊറാനി, റിലയന്‍സ്‌ ഉദ്യോഗസ്ഥന്‍ സുരേന്ദ്ര പിപ്പാറ എന്നിവരുടെ ജാമ്യവും സി. ബി. ഐ. എതിര്‍ക്കില്ല. കഴിഞ്ഞ അഞ്ചു മാസത്തോളം ഇവര്‍ തടവിലാണ്. കനിമോഴിക്ക് സ്ത്രീ എന്ന പരിഗണന നല്കിയാവും സി. ബി. ഐ. ജാമ്യാപേക്ഷ എതിര്‍ക്കാത്തത്. എന്നാല്‍ മറ്റു കൂട്ടുപ്രതികളുടെ ആരോഗ്യ നില കണക്കിലെടുത്താണ് അവരുടെ ജാമ്യാപേക്ഷ സി. ബി. ഐ. എതിര്‍ക്കാത്തത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് : ഗുജറാത്ത്‌ സര്‍ക്കാരിന് തിരിച്ചടി

October 6th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : തടവിലായ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഹരജി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ്‌ വാദത്തിന് എടുക്കണം എന്ന ഗുജറാത്ത്‌ സര്‍ക്കാരിന്റെ ആവശ്യം കോടതി നിഷേധിച്ചത്‌ മോഡി സര്‍ക്കാരിന് തിരിച്ചടിയായി.

ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്നാ ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. കുറച്ചു നേരത്തേക്ക്‌ പോലീസ്‌ റിമാന്‍ഡില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ സഞ്ജീവ് ഭട്ടിനോട് കോടതി ഉപദേശിച്ചു. ഇത്തരത്തില്‍ പോലീസ്‌ ചോദ്യം ചെയ്യലിന് വിധേയമായാല്‍ ജാമ്യം എളുപ്പമാകും എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ആദര്‍ശത്തിന്റെ പ്രശ്നമാണെന്നും അതിനാല്‍ മോഡി സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നുമാണ് ഭട്ട് മറുപടി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒറീസയില്‍ 3 ലക്ഷം കോടി രൂപയുടെ അനധികൃത ഖനന കുംഭകോണം
Next »Next Page » പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine