ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണം നടത്തണോ എന്ന കാര്യം വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് എം.പി ഇസ്‌ഹാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിന്റെ വിധി. സാഖിയ ജാഫ്രിയുടെ പക്ഷവും വിചാരണ കോടതി കേള്‍ക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2002 ഫെബ്രുവരിയില്‍ നടന്ന കലാപത്തിലാണ് ഇസ്‌ഹാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോഡിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് സാഖിയ ജാഫ്രി കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോഡിയെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍. കെ. രാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നരേന്ദ്ര മോഡിക്കെതിരെ സംഭവവുമായി ബന്ധപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒന്നും ഇല്ലായിരുന്നു.