ഗോധ്ര കലാപ രേഖകള്‍ മോഡി സര്‍ക്കാര്‍ നശിപ്പിച്ചു

June 30th, 2011

narendra-modi-epathramഅഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍‌മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.

ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് താന്‍ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു എങ്കിലും അത് അവഗണിക്കപ്പെട്ടു എന്നും ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്ന് മുന്‍പ്‌ പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്ങ്‌മൂലവും സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മറ്റു പൊലീസ് ഓഫീസര്‍മാരെല്ലാം ഭട്ട് യോഗത്തില്‍ പങ്കെടുത്തു എന്ന വസ്തുത നിഷേധിച്ചിരുന്നു. എന്നാല്‍, 2002-ലെ രേഖകള്‍ ഇപ്പോഴുണ്ടാവില്ല എന്ന് അറിയാവുന്ന സഞ്ജീവ് ഭട്ട് അക്കാര്യം മുതലെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു. നിശ്ചിത സമയത്തിനു ശേഷം ഇത്തരം രേഖകള്‍ സര്‍ക്കാര്‍ നശിപ്പിച്ചു കളയാറുണ്ട് എന്ന് ഭട്ടിന് വ്യക്തമായി അറിയാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

June 21st, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡിഎംകെ രാജ്യസഭാംഗം കനിമൊഴി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വാദം ജസ്റ്റീസുമാരായ ജി.എസ്. സിങ്‌വി ബിഎസ് ചൗഹാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്‌. ഒരു സ്ത്രീ എന്നാ പരിഗണന തനിക്ക് നല്‍കണമെന്ന് കനിമൊഴി വാദിച്ചെങ്കിലും കുറ്റം ചുമത്തിക്കഴിഞ്ഞാല്‍ കനിമൊഴിയ്ക്ക് ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ വാദം കേള്‍ക്കുന്നതില്‍നിന്നു ജസ്റ്റിസ് പി സദാശിവവും ജസ്റ്റീസ് എകെ പട്‌നായികും കേസിലെ ഉന്നതബന്ധങ്ങള്‍ പരിഗണിച്ചു പിന്‍മാറുകയും ചെയ്തിരുന്നു. സിബിഐ കോടതിയും ദില്ലി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കനിമൊഴി ഒരുമാസമായി ജയിലിലാണ്.
2 ജി സ്‌പെക്ട്രം ഇടപാടില്‍ മുംബൈയിലെ ഡിബി റിയല്‍റ്റിയില്‍ നിന്നു കലൈഞ്ജര്‍ ടിവിക്കു വേണ്ടി 200 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഇരുവര്‍ക്കുമെതിരേയുള്ള കേസ്. സ്‌പെക്ട്രം അനുമതി ലഭിച്ചതിനു പ്രത്യുപകാരമായി ഒരു സ്വകാര്യകമ്പനി കൈക്കൂലിയായി ഇത്രയും തുക ഡിഎംകെ കേന്ദ്രങ്ങള്‍ക്കു നല്കിയതാണെന്നാണ് സിബിഐ ആരോപണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനെതിരെ ജയലളിത രംഗത്ത്

June 14th, 2011

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും ഇതിനായി വനം-പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും   പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തമിഴ്‌ നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ 19 ഇന ആവശ്യങ്ങള്‍ ജയലളിത പ്രധാനമന്ത്രിക്ക്‌ എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാന തല്പര്യത്തിനോപ്പം നില്‍ക്കാത്ത  ആഭ്യന്തരമന്ത്രി പി. ചിദംബരം മന്ത്രി സ്ഥാനം രാജിവെക്കണമെന്നും,തമിഴ്‌നാടിന്‌ അര്‍ഹതപ്പെട്ട ജലം തടയാനുള്ള കേരളത്തിന്റെ തന്ത്രമാണ് പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ എന്നും ജയലളിത പറഞ്ഞു. ഇതിനെ നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള പഠനം നടത്തുന്നത് തടയാനാണിത് എന്ന് കരുതുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കനിമൊഴിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

June 9th, 2011

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡി.എം.കെ: എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും കലൈഞ്‌ജര്‍ ടിവി എം.ഡി. ശരത്‌കുമാറിന്റെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ കേസ്‌ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നു വ്യക്‌തമാക്കിയാണ്‌ ജഡ്‌ജി അജിത്‌ ഭാരിഹോക്കിന്റെ ജാമ്യാപേക്ഷ തള്ളിയത്‌ . ഇതേ കേസില്‍ ജയിലില്‍ കഴിയുന്ന സ്വാന്‍ ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ്‌ ബല്‍വ, ആസിഫ്‌ ബല്‍വ, രാജീവ്‌ അഗര്‍വാള്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സി.ബി.ഐക്കു നോട്ടീസ്‌ അയച്ചു. കനിമൊഴിയുടെ മാതാവ്‌ രാജാത്തി അമ്മാളും ഡി.എം.കെ. നേതാവ്‌ ടി.ആര്‍. ബാലുവും കോടതിയില്‍ എത്തിയിരുന്നു.വിധി കേട്ടയുടനെ രാജാത്തി അമ്മാള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ 19 ദിവസമായി കനിമൊഴികഴിയുന്ന  ജയിലില്‍  ഇനി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും. സ്‌പെക്‌ട്രം ഇടപാടിലെ ഗൂഢാലോചനയില്‍ കനിമൊഴിയുടെ പങ്കിനു പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു കോടതി പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡി.എന്‍.എ. ടെസ്റ്റിനു രക്തം നല്‍കില്ലെന്ന് എന്‍.ഡി. തിവാരി

June 3rd, 2011
nd-tiwari-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആന്ധ്രയിലെ മുന്‍ ഗവര്‍ണ്ണറുമായ എന്‍. ഡി. തിവാരി  പിതൃത്വ തര്‍ക്ക പ്രശ്നത്തില്‍ ഡി. എന്‍. എ. പരിശോധനക്ക് രക്തം നല്‍കുവാന്‍ തയ്യാറല്ലെന്ന് ജോയന്റ് റെജിസ്ട്രാറെ അറിയിച്ചു. അദ്ദേഹം ഇത് കോടതിയിലേക്ക് റഫര്‍ ചെയ്തു. എന്‍. ഡി. തിവാരി തന്റെ പിതാവാണെന്ന്  അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന ചെറുപ്പക്കാരന്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ നടപടികളിലാണ് കോടതി തിവാരിയോട് ഡി. എന്‍. എ. ടെസ്റ്റിനായി രക്ത സാമ്പിള്‍ നല്‍കുവാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ഡി. എന്‍. എ. ടെസ്റ്റ് ഒഴിവാക്കുവാന്‍ തിവാരി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനേയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിരാഹാരം കൊണ്ട് അഴിമതി ഇല്ലാതാവില്ല എന്ന് കോണ്ഗ്രസ്
Next »Next Page » ബാബാ രാംദേവ് യോഗ നിര്‍ത്തണമെന്ന് കോണ്ഗ്രസ് »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine