ഡല്‍ഹി കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കു തൂക്കുമരം

September 14th, 2013

delhi-rape-convicts-epathram

ന്യൂ ഡല്‍ഹി : ഡല്‍ഹി കൂട്ട ബലാത്സംഗ ക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യേക അതിവേഗ കോടതി കണ്ടെത്തിയ നാല് പ്രതികള്‍ക്കും വധ ശിക്ഷ വിധിച്ചു. അക്ഷയ് സിംഗ് ഠാക്കൂർ, മുകേഷ് സിംഗ് (26), വിനയ് ശര്‍മ (20), പവന്‍ ഗുപ്ത (19) എന്നിവരെ യാണ് ഐ. പി. സി. 302 പ്രകാരം മരണം വരെ തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടര മണിക്കാണ് സാകേത് അതിവേഗ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന ശിക്ഷാ വിധി വായിച്ചത്.

2012 ഡിസംബര്‍ 16 നാണ് തെക്കന്‍ ഡല്‍ഹി യില്‍ ഓടി ക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് 23 കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊല പ്പെടുത്തിയത്.

കേസിലെ മുഖ്യ പ്രതിയും മുകേഷ് സിംഗിന്റെ ജ്യേഷ്ഠനു മായിരുന്ന രാം സിംഗിനെ മാര്‍ച്ച് 11ന് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒമ്പതു മാസത്തെ വിചാരണയ്ക്കു ശേഷമാണ് ശിക്ഷ വിധിച്ചത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഗൗരവ ത്തോടെ കാണണം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം പെരുകുന്ന ഇക്കാലത്ത് ഇത്തരം കേസു കളില്‍ കോടതിക്ക് കണ്ണടയ്ക്കാനാവില്ല. മാപ്പര്‍ഹിക്കാത്ത പാതകമാണ് പ്രതികള്‍ ചെയ്തത്. ഡല്‍ഹി സംഭവം അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്നും വിധി പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു. വധശിക്ഷക്കു പുറമെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 26th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.

നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

July 13th, 2013

judge-hammer-epathram

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.

കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

പ്രായപൂര്‍ത്തിയായവരുടെ ലൈംഗികബന്ധം വിവാഹമായി അംഗീകരിക്കുമെന്ന് കോടതി

June 18th, 2013

ചെന്നൈ: താലികെട്ടുന്നതും പൂമാലയിടുന്നതുമായ മതാചാരങ്ങള്‍ സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും പ്രായപൂര്‍ത്തിയായ യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരായി കണക്കാമെന്നും മദ്രാസ് ഹൈക്കോടതി. പരസ്പരം സമ്മതത്തോടെ ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതിനു ശേഷം ഉള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും അഗ്നിക്ക് ചുറ്റും ഉള്ള വലം വെക്കലും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ ഉള്ള വിവാഹാചാരങ്ങള്‍ ചില മതവിശ്വാസങ്ങളും സമൂഹത്തിന്റെ തൃപ്തിക്ക് വേണ്ടി ഉള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു. 21 വയസ്സു പൂര്‍ത്തിയായ പുരുഷനും 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീക്കും സ്വന്തം ഇഷ്ടപ്രകാരം ഇണയെ തിരഞ്ഞെടുക്കുന്നതിനു ഭരണഘടനാ പ്രകാരം അനുമതിയുണ്ട്.

1994 മുതല്‍ 1999 വരെ ഒരുമിച്ച് കഴിഞ്ഞിട്ട് പെട്ടെന്ന് ഒരു ദിവസം തന്നെയും കുട്ടികളേയും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു മുസ്ലിം യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനും യുവതിയും തമ്മില്‍ വിവാഹം കഴിച്ചില്ലെന്ന യുവാവിന്റെ വാദം കോടതി നിരസിച്ചു. ഇരുവരും ഒരുമിച്ച് ഒരുവീട്ടില്‍ ഭാര്യാ ഭര്‍ത്താക്ക്ന്മാരായി താമസിച്ചിരുന്നെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തി.സിസേറിയന്‍ രേഖകളില്‍ ഈ യുവാവാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒപ്പിട്ടിരിക്കുന്നതെന്നും അതിനാല്‍ ഇരുവരും തമ്മില്‍ വിവാഹ ബന്ധം ആണ് ഉള്ളതെന്നും കോടതി പറഞ്ഞു. കുട്ടികള്‍ക്ക് 500 രൂപ ചിലവിനു നല്‍ണമെന്നും വിവാഹം റജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന ട്രയല്‍ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി തള്ളി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആംവേ മേധാവിയുടെ അറസ്റ്റില്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ

May 30th, 2013

ന്യൂഡെല്‍ഹി: മണിചെയ്യിന്‍ മോഡല്‍ തട്ടിപ്പു കേസില്‍ ആംവേ മേധാവിയും അമേരിക്കന്‍ പൌരനുമായ പിങ്ക്‍നി സ്കോട്ട് വില്യത്തെയും ഡയറക്ടര്‍ മാരേയും കേരളത്തില്‍ വച്ച് അറസ്റ്റു ചെയ്തതില്‍ കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റിനു നിരാശ. കേരളാപോലീ‍സിന്റെ നടപടി നിരാശാജനകമാണെന്നും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുവാനുള്ള ശ്രമത്തെ ദോഷകരമായി ബാ‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടു നിന്നുമാണ് ആം‌വേ ചെയര്‍മാനെയും സംഘത്തേയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവര്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

ഉത്പന്നങ്ങള്‍ അവയുടെ യദാര്‍ഥവിലയേക്കാള്‍ പലമടങ്ങ് വിലക്ക് മണിചെയ്യിന്‍ മാതൃകയില്‍ ഉള്ള ശൃംഘലവഴി വിറ്റഴിക്കുന്നതായാണ് ആംവേയ്ക്കെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഒന്ന്. പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കുന്ദമംഗലം സ്വദേശിനി വിലാസിനിയടക്കം പലരും ആംവേയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് കോഴിക്കോട്, വയനാട് എന്നീ ജിലകളില്‍ ആംവേ മേധാവിയുള്‍പ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തട്ടിപ്പ്കേസില്‍ മലയാളി നടി ലീന മരിയ പോള്‍ അറസ്റ്റില്‍
Next »Next Page » ഇന്ത്യന്‍ സിനിമയിലെ ഋതു മാഞ്ഞു »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine