ന്യൂദല്‍ഹി : സര്‍ക്കാര്‍ സേവന ങ്ങള്‍ക്കും ആനു കൂല്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധം ആക്കരുത് എന്ന വിധി തിരുത്തണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേന്ദ്ര സര്‍ക്കാറിന് വീണ്ടും തിരിച്ചടി.
ആധാര്‍ അടിസ്ഥാന മാക്കി സബ്സിഡിയും മറ്റും ബാങ്ക് അക്കൗണ്ടു കളിലേക്ക് നല്‍കുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞ തിനാല്‍ കോടതി വിധി വലിയ പ്രയാസം സൃഷ്ടിക്കും എന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചില്ല. മുന്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്ന ആവശ്യവും തള്ളി.
ആധാര്‍ വിധി തിരുത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജിക്കു പുറമെ, പാചക വാതക സബ്സിഡി ആധാര്‍ അടിസ്ഥാന പ്പെടുത്തി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണം എന്ന ആവശ്യവുമായി പൊതു മേഖലാ എണ്ണ ക്കമ്പനികളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
സുപ്രീം കോടതി വിധി അതേ പടി നില നില്‍ക്കുന്നത് ഗുരു തര പ്രത്യാഘാത ങ്ങള്‍ ഉണ്ടാക്കും എന്ന വാദവുമായാണ് അറ്റോര്‍ണി ജനറല്‍ കോടതി യില്‍ എത്തിയത്.
ആധാര്‍ ഇല്ലാതെ പാചക വാതക സബ്സിഡി നല്‍കാന്‍ കഴിയില്ല. ഗ്യാസ് സിലിണ്ടറു കള്‍ക്കു മാത്ര മായി സര്‍ക്കാര്‍ 40,000 കോടി യുടെ സബ്സിഡി യാണ് നല്‍കുന്ന തെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും വ്യാജ മായി ഉണ്ടാക്കാന്‍ എളുപ്പ മാണ്. എന്നാല്‍, ആധാര്‍ ഇത്തരം തട്ടിപ്പുകള്‍ തടയും. ആധാര്‍ നമ്പര്‍ എടുക്കണമെന്ന് ആരെയും സര്‍ക്കാര്‍ നിര്‍ബന്ധി ക്കുന്നില്ല. സബ്സിഡി കിട്ടണം എന്നുണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതി.
ആധാര്‍ ഉണ്ടെങ്കില്‍ ഒമ്പതു സിലിണ്ടറിന് സബ്സിഡി കിട്ടും. അതില്‍ കൂടുതല്‍ വേണ മെങ്കില്‍ വിപണി വിലക്ക് വാങ്ങാം. ആധാര്‍ ഇല്ല എങ്കിലും വിപണി വിലക്ക് സിലിണ്ടര്‍ കിട്ടുന്നതിന് തടസ്സമില്ല.
ഏതു പദ്ധതിയും സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കാന്‍ അധികാരം സര്‍ക്കാറിന് ഉണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. ഗ്യാസ് സബ്സിഡിയുടെ കാര്യം രണ്ടു വര്‍ഷം മുമ്പ് തീരുമാനിച്ചതു മാണ്.